സസ്തനി വർഗത്തിലെ സമശഫപദ ശ്രേണിയിൽപെട്ട ഒരു കുടുംബമാണ് ഉഷ്ട്രവംശി. ഒട്ടകം, ല്ലാമ, വിക്കൂണ്യ, ഹ്വാനോക്കോ, അല്പാക്ക എന്നിവയാണ് ഈ കുടുംബത്തിലെ ജീവിച്ചിരിക്കുന്ന അംഗങ്ങൾ.

ഉഷ്ട്രവംശി
Temporal range: 45–0 Ma മദ്ധ്യ ഉഷാകനീനം-പൂർണകനീനം
ബാക്ട്രിയൻ ഒട്ടകം
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Artiodactyla
Superfamily: Cameloidea
Family: Camelidae
Gray, 1821
ഗോത്രങ്ങൾ
നിലവിലെ ഉഷ്ട്രവംശീ കുടുംബത്തിന്റെ വിസ്തൃതി

സവിശേഷതകൾ

തിരുത്തുക
 
ഈ കുടുംബത്തിലെ അംഗങ്ങൾക്ക് വ്യക്തമായ കുളമ്പുകളില്ല. കാൽവിരലുകളിലെ എല്ലുകൾ അവയുടെ വീതിയുളള ത്വഗ് പാഡിനുള്ളിൽ ആഴ്ന്നിറങ്ങിയിരിക്കും.

ഉഷ്ട്രവംശികൾ പൊതുവെ സസ്യഭുക്കുകളാണ്. എന്നാലിവയ്ക്ക്‌ അയവിറക്കാനുള്ള കഴിവില്ല. ഇവയുടെ ദന്തവിന്യാസത്തിൽ പൂർവികരുടെ മദ്ധ്യ ദംഷ്ട്രയുടെ അവശിഷ്ടം കാണവുന്നതാണ്. മൂന്നാമത്തെ ദംഷ്ട്രകൾ കോമ്പല്ല്‌ പോലെ മാറിയിരിക്കുന്നു. ഇവയ്ക്ക് ഇത് കൂടാതെ യഥാർത്ഥ കോമ്പല്ലുകളും ഉണ്ട്.

പിൻകാലുകളിലെ പേശിവിന്യാസം മറ്റ് കുളമ്പുള്ള മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. പിൻകാലുകൾ ശരീരവുമായി തുടയിലൂടെ മാത്രമാണ് ബന്ധപെട്ടിട്ടുള്ളു. അത് കൊണ്ട് ഇവയ്ക്ക് ഇരിക്കുമ്പോൾ കാൽ ശരീരത്തിനടിയിൽ വച്ചിരിക്കേണ്ടതായുണ്ട്.

 
മൂന്ന് വിക്കൂണ്യകളും ഒരു റിയയും

ഇവയുടെ ആമാശയത്തിൽ മൂന്ന് അറകളുണ്ട്. മേൽച്ചുണ്ട് രണ്ടായി പിരിഞ്ഞിരിക്കുന്നു. രണ്ട് ഭാഗങ്ങളും ഇവയ്ക്ക് ചലിപ്പിക്കാൻ സാധിക്കും. ഉഷ്ട്രവംശികളുടെ രക്താണുക്കൾ മറ്റ് സസ്തനികളുടേതിൽ നിന്ന് വ്യത്യസ്തമായി ദീർഘവൃത്താകൃതിയിലാണ് എന്നതും ഇവയുടെ ഒരു പ്രത്യേകതയാണ്. കൂടാതെ, ഇവർക്ക് സാധാരണ ആന്റിബോഡികൾ കൂടാതെ ലഘു ശ്രേണികളില്ലാത്ത ആന്റിബോഡി തന്മാത്രകളും ഉത്പാദിപ്പിക്കാൻ കഴിയും.

 
ആന്റിബോഡി തൻമാത്രയുടെ ഭാഗങ്ങൾ.

ഉഷ്ട്രവംശീ കുടുംബത്തിലെ ഏഴ് ആധുനിക അംഗങ്ങളെ താഴെ താരതമ്യം ചെയ്യുന്നു :

ഇനം ചിത്രം വിസ്തൃതി ഭാരം
ക്യാമലസ്
ബാക്ട്രിയൻ ഒട്ടകം

(Camelus bactrianus)

  മദ്ധ്യേഷ്യ
(പൂർണമായും മെരുക്കപെട്ടത്)
300- തൊട്ട് 1,000 കി.ഗ്രാം (660- തൊട്ട് 2,200 lb)
വന്യ ബാക്ട്രിയൻ ഒട്ടകം

(Camelus ferus)

  ചൈന, മംഗോളിയ
(വന്യജീവി)
300 to 820 kg (660 to 1,800 lb)
ഡ്രോമഡറി ഒട്ടകം
അഥവാ
അറേബ്യൻ ഒട്ടകം

(Camelus dromedarius)

  ദക്ഷിണേഷ്യ, മദ്ധ്യപൂർവദേശം
(പൂർണമായും മെരുക്കപെട്ടത്)
300- തൊട്ട് 600 കി.ഗ്രാം (660- തൊട്ട് 1,320 lb)
ലാമ
ല്ലാമ

(Lama glama)

  തെക്കെ അമേരിക്ക 130- തൊട്ട് 200 കി.ഗ്രാം (290- തൊട്ട് 440 lb)
ഹ്വാനോക്കോ

(Lama guanicoe)

  തെക്കെ അമേരിക്ക c. 90 കി.ഗ്രാം (200 lb)
വിക്കൂഗ്ന
അല്പാക്ക

(Vicugna pacos)

  തെക്കെ അമേരിക്ക 48- തൊട്ട് 84 കി.ഗ്രാം (106- തൊട്ട് 185 lb)
വിക്കൂണ്യ

(Vicugna vicugna)

  തെക്കെ അമേരിക്ക 35- തൊട്ട് 65 കി.ഗ്രാം (77- തൊട്ട് 143 lb)

ഉഷ്‌ട്രവംശികൾക്ക് കുളമ്പുകളില്ല; പകരം, ഇവയ്ക്ക് രണ്ട് വിരലുകളോടും തുകൽ പോലെയുള്ള പാഡുകളോടും കൂടിയ കളുകളാണുള്ളത്. മലഞ്ചെരുവുകളിൽ വസിക്കുന്ന തെക്കേ അമേരിക്കൻ ഇനങ്ങൾക്ക് പിടുത്തം കിട്ടാനായി കാലിലെ പാഡുകൾ ചലിപ്പിക്കാൻ സാധിക്കും . ജീവനുള്ള ഉഷ്‌ട്രവംശികൾക്ക്‌ വിപരീതമായി ജീവാശ്മ രേഖകളിൽ കാണുന്ന ഇനങ്ങൾക്കെല്ലാം കുളമ്പുകൾ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു.[1]. അറേബ്യൻ ഒട്ടകം, ബാക്ട്രിയൻ ഒട്ടകം, ല്ലാമ, അല്പാക്ക എന്നിവ എല്ലാം പ്രേരിത അണ്ഡോത്സർഗം നടത്തുന്നവരാണ്

 
പടയൊട്ടകം

ആഫ്രിക്കയിലും ഏഷ്യയിലും കാണപ്പെടുന്ന ഉഷ്‌ട്രവംശികൾ വരണ്ട കാലാവസ്ഥയിൽ ജീവിക്കാൻ കഴിവുള്ളവയാണ്. ബാക്ട്രിയൻ ഒട്ടകങ്ങൾക്ക്‌ ഉപ്പുവെള്ളം കുടിച്ച് കൊണ്ട് ജീവിക്കാൻ സാധിക്കും. ചില കൂട്ടങ്ങൾ ആണവ പരീക്ഷണ മേഖലകളിൽ വരെ ജീവിക്കുന്നു.[2]

പരിണാമം

തിരുത്തുക

ശാസ്ത്രീയ വർഗ്ഗീകരണം

തിരുത്തുക

വംശനാശം സംഭവിച്ച ജനുസുകൾ

തിരുത്തുക
  1. Savage, RJG; Long, MR (1986). Mammal Evolution: an illustrated guide. New York: Facts on File. pp. 216–221. ISBN 978-0-8160-1194-0.
  2. Wild Bactrian Camels Critically Endangered, Group Says National Geographic, 3 December 2002
"https://ml.wikipedia.org/w/index.php?title=ഉഷ്ട്രവംശി&oldid=3286360" എന്ന താളിൽനിന്ന് ശേഖരിച്ചത്