ഉഷാഹിതി
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സാങ്കേതിക സ്ഥാപനമാണ് ഉഷാഹിതി, ഒൻപതു രാജ്യങ്ങളിൽ ഈ കമ്പനിയുടെ ജീവനക്കാർ പ്രവർത്തിക്കുന്നു. [2] സിലിക്കോൺ സാവന്ന എന്ന കെനിയൻ സാങ്കേതിക വ്യവസ്ഥ രൂപീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ഐ ഹബ്, അക്കിരാചിക്സ്, ബ്രിക്ക് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്കു പിന്നിൽ ഈ കമ്പനിയുടെ തൊഴിലാളികളാണ്.[3][4]
Founder(s) | Erik Hersman, Ory Okolloh, Juliana Rotich, David Kobia |
---|---|
Type | 501(c)(3) |
Tax ID No. | 2652079 |
Founded | 2008 |
Headquarters | Nairobi, Kenya |
Origins | Crowdsourcing |
Key people | Erik Hersman, Juliana Rotich, David Kobia, |
Area served | World |
Focus | activism, mapping |
Method | mapping and geospatial |
Revenue | US$2,500,000–$4,000,000 |
Endowment | US$1,800,000[1] |
Volunteers | 50 |
Employees | 31 |
Owner | Ushahidi, Inc. |
Motto | Raise Your Voice |
Website | ushahidi |
സാമൂഹ്യ ഇടപെടലുകൾക്കും പൊതു ഉത്തരവാദിത്തത്തിനും ക്രൗഡ് സോഴ്സിംഗ് എന്ന ആശയമാണ് ഇവർ ഉപയോഗിക്കുന്നത്. സാമൂഹ്യ ഇടപെടൽ, സിറ്റിസൺ ജേണലിസം, ജിയോ സ്പേഷ്യൽ വിവരങ്ങൾ എന്നിവ കൂടിച്ചേർന്ന "ആക്ടിവിസ്റ്റ് മാപ്പിംഗ്" മാതൃകയാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്. മൊബൈൽ ഫോൺ, ഇന്റർനെറ്റ് എന്നിവ ഉപയോഗപ്പെടത്തി പ്രാദേശിക നിരീക്ഷകർക്ക് റിപ്പോർട്ടുകൾ തയ്യാറാക്കാനുള്ള പ്ലാറ്റ്ഫോമുകൾ തയ്യാറാക്കി നൽകാറുണ്ട്.[5] ഉഷാഹിതി പ്ലാറ്റ്ഫോം ഭൂകമ്പം, വെള്ളപ്പൊക്കം തുടങ്ങിയ ദുരിത സമയങ്ങളിലുംമനുഷ്യാവകാശ റിപ്പോർട്ടിംഗിലും തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനും ഉപയോഗിക്കന്നു.[6] ഉഷാഹിതി എന്ന സ്വാഹ്‌ലി ഭാഷയിലെ വാക്കിന് "സാക്ഷ്യം" എന്നാണർത്ഥം. 2008-ൽ കെനിയയിലെ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമങ്ങളെത്തുടർന്നാണ് ഇത്തരത്തിലൊരു സംവിധാനം നിലവൽവന്നത്. അന്നുമുതൽ ദുരന്തനിവാരണ, നിയന്ത്രണമേഖലകളിൽ ഇത് ഒാരോ സ്ഥലത്തിനും അനുയോജ്യമായ രീതിയിൽ ഉപയോഗിക്കപ്പെട്ടു. ഓസ്ട്രേലിയ, പലസ്തീൻ, സിറിയ, ചിലി തുടങ്ങിയ രാജ്യങ്ങളിലും ഇത് ഉപയോഗിച്ചിട്ടുണ്ട്. ചെന്നൈ പ്രളയശേഷം ഒരുകൂട്ടം യുവാക്കൾ, വെള്ളപ്പൊക്കത്തിലായ തെരുവുകളുടെ മാപ്പ് തയ്യാറാക്കാൻ ഉഷാഹിതി പ്ലാറ്റ്‌ഫോം ഉപയോഗിച്ചിരുന്നു.[7]
നിരവധി പ്രകൃതിക്ഷോഭങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. എസ്എംഎസ്, ഇമെയിൽ, ട്വിറ്റർ, വെബ്സൈറ്റ് എന്നിവ വഴിയായിരിക്കും വിവരശേഖരണം. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ ഓഫ് ലൈനായി മൊബൈൽ ഫോണിന്റെ ലൊക്കേഷൻ ഉപയോഗിച്ചും വിവര ശേഖരം സാധ്യമാകുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. 160 ഓളം രാജ്യങ്ങൾ ഈ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തുന്നു.[8] 2012 ൽ അമേരിക്കയിലെ ഒബാമ കാമ്പെയ്നും,[9] ഐക്യ രാഷ്ട്ര സഭയുടെ സമാധാനസേനാ വകുപ്പും ഇതുപയോഗപ്പെടുത്തുന്നു.[10] 2010ൽ ഹെയ്തി ഭൂകമ്പ കാലത്ത് വിജയകരമായി 'ഉഷാഹിതി' ഉപയോഗിച്ചിട്ടുണ്ട്.[11] to monitor the Nigerian elections in 2011, ലെ നൈജിരിയൻ തെരഞ്ഞെടുപ്പ്, [12] 2015, നേപ്പാളീസ് ഭൂകമ്പം[13] തുടങ്ങിയവയിലും സിറിയൻ ആഭ്യന്തര യുദ്ധ സമയത്തും [14] ലൈംഗിക അതിക്രമങ്ങൾക്കെതിരായ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനും ഉപയോഗിച്ചു വരുന്നു.[15][16]
Releases and codenames
തിരുത്തുക- 1.0 മൊഗാദിഷു – 10 ഡിസംബർ 2009
- 1.2 ഹെയ്ത്തി – ~22 ജനുവരി 2010
- 2.0 ലുവാൻഡ – 22 നവംബർ 2010
- 2.1 ട്യുണിസ് – 9 ഓഗസ്റ്റ് 2011
- 2.2 ജുബ – 13 മാർച്ച് 2012
- 2.3 ജുബ – 24 ഏപ്രിൽ 2012
കേരളത്തിൽ
തിരുത്തുക2018 ൽ കേരളത്തിൽ നടന്ന വെള്ളപ്പൊക്കത്തെത്തുടർന്ന് പ്രളയാനന്തര വിവരശേഖരണ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് ‘ഉഷാഹിതി’ പ്ലാറ്റ്‌ഫോമിലാണ് മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കുന്നത്. ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വേറായ ഉഷാഹിതി ആർക്കുവേണമെങ്കിലും സോഴ്‌സ് കോഡ് ഡൗൺലോഡ് ചെയ്ത് സ്വന്തം ആപ്പ് നിർമ്മിക്കാനാകും. സംസ്ഥാനത്തിനാവശ്യമായ രീതിയിൽ ആപ്പ് ഐ.ടി. മിഷനാണ് തയ്യാറാക്കുന്നത്.[17]
അവലംബം
തിരുത്തുക- ↑ "Top50 Private Web Companies".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "About Ushahidi". Ushahidi (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2017-08-10. Retrieved 2017-08-14.
- ↑ Bright, Jake. "Kenyan startup Ushahidi launches a crowdsourced campaign to monitor the U.S. election | TechCrunch". Retrieved 2017-08-14.
- ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑ "Ushahidi". Ushahidi (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-08-14.
- ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑ "How Ushahidi Helped Thousands of Peoples' Votes Count in the 2012 USA Election". Ushahidi (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-08-14.
- ↑ Baudet, Floribert; Braat, Eleni; Woensel, Jeoffrey van; Wever, Aad (2017-07-30). Perspectives on Military Intelligence from the First World War to Mali: Between Learning and Law (in ഇംഗ്ലീഷ്). Springer. ISBN 9789462651838.
- ↑ "Final Report: Independent Evaluation of the Ushahidi Haiti Project - Ushahidi Haiti Independent Evaluation". sites.google.com. Archived from the original on 2014-06-28. Retrieved 2017-08-14.
- ↑ Bailard, Catie Snow; Livingston, Steven (2014-10-02). "Crowdsourcing Accountability in a Nigerian Election". Journal of Information Technology & Politics. 11 (4): 349–367. doi:10.1080/19331681.2014.947056. ISSN 1933-1681.
- ↑ "Nepal Army and Disaster Management Report" (PDF). Archived from the original (PDF) on 2017-07-24.
- ↑ "Humanitarian Tracker". Humanitarian Tracker. Retrieved 2017-08-14.
- ↑
{{cite news}}
: Empty citation (help) - ↑ "خريطة التحرش | معأ لخلق بيئة رافضة للتحرش الجنسي في مصر". harassmap.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-08-14.
- ↑ https://www.mathrubhumi.com/technology/news/flood-data-collection-by-mobile-app-1.3107763
പുറം കണ്ണികൾ
തിരുത്തുക- Ushahidi
- NetSquared: "Remixing the Web for Social Change"
- TED (conference): TED
- Institute for Interactive Journalism Archived 2013-01-24 at the Wayback Machine.
- United for Africa
- Ushahidi Nexmo plugin How To Archived 2011-11-10 at the Wayback Machine.