ഉമ്മാടെ ദുഃഖം
മലയാളത്തിലെ ആദ്യ വിലാപകാവ്യമാണ് അർണോസ് പാതിരി രചിച്ച ഉമ്മാടെ ദുഃഖം. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിൽ രചിക്കപ്പെട്ട 'ഉമ്മാടെ ദുഃഖം' 1862 ൽ കൊച്ചി ഈനാശ് അച്ചുകൂടത്തിൽ നിന്നാണ് ആദ്യമായി അച്ചടിച്ചത്. ആദ്യ വിലാപ കാവ്യമായി നിരൂപകർ വിലയിരുത്തുന്ന സി.എസ്. സുബ്രഹ്മണ്യൻ പോറ്റിയുടെ ഒരു വിലാപം (1902) രചിക്കപ്പെടുന്നതിനു നാൽപ്പത് വർഷം മുമ്പാണ് ഈ കൃതി പ്രസിദ്ധപ്പെടുത്തിയത്.[1]
അർണോസ് പാതിരിയുടെ ആദ്യ രചനയായ കൂതാശപ്പാന എന്ന പുത്തൻ പാനയോടൊപ്പം അച്ചടിച്ചതിനാൽ അതിന്റെ ഭാഗമാണെന്ന ധാരണയിൽ ഒരു കീർത്തനം എന്ന നിലയിലാണ് സാഹിത്യ ചരിത്രകാരന്മാർ അതിനെ പരിഗണിച്ചിരുന്നത്.
അവലംബം
തിരുത്തുക- ↑ ഡോ. പോൾ മണലിൽ (2013). മലയാളസാഹിത്യചരിത്രം എഴുതപ്പെടാത്ത ഏടുകൾ. നാഷണൽ ബുക്ക് സ്റ്റാൾ. pp. 261–272. ISBN 9780000194596.