ഉമൻഗോട്ട് നദി
ഇന്ത്യയിൽ മേഘാലയയിലെ വെസ്റ്റ് ജയിന്ത്യാ ജില്ലയിലെ ഒരു നദിയാണ് ഉമൻഗോട്ട് (Umngot River)[1]. ഘാസി (Khasi), ജയിന്ത്യാ (Jaithia) മലനിരകളെ വേർതിരിച്ചുകൊണ്ടാണ് ഇത് ഒഴുകുന്നത്. ഇതിലൂടെ ഒഴുകുന്ന ജലം കണ്ണാടി പോലെ തെളിഞ്ഞതാണ് എന്നത് നദിയെ ശ്രദ്ധേയമാക്കുന്നു[2],[3]. ഉമൻഗോട്ട് നദിക്കു കുറുകെ 1932 ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ഡൗകി പാലം (Dawki Suspension Bridge) സഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രധാന നിർമ്മിതിയാണ്[4].
ചിത്രശാല
തിരുത്തുക-
ഉമൻഗോട്ട് നദിക്കു കുറുകെയുള്ള ഡൗകി പാലം
-
ഉമൻഗോട്ട് നദി
-
ഉമൻഗോട്ട് നദിയിൽ മീൻ പിടിക്കുന്നയാൾ
-
ഉമൻഗോട്ട് നദി- മറ്റൊരു കാഴ്ച
-
ഉമൻഗോട്ട് നദിയിലെ ചെറിയൊരു വെള്ളച്ചാട്ടം
-
ഉമൻഗോട്ട് നദിയുടെ ഒരു പോഷകനദിയ്ക്കു കുറുകെയുള്ള Double decker living root bridge