ഉള്ളനാട്
കേരളത്തിലെ കോട്ടയം ജില്ലയിൽ പാലാ നഗരത്തിന് സമീപം ളാലം ബ്ലോക്ക് പഞ്ചായത്തിലുൾപ്പെട്ട ഒരു ചെറിയ കുഗ്രാമമാണ് ഉള്ളനാട്.[1] ഗ്രാമത്തിൽ 1000-ത്തോളം കുടുംബങ്ങൾ താമസിക്കുന്നു. കോട്ടയം ജില്ലാ ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റർ കിഴക്കായി ഇത് സ്ഥിതി ചെയ്യുന്നു. ളാലത്തുനിന്ന് നിന്ന് 7 കിലോമീറ്റർ അകലെയാണിത്.
ഉള്ളനാട് | |
---|---|
ഗ്രാമം | |
Nickname(s): Ulandu | |
Coordinates: 9°44′57″N 76°43′26″E / 9.7493°N 76.7238°E | |
Country | India |
State | Kerala |
District | Kottayam |
Municipality | Pala |
Panchayat | Bharananganam |
PIN | 686651[1] |
സൗകര്യങ്ങൾ
തിരുത്തുകഉള്ളനാട് ഗ്രാമത്തിൽ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം, മൃഗാശുപത്രി, സഹകരണ ബാങ്ക്, പോസ്റ്റ് ഓഫീസ്, ലൈബ്രറി എന്നിവ സ്ഥിതിചെയ്യുന്നു. എസ്.എച്ച്. ചർച്ച്, മഹാദേവ ക്ഷേത്രം, ശ്രീനാരായണ ക്ഷേത്രം, ശാന്തിഭവൻ, എസ്.എച്ച്. യുപി സ്കൂൾ എന്നിവയാണ് ഇവിടെയുള്ള പ്രധാന സ്ഥാപനങ്ങൾ. ഉള്ളനാട് ഗ്രാമത്തിന് സമീപമുള്ള നാടുകാണി വ്യൂ ഒരു ടൂറിസ്റ്റ് ആകർഷണമാണ്. റബ്ബർ തോട്ടങ്ങളുടെ ആധിക്യമുള്ള കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമായ ഇവിടുത്തെ ജനങ്ങളുടെ പ്രധാന ജീവിതമാർഗ്ഗം കൃഷിയാണ്. പാലാ, ഈരാറ്റുപേട്ട, തൊടുപുഴ എന്നിവയാണ് ഏറ്റവും അടുത്തുള്ള പട്ടണ പ്രദേശങ്ങൾ.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Ullanadu Kerala 686651, India". Google Maps. Google, Inc. Retrieved 10 May 2022.