ബൈബിൾ പഴയനിയമത്തിൽ പരാമർശിക്കപ്പെടുന്ന സംഭവങ്ങൾ നടന്ന പ്രദേശം ആണ് ഊസ്. ഉത്പത്തിപ്പുസ്തകത്തിൽ പരാമർശിക്കുന്ന അരാമിയന്റെ പുത്രന്റെ പേരും ഊസ് എന്നാണ്[1]. ഡമാസ്കസും ട്രാക്കോണിറ്റിസും സ്ഥാപിച്ചത് ഇദ്ദേഹമാണെന്നു കരുതപ്പെടുന്നു. മെസപ്പൊട്ടേമിയയുടെ ഉത്തരഭാഗമാണ് ജന്മസ്ഥലമെന്നു ഊഹിക്കുന്നു.

പുരാതന എഡോം രാജ്യം. ഊസ് ഇതാണെന്ന അഭിപ്രായമുണ്ട്. കടുത്തു കാണുന്ന ഭാഗത്തെവിടെയോ ആയിരുന്നു ഇതെന്ന് കരുതപ്പെടുന്നു.

ദക്ഷിണ അറേബ്യയിലായിരുന്നു ഊസ് എന്ന അഭിപ്രായവുമുണ്ട്. ധോഫാർ എന്ന സ്ഥലം അറബുകളുടെ ഉദ്ഭവസ്ഥാനമാണെന്ന് വിശ്വസിക്കുന്നുണ്ട്. ഇതു തന്നെയാണ് ഊസ് എന്നും അഭിപ്രായമുണ്ട്. [2] സിറിയയിലെ ബഷാൻ, പെട്രയ്ക്ക് കിഴക്കുള്ള ഭാഗത്തെ ജോർദാൻ;[3] ആധുനിക ഉസ്ബെക്കിസ്ഥാൻ എന്നിങ്ങനെ പല സ്ഥലങ്ങളും ഊസ് ആണെന്ന അഭിപ്രായമുയർന്നുവന്നിട്ടുണ്ട്.[4]

ഏദോം എന്ന സ്ഥലത്തെ സെയിറിന്റെ ഒരു വംശത്തിന്റെ പേരും ഊസ് എന്നു കാണുന്നുണ്ട് [5]. ഏദോം പുത്രിയെ ഊസ് ‌ദേശക്കാരി എന്നു പരാമർശിക്കുന്നു (വിലാപങ്ങൾ 4-21). ഡമാസ്കസ് ആണ് ഈ പ്രദേശമെന്നും ഏദോമും ഊസും ഒരു സ്ഥലമാണെന്നും അഭിപ്രായങ്ങളു്. ഇയ്യോബിന്റെ പുസ്തകത്തിൽ പരാമർശിക്കുന്നത് ഊസ്ൽ ജനിച്ച ഇയ്യോബിന്റെ ചരിത്രമാണ്[6].

  1. Gen. 36:28; ഉൽപ്പത്തി. 22:21; ഉൽപ്പത്തി. 10:23
  2. G. Wyman Bury. ദി ലാൻഡ് ഓഫ് ഊസ്. (1911 (ഒറിജിനൽ), 1998 റീപ്രിന്റ്)
  3. "Where Was Uz?" Archived 2017-07-06 at the Wayback Machine. by Wayne Blank, Daily Bible Study
  4. "Uzbekistan Is Book of Job Land of Uz Where Ice Age Climate Explains the Environment Described" by James I. Nienhuis, Dancing from Genesis
  5. "ദി ലാൻഡ് ഓഫ് ഊസ്" വെബ്‌ബൈബിൾ എൻസൈക്ലോപീഡിയ
  6. ഇയോബിന്റെ പുസ്തകം 1:1


"https://ml.wikipedia.org/w/index.php?title=ഊസ്_(നഗരം)&oldid=3625704" എന്ന താളിൽനിന്ന് ശേഖരിച്ചത്