ഉബുണ്ടു ഫോർ ആൻഡ്രോയ്ഡ്

ഓപ്പറേറ്റിങ്‌ സിസ്റ്റം
(ഉബുണ്ടു ഫോർ ആൻഡ്രോയിഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആൻഡ്രോയ്ഡ് ഫോണുകളിൽ പ്രവർത്തിക്കുന്ന ഒരു ഉബുണ്ടു ഉൽപ്പന്നമാണ് ഉബുണ്ടു ഫോർ ആൻഡ്രോയ്ഡ്. നിരവധി ഫോണുകളിൽ ഇത് പ്രിലോഡഡ് ആയി വരും എന്ന് കരുതപ്പെടുന്നു.[3] ബാഴ്സലോണയിലെ 2012 മൊബൈൽ വേൾഡ് കോൺഗ്രസ്സിലാണ് കാനോനിക്കൽ ഉബുണ്ടു ഫോർ ആൻഡ്രോയ്ഡ് ആദ്യമായി പുറത്തിറക്കിയത്.[4][5]

ഉബുണ്ടു ഫോർ ആൻഡ്രോയ്ഡ്
Ubuntu logo
ഡെസ്ക്ടോപ്പ് മോണിറ്ററിനോട് ഘടിപ്പിച്ച ആൻഡ്രോയ്ഡ് ഉപകരണത്തിൽ ഉബുണ്ടു പ്രവർത്തിക്കുന്നു.
നിർമ്മാതാവ്കാനോനിക്കൽ ലിമിറ്റഡ് /
ഉബുണ്ടു ഫൗണ്ടേഷൻ
ഒ.എസ്. കുടുംബംയൂണിക്സ് സമാനം /
ലിനക്സ് / ഉബുണ്ടു
തൽസ്ഥിതി:വികസനത്തിൽ
സോഴ്സ് മാതൃകഓപ്പൺ സോഴ്സ്
പുതുക്കുന്ന രീതിആപ്റ്റ് (ഫ്രണ്ട് എൻഡുകൾ ലഭ്യം)
പാക്കേജ് മാനേജർഡിപികെജി (ഫ്രണ്ട് എൻഡുകൾ ലഭ്യം)
സപ്പോർട്ട് പ്ലാറ്റ്ഫോംഎക്സ്86, ആം[1]
കേർണൽ തരംലിനക്സ് (മോണോലിത്തിക്ക്)
യൂസർ ഇന്റർഫേസ്'യൂണിറ്റി
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
ഗ്നു ജിപിഎൽ, ഗ്നു എൽജിപിഎൽ[2]
വെബ് സൈറ്റ്www.ubuntu.com/devices/android

സവിശേഷതകൾ

തിരുത്തുക
  • റിബൂട്ടിന്റെ ആവശ്യല്ലാതെത്തന്നെ ആൻഡ്രോയിഡും ഉബുണ്ടുവും ഒരേ സമയം ഒരു ഉപകരണത്തിൽ പ്രവർത്തിക്കുന്നു. ഉബുണ്ടുവും ആൻഡ്രോയിഡും ഒരേ കെർണൽ (ലിനക്സ് കെർണൽ) ഉപയോഗിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്.[1]
  • ഡെസ്ക്ടോപ്പ് മോണിറ്ററിനോട് ഉപകരണം ഘടിപ്പിച്ചാൽ യൂണിറ്റി സമ്പർക്കമുഖത്തോട് കൂടിയ ഉബുണ്ടു അനുഭവം പ്രദാനം ചെയ്യുന്നു.[1]
  • ഒരു ടെലിവിഷനോട് ഘടിപ്പിച്ചാൽ ഉബുണ്ടു ടിവിയുടെ അനുഭവത്തോടെയുള്ള സമ്പർക്കമുഖം നൽകുന്നു.[4]
  • സാധാരണ ഉബുണ്ടു ഡെസ്ക്ടോപ്പ് ആപ്ലികേഷനുകളായ ഫയർഫോക്സ്, തണ്ടർബേഡ്, വി​എൽസി മീഡിയ പ്ലയർ എന്നിവ പ്രവർത്തിപ്പിക്കാം.[6]
  • ആൻഡ്രോയിഡ് ആപ്ലികേഷനുകൾ ഉബുണ്ടു ഡെസ്ക്ടോപ്പിൽ പ്രവർത്തിപ്പിക്കാം.[7]
  • ഡെസ്ക്ടോപ്പിൽ നിന്ന് ഫോൺ വിളിക്കുകയും മറുപടി പറയുകയും എസ്എംഎസുകൾ അയക്കുകയും ചെയ്യാം.[6][8]

സിസ്റ്റം ആവശ്യകതകൾ

തിരുത്തുക

കാനോനിക്കലിന്റെ അറിയിപ്പ് പ്രകാരം ഉബുണ്ടു ഫോർ ആൻഡ്രോയ്ഡ് പ്രവർത്തിപ്പിക്കാൻ ഒരു ഫോണിന് താഴെയുള്ള ഹാർഡ്‌വെയറുകൾ അത്യാവശ്യമാണ്.[6]

  • ഡ്യുവൽ കോർ ഒരു ജിഗാഹെർട്സ് സിപിയു.
  • ഓപ്പറേറ്റിംഗ് സിസ്റ്റം സംഭരിക്കാൻ ചുരുങ്ങിയത് രണ്ട് ജിബി സ്ഥലം
  • ദ്വിതീയ ഫ്രെയിംബഫർ ഉപകരണത്തോട് കൂടിയ എച്ച്ഡിഎംഐ വീഡിയോ ഔട്ട്പുട്ട്
  • യുഎസ്ബി ആതിഥേയ ഉപയോഗരീതി.
  • ചുരുങ്ങിയത് 512 എംബി റാം.
  • അനുബന്ധ എക്സ് ഡ്രൈവറുമായി (ഓപ്പൺജിഎൽ, ഇഎസ്/ഇജിഎൽ) പങ്ക് വെക്കപ്പെട്ടിരിക്കുന്ന വീഡിയോ കെർണൽ ഡ്രൈവർ
  1. 1.0 1.1 1.2 "for Android". Ubuntu. 14 February 2012. Archived from the original on 2012-02-23. Retrieved 23 February 2012.
  2. "Commercial info". Ubuntu. 14 February 2012. Archived from the original on 2012-02-24. Retrieved 23 February 2012.
  3. Noyes, Katherine (21 Feb 2012). "Ubuntu for Android Will Bring the Desktop to Your Phone | PCWorld Business Center". Pcworld.com. Archived from the original on 2012-06-06. Retrieved 23 February 2012.
  4. 4.0 4.1 «. "Blog Archive » Ubuntu in your pocket". Mark Shuttleworth. Retrieved 23 February 2012. {{cite web}}: |author= has numeric name (help)
  5. Ubuntu for Android at Mobile World Congress. "Ubuntu for Android at Mobile World Congress". Android Central. Retrieved 28 February 2012.
  6. 6.0 6.1 6.2 "Features and specs". Ubuntu. 14 February 2012. Archived from the original on 2012-02-23. Retrieved 23 February 2012.
  7. "Meet Ubuntu for Android: The Next Step in Ubuntu's Multi-Device Plan". Omgubuntu.co.uk. 14 December 2009. Retrieved 23 February 2012.
  8. Keene, Jamie (11 October 2011). "Ubuntu for Android hands-on: a full Linux operating system when you dock your smartphone". The Verge. Retrieved 23 February 2012.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉബുണ്ടു_ഫോർ_ആൻഡ്രോയ്ഡ്&oldid=3801887" എന്ന താളിൽനിന്ന് ശേഖരിച്ചത്