ഉഷാ നങ്ങ്യാർ
കൂടിയാട്ടം കലാകാരിയും അദ്ധ്യാപികയും ഗവേഷകയുമാണ് ഉഷാ നങ്ങ്യാർ. 2014 ൽ കൂടിയാട്ടത്തിനുള്ള കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം ലഭിച്ചു.[1]
ഉഷാ നങ്ങ്യാർ | |
---|---|
തൊഴിൽ | കൂടിയാട്ടം, നങ്ങ്യാർക്കൂത്ത് |
ജീവിതപങ്കാളി(കൾ) | വി. കെ. കെ. ഹരിഹരൻ |
പുരസ്കാരങ്ങൾ | കലാശ്രീ പുരസ്‌കാരം, കേരള സംഗീതനാടക അക്കാദമി |
ജീവിതരേഖ
തിരുത്തുകമിഴാവ് കലാകാരനായിരുന്ന ചാത്തക്കുടം കൃഷ്ണൻ നമ്പ്യാരുടെ മകളാണ്. പൈങ്കുളം രാമ ചാക്യരായിരുന്നു ആദ്യ ഗുരു. അമ്മന്നൂർ മാധവ ചാക്യാരുടെ പക്കലും ശിക്ഷണം നേടി. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ അദ്ധ്യാപികയാണ്. മിഴാവ് കലാകാരനായ വി.കെ.കെ. ഹരിഹരനാണ് ഭർത്താവ്. ഏഴു വർഷത്തോളം തുടർച്ചയായി തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ കൂടിയാട്ടം അവതരിപ്പിച്ചു. നമ്പ്യാർ സമുദായത്തിൽ നിന്ന് വിവാഹം കഴിച്ചതിന്റെ പേരിൽ വിവാഹ ശേഷം അവിടെ കൂടിയാട്ടമവതരിപ്പിക്കുവാൻ അവസരം നൽകിയില്ല. നങ്ങ്യാർ സമുദായത്തിലെ സ്ത്രീകൾ ചാക്യാർ സമുദായത്തിൽ നിന്ന് വിവാഹം കഴിച്ചാൽ മാത്രമെ നങ്ങ്യാരമ്മയുടെ സ്ഥാനം നിറുത്തിക്കിട്ടൂ.[2]
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം (2014)[3]
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ babumjacob; മാർച്ച്, 01; 2020 (2020-03-01). "നങ്ങ്യാർകൂത്ത് സ്ത്രീകളുടെ കല എന്ന നിലയിൽ". Archived from the original on 2021-11-22. Retrieved 2021-11-22.
{{cite web}}
:|first2=
has numeric name (help) - ↑ "At the crossroads". www.thehindu.com. Retrieved 30 നവംബർ 2014.
- ↑ "കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-30. Retrieved 30 നവംബർ 2014.
Usha Nangyar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.