ജഡത്വപിണ്ഡവും ഗുരുത്വപിണ്ഡവും ഒന്നാണെന്ന നിഗമനത്തിലാണു സാമാന്യ ആപേക്ഷികതാ സിദ്ധാന്തം നിർവചിച്ചിരിക്കുന്നത്. ഇവയിലേതെങ്കിലും ഒന്നു എതിർസ്വഭാവം കൈവരിച്ചാൽ പിണ്ഡങ്ങൾ തമ്മിൽ വികർഷണം സാധ്യമാകും. ഇതിനു കാരണമായേക്കാവുന്ന പിണ്ഡമാണു ഋണപിണ്ഡം. സാധാരണവസ്തുക്കളിൽ നിന്നും വ്യത്യസ്തമായി ഇതിന്റെ പിണ്ഡം -2 മി.ഗ്രാം പോലെ ഋണസ്വഭാവമായിരിക്കുന്നതിനാൽ ഗ്രാവിറ്റോണുകൾ മൂലം ഉണ്ടാക്കാവുന്ന ബലം വികർഷണത്തിനു കാരണമായേക്കും. അതായത് ന്യൂട്ടന്റെ രണ്ടാം ചലനനിയമപ്രകാരമുള്ള ബലത്തിന്റെ സമവാക്യത്തിലെ () പിണ്ഡത്തിന്റെ ഋണസ്വഭാവം മൂലം ബലം പ്രയോഗിക്കുന്നതിന്റെ നേരെ എതിർദിശയിലേക്ക് പിണ്ഡം ത്വരണം കൈവരിക്കും. ഒപ്പം ഗതികോർജ്ജവും പിണ്ഡവും വിപരീതദിശയിലാകും, സിദ്ധാന്തപരമായി, കുറഞ്ഞ ഒരു ഋണപിണ്ഡമുള്ള വസ്തുവിൽ നിന്നും അനന്തമായ ഊർജ്ജനിലയിലത്താൻ സാധിക്കും. വസ്തുവിന്റെ പ്രവേഗം കുടുന്നതിനനുസരിച്ച് കൈവരിക്കുന്ന ഊർജ്ജം കുറയും.

ഇതിന്റെ പൂർണ്ണമായ നിലനിൽപ്പ് തെളിയിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും ഋണപിണ്ഡത്തിന്റെ സ്വഭാവങ്ങളെന്തായിരിക്കാം എന്നതിനെക്കുറിച്ചുള്ള പരീക്ഷണങ്ങൾ നടന്നുവരുന്നു. ഇതു വിജയിച്ചാൽ നിലവിലുള്ള സ്ഥലകാല സങ്കല്പത്തിനു വിള്ളൽ വീഴും. ഊർജ്ജസംരക്ഷനിയമം, ആക്കസംരക്ഷണ നിയമം എന്നിവ ഉല്ലംഘിക്കുകയും ആപേക്ഷികസിദ്ധാന്തത്തെ നിരാകരിക്കുകയും ചെയ്യുന്നതിനാൽ ഇങ്ങനെയൊന്നുണ്ടാകില്ല എന്നു കരുതുന്ന ശാസ്ത്രജ്ഞന്മാരും ഉണ്ട്.

പ്രതിദ്രവ്യവും ഋണപിണ്ഡവും ഒന്നല്ല. സാദാ ദ്രവ്യത്തിന്റെ അതേ പിണ്ഡമുള്ള എന്നാൽ വിപരീത ചാർജ്ജുള്ളവയാണു പ്രതിദ്രവ്യം. ഉദാ: ആന്റി-ഇലക്ട്രോണിനു ഇലക്ട്രോണിന്റെ അതേ പിണ്ഡമാണു. എന്നാൽ പോസിറ്റീവ് ചാർജ്ജായിരിക്കും. ഇതേപോലെ ആന്റി-പ്രോട്ടോണും, ആന്റി-ക്വാർക്കുകളും ഉണ്ട്. എന്നാൽ ഋണപിണ്ഡം മറ്റൊരു തരത്തിലാണു പെരുമാറുന്നത്.

പരീക്ഷണങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഋണപിണ്ഡം&oldid=3142270" എന്ന താളിൽനിന്ന് ശേഖരിച്ചത്