ഉൽപ്രേക്ഷ (അലങ്കാരം)

(ഉൽ‌പ്രേക്ഷ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മലയാളസാഹിത്യത്തിലെ ചമൽക്കാര പ്രധാനമായ ഒരു അലങ്കാരമാണ് ഉൽ‌പ്രേക്ഷ.[1][2][3]

ലക്ഷണം:

'മറ്റൊന്നിൽ ധർമയോഗത്താ
ലതുതാനല്ലയോ ഇത്
എന്നു വർണ്യത്തിലാശങ്ക
ഉൽപ്രേക്ഷാഖ്യയലംകൃതി '

ഉൽപ്രേക്ഷ എന്ന വാക്കിനർത്ഥം ഊഹിക്കുക എന്നാണ്.

[4] വർണ്യത്തെ അവർണ്യമായി സംശയിക്കുന്നു. ഉൽപ്രേക്ഷാലങ്കാരത്തിൽ ഉപമേയത്തിനാണ്‌ പ്രസിദ്ധി. ഉൽപ്രേക്ഷയിൽ ഉപമാനം കവി സങ്കല്പിതമായിരിക്കും.

ഉപമ റാണിയെങ്കിൽ, ഉൽ‌പ്രേക്ഷ മന്ത്രിയാണ്.

ഉൽ‌പ്രേക്ഷയുടെ വകഭേദങ്ങൾ :
1.ധർമം
2.ധമി
3.ഫലം
4.ഹേതു

സംസ്കൃതത്തിൽ:

सम्भावना स्यादुत्प्रेक्षा व्स्तुहेतुफलात्मना।
സംഭാവനാ സ്യാദുൽ‌പ്രേക്ഷാ വസ്തുഹേതുഫലാത്മനാ।

  1. ഭാഷാദീപം-18: അലങ്കാരം - സഭംഗാഭംഗശ്ലേഷം, ദീപകം, ഉത്പ്രേക്ഷ, അർഥാന്തരന്യാസം, പരികരം, പര്യായോക്തം, retrieved 2021-06-22
  2. "അത് താ­­­നല്ലയോ­­­ ഇത് : എന്ന് വർ­­ണ്ണ്യത്തി­­­ലാ­­­ശങ്ക" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2021-06-24. Retrieved 2021-06-22. {{cite web}}: soft hyphen character in |title= at position 7 (help)
  3. ജാതവേദര്‌, മനോജ്. "മറ്റൊന്നിൻ ധർമയോഗത്താൽ" (in ഇംഗ്ലീഷ്). Archived from the original on 2021-06-24. Retrieved 2021-06-22.
  4. "ഉത്പ്രേക്ഷ - വിക്കിനിഘണ്ടു". Retrieved 2021-06-22.
"https://ml.wikipedia.org/w/index.php?title=ഉൽപ്രേക്ഷ_(അലങ്കാരം)&oldid=4110279" എന്ന താളിൽനിന്ന് ശേഖരിച്ചത്