എം.എം. മത്തായി
ഒന്നും, രണ്ടും കേരളനിയമസഭകളിൽ കല്ലൂപ്പാറ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എം.എം. മത്തായി (24 ഏപ്രിൽ 1914 - 15 ഫെബ്രുവരി 1997). കോൺഗ്രസ് പ്രതിനിധിയായാണ് എം.എം. മത്തായി കേരള നിയമസഭയിലേക്കെത്തിയത്. 1914 ഏപ്രിൽ 24ന് ജനിച്ചു. അഭിഭാഷകനായിരുന്ന ഇദ്ദേഹം 1954-ൽ കല്ലൂപ്പാറമണ്ഡലത്തിൽ നിന്ന് തിരുക്കൊച്ചി നിയമസഭയിലും അംഗമായിരുന്നു.
എം.എം. മത്തായി | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
പിൻഗാമി | ജോർജ്ജ് തോമസ് |
മണ്ഡലം | കല്ലൂപ്പാറ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വൈക്കം | ഏപ്രിൽ 24, 1914
മരണം | ഫെബ്രുവരി 15, 1997 | (പ്രായം 82)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളികൾ | മറിയാമ്മ,കുഞ്ഞമ്മ |
കുട്ടികൾ | മൂന്ന് മകൻ ഒരു മകൾ |
മാതാപിതാക്കൾ |
|
As of നവംബർ 3, 2011 ഉറവിടം: നിയമസഭ |
അഭിഭാഷകവൃത്തി ഉപേക്ഷിച്ച് 1939-ൽ രാഷ്ട്രീയത്തിൽ സജീവമായ എം.എം. മത്തായി എ.ഐ.സി.സി., കെ.പി.സി.സി., തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് എന്നീവയിൽ അംഗമായിരുന്നു. നിസഹകരണപ്രസ്ഥാനത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി ഒന്നര വർഷം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്, സ്വാതന്ത്ര്യ സമരസേനാനികൾക്കുള്ള താമ്രപത്രം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റുമായിരുന്നു. 1997 ഫെബ്രുവരി 15ന് ഇദ്ദേഹം അന്തരിച്ചു[2].
അവലംബം
തിരുത്തുക- ↑ http://niyamasabha.org/codes/members/m404.htm
- ↑ "Vadakkethalackal MahaKudumbam". Retrieved 2020-12-24.