ഉഷ മങ്കേഷ്കർ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഹിന്ദി, മറാഠി, കന്നഡ, നേപ്പാളി, ഭോജ്പ്പൂരി, ഗുജറാത്തി എന്നീ ഭാഷകളിൽ അനവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഇന്ത്യൻ ഗായികയാണ് ഉഷ മങ്കേഷ്കർ. പണ്ഡിറ്റ്‌ ദീനനാഥ് മങ്കേഷ്കറുടേയും ശേവന്തിയുടേയും (ശുധാമതി) മകളാണ് ഉഷ മങ്കേഷ്കർ. ലത മങ്കേഷ്കർ, ആഷ ഭോസ്ലെ, മീന ഖദികർ എന്നീ സഹോദരിമാരിലെ ഇളയവളാണ് ഉഷ മങ്കേഷ്കർ. സംഗീത സംവിധായകനായ ഹൃദയ്നാഥ് മങ്കേഷ്കറുടെ മൂത്ത സഹോദരിയാണ്. കുറഞ്ഞ ബജറ്റിൽ നിർമിച്ച ജയ് സന്തോഷി മാ (1975) എന്ന സിനിമയ്ക്കു വേണ്ടി പാടിയ ഭക്തിഗാനങ്ങളിലൂടെയാണ് ഉഷ മങ്കേഷ്കർ വെള്ളിവെളിച്ചത്തിൽ എത്തുന്നത്, അത് വലിയ വിജയം നേടുകയും ചെയ്തു.[1] ആ സിനിമയിലെ ‘മേൻ തോ ആർത്തി’ എന്ന ഗാനത്തിനു മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡിനു നാമനിർദ്ദേശിക്കപ്പെട്ടു. 2006-ൽ ആ സിനിമയുടെ റീമേക്കിലും ഇതേ ഗാനം ഉഷ മങ്കേഷ്കർ പാടി.

Usha Mangeshkar
പശ്ചാത്തല വിവരങ്ങൾ
ജനനം27th January, 1935
Mumbai, Maharashtra, India
വിഭാഗങ്ങൾIndian classical music, playback singing
തൊഴിൽ(കൾ)singer
വർഷങ്ങളായി സജീവം1954–present

ഉഷ മങ്കേഷ്കറിനു പെയിന്റിംഗിൽ വലിയ താൽപര്യം ഉണ്ട്. ‘മുങ്ങ്ല’ എന്ന പ്രസിദ്ധമായ പാട്ട് ആലപിച്ചതിന് അവർ പ്രശസ്തയാണ്, കൂടാതെ മറാഠി സിനിമയായ പിഞ്ചാരയിലെ പാട്ടുകൾക്കും.

ദൂർദർശനിലെ സംഗീത നാടക പരിപാടിയായ ഫൂൽവന്തിയുടെ നിർമാതാവ് ഉഷ മങ്കേഷ്കർ ആയിരുന്നു.

അവാർഡുകൾ നാമനിർദ്ദേശങ്ങളും

തിരുത്തുക
  • ജയ് സന്തോഷി മാ (1975) എന്ന സിനിമയിലെ ഗാനത്തിനു ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള ബിഎഫ്ജെഎ അവാർഡ്സ് [2]
  • ജയ് സന്തോഷി മാ (1975) എന്ന സിനിമയിലെ ‘മേൻ തോ ആർത്തി’ എന്ന ഗാനത്തിനു ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡിനുള്ള നാമനിർദ്ദേശം
  • ഇൻകാർ (1977) എന്ന സിനിമയിലെ ‘മാങ്ങ്ത്ത ഹെ തോ ആജ്’ എന്ന ഗാനത്തിനു ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡിനുള്ള നാമനിർദ്ദേശം
  • ഇക്റാർ (1980) എന്ന സിനിമയിലെ ‘ഹംസെ നസർ തോ മിലാവോ’ എന്ന ഗാനത്തിനു ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡിനുള്ള നാമനിർദ്ദേശം

കുടുംബം

തിരുത്തുക

നടനും, ഗായകനുമായിരുന്നു ദീനാനാഥ് മങ്കേഷ്കർ. ശാസ്ത്രീയ സംഗീതത്തിനു പുറമേ നാട്യസംഗീതത്തിലും പ്രാഗല്ഭ്യം ഉണ്ടായിരുന്ന ദീനാനാഥിനു ആദ്യകാലത്ത് ബാബ മഷേൽകറുടെ സംഗീത ശിക്ഷണം ലഭിച്ചിരുന്നു. ഗായകരായ ലതാ മങ്കേഷ്കർ, ആശാ ഭോസ്ലെ, ഹൃദയ്നാഥ് മങ്കേഷ്കർ, മീനാ ഖാദികർ എന്നിവരുടെ പിതാവുമാണ് ദീനാനാഥ് മങ്കേഷ്കർ.

ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്രപിന്നണിഗായികയാണ്‌ ലത മങ്കേഷ്കർ. ഭാരതീയ സംഗീതത്തിൻറെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായികയാണ്‌ ലത മങ്കേഷ്കർ. സംഗീതത്തിനുള്ള ഏതാണ്ടെല്ലാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയായ ആശാ ഭോസ്‌ലേ ഇളയ സഹോദരിയാണ്‌. പത്മഭൂഷൺ (1969), പത്മവിഭൂഷൺ (1999), ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ്‌ (1989), ഭാരതരത്നം (2001), മൂന്ന് നാഷനൽ ഫിലിം അവാർഡുകൾ, 12 ബംഗാൾ ഫിലിം ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട്.

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ ആറുമക്കളിൽ മൂത്തയാളായി 1929-ൽ ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിൽ ലത ജനിച്ചു. അമ്മ ശുദ്ധമാതി. ഹാർദ്ദികാർ എന്ന കുടുംബപ്പേര്, ദീനനാഥിൻറെ സ്വദേശമായ ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്നാക്കിയതാണ്‌. ലത മങ്കേഷ്കറിൻറെ‍ ആദ്യനാമം ഹേമ എന്നായിരുന്നു - പിന്നീട്, ദീനനാഥിൻറെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിൻറെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി, പേരു ലത എന്നാക്കിമാറ്റുകയാണുണ്ടായത്. ഈ ദമ്പതികളുടെ മൂത്ത പുത്രിയായിരുന്നു ലത, ഹൃദ്യനാഥ് മങ്കേഷ്കർ, ആശാ ഭോസ്‌ലേ, ഉഷ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ്‌ സഹോദരങ്ങൾ.

ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയായ ലതാ മങ്കേഷ്‌കരുടെ ഇളയ സഹോദരിയും ഗായികയുമാണ്‌ ആശാ ഭോസ്ലെ. 1933 സെപ്റ്റംബർ 8-ന് ജനിച്ചു. 1943-ൽ ആണ് ആശാ ആദ്യമായി തൻറെ ഗാനം റെക്കോർഡ് ചെയ്തത്‌. എസ്.ഡി. ബർമ്മൻ, നൌഷാദ്, ഒ.പി.അയ്യർ, എ.ആർ. റഹ്‌മാൻ തുടങ്ങി വിവിധ സംഗീതസം‌വിധായകരുടെ ഈണങ്ങൾക്ക്‌ ആശ പാടിയിട്ടുണ്ട്‌. ഉദ്ദേശം 12,000 പാട്ടുകൾ ആശ പാടിയിട്ടുണ്ട്. 1968-ൽ ഫിലിംഫെയർ അവാർഡുകളിലൊന്ന്‌ ലഭിച്ചത്‌ ആശയ്ക്കാണ്. 1997-ല് എം.ടി.വി.അവാർഡ് ലഭിച്ചു. 1998-ല് പ്ലാനറ്റ് ഹോളിവുഡ് ഹാൾ ഓഫ് ഫെയ്മിലേക്ക്‌ ആശയെ പ്രവേശിപ്പിച്ചു. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ മകളായി 1933-ൽ ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിൽ ലത ജനിച്ചു. അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്കർ, ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ്‌ സഹോദരങ്ങൾ. കുടുംബത്തിൻറെ എതിർപ്പുകളെ അവഗണിച്ച് 16-ആം വയസ്സിൽ 31 വയസ്സുള്ള ഗൺപത്റാവു ഭോസ്‌ലെയെ വിവാഹം കഴിച്ചു.

ഗായകനും സംഗീതസംവിധായകനുമാണ് ഹൃദയ്നാഥ് മങ്കേഷ്കർ. സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ഹൃദയ്നാഥിൻറെ പിതാവ് ദീനാനാഥ് മങ്കേഷ്കർ മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന ഒരു നാടക നടനും ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായിരുന്നു. ആദ്യകാലങ്ങളിൽ ഇൻഡോർ ഘരാനയിലെ വിഖ്യാത സംഗീതജ്ഞനായ ഉസ്താദ് അമിർ ഖാനിൻറെ ശിക്ഷണവും ഹൃദയ്നാഥിനു ലഭിച്ചിരുന്നു. ഗായകരായ ലതാ മങ്കേഷ്കറിൻറെയും ആശാ ഭോസ്ലെയുടെയും ഇളയ സഹോദരനുമാണ് ഹൃദയനാഥ്.

  1. rediff.com: Movies: Will Kavi Pradeep get his due?
  2. 69th & 70th Annual Hero Honda BFJA Awards 2007 Archived 8 January 2010 at the Wayback Machine.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉഷ_മങ്കേഷ്കർ&oldid=2785338" എന്ന താളിൽനിന്ന് ശേഖരിച്ചത്