സിക്കു മതക്കാരുടെ മതാധിഷ്ഠിതമായ രാഷ്ട്രീയകക്ഷിയായ ശിരോമണി അകാലിദളിന്റെ നേതൃസ്ഥാനത്തുള്ള വനിതയും നിയമസഭാ സാമാജികയും മുൻ പഞ്ചാബ് മന്ത്രിയുമാണ് ഡോ. ഉപീന്ദർജിത് കൗർ. പഞ്ചാബിലെ ആദ്യ വനിതാ ധനമന്ത്രികൂടിയാണ് അവർ. കോളേജ് അദ്ധ്യാപികയും ഗ്രന്ഥകർത്താവും ഗവേഷകയുമായ അവർ നിലവിൽ പഞ്ചാബിലെ ഏറ്റവും പ്രായം കൂടിയ നിയമസഭാ സാമാജകയാണ്. പഞ്ചാബ് സർവകലാശാലയിൽ ഇക്കണോമിക്സ് പ്രൊഫസറായിരുന്നു. കപൂർത്തല ജില്ലയിലെ സുൽത്താൻപൂർ ലോധി ഗുരു നാനാക്ക് ഖൽസ കോളേജ് പ്രിൻസിപ്പലായും അവർ സേവനം അനുഷ്ടിച്ചു. 'ഡെവലപ്മെന്റ് ഓഫ് തിയറി ഓഫ് ഡിമാൻഡ്', 'സിഖ് മതം, സാമ്പത്തിക വികസനം' എന്നീ രണ്ട് പുസ്തകങ്ങൾ അവർ എഴുതിയിട്ടുണ്ട്. 'സിഖ് സമൂഹത്തിലെ സ്ത്രീകളുടെ സ്ഥാനവും അവസ്ഥയും' എന്ന യഥാർത്ഥ ഗവേഷണ പ്രബന്ധത്തിന് ഡോ. ഗന്ദ സിംഗ് സ്മാരക പുരസ്കാരം ലഭിച്ചു. രണ്ടുതവണ ക്യാബിനറ്റ് മന്ത്രിയായ അവർ വിദ്യാഭ്യാസം, ധനകാര്യം, ആസൂത്രണം, സാങ്കേതിക വിദ്യാഭ്യാസം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു.

ഉപീന്ദർജിത് കൗർ
നിയമസഭാ സാമാജക, പഞ്ചാബ്
ഓഫീസിൽ
1997 - 2012
മണ്ഡലംസുൽത്താൻപൂർ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി
ഓഫീസിൽ
1997 -2002
സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി
ഓഫീസിൽ
2007 -2010
ധനകാര്യവും ആസൂത്രണവും വകുപ്പ് മന്ത്രി
ഓഫീസിൽ
ഒക്ടോബർ 2010 -മാർച്ച് 2012
മുൻഗാമിമൻപ്രീത് സിംഗ് ബാദൽ
പിൻഗാമിപർമീന്ദർ സിംഗ് ദിൻസാൽ
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷിശിരോമണി അകാലി ദൽ
വസതിsകപൂർത്തല, പഞ്ചാബ്

ആദ്യകാല ജീവിതം

തിരുത്തുക

ഉപീന്ദർജിതിന്റെ അച്ഛൻ എസ്. അത്മ സിംഗ് പഞ്ചാബ് മന്ത്രിയും അകാലിദൾ നേതാവുമായിരുന്നു. ബീബി തേജ് കൗർ എന്നാണ് അമ്മയുടെ പേര്. ദില്ലി സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ എം.എയും ചണ്ഡിഗഡിലെ പഞ്ചാബ് സർവകലാശാലയിൽ നിന്ന് പഞ്ചാബിയിൽ എം.എയും ചെയ്തു. പട്യാലയിലെ പഞ്ചാബി സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടി.

അദ്ധ്യാപക ജീവിതം

തിരുത്തുക

പഞ്ചാബ് സർവകലാശാലയിൽ ഇക്കണോമിക്സ് പ്രൊഫസറായിരുന്ന കൗർ അവിടെ സാമ്പത്തിക ശാസ്ത്ര അദ്ധ്യാപികയായി ജോലി ചെയ്തു. കപൂർത്തല ജില്ലയിലെ സുൽത്താൻപൂർ ലോധി ഗുരു നാനാക്ക് ഖൽസ കോളേജ് പ്രിൻസിപ്പലായും അവർ സേവനം അനുഷ്ടിച്ചു.

'ഡെവലപ്മെന്റ് ഓഫ് തിയറി ഓഫ് ഡിമാൻഡ്', 'സിഖ് മതം, സാമ്പത്തിക വികസനം' എന്നീ രണ്ട് പുസ്തകങ്ങൾ അവർ എഴുതിയിട്ടുണ്ട്.[1] വികസനത്തിലെ സാമ്പത്തികേതര ഘടകങ്ങളുടെ പങ്ക്, പ്രത്യേകിച്ച് സാമ്പത്തിക വികസനത്തിൽ മതത്തിന്റെ സ്ഥാനത്തെ പറ്റിയുള്ളതായിരുന്നു അവരുടെ രണ്ടാമത്തെ പുസ്തകം - സിഖ് മതം, സാമ്പത്തിക വികസനം. ഇംഗ്ലീഷിൽ എഴുതിയ ഈ പുസ്തകം പ്രസിദ്ധീകരിച്ചത് 1990ൽ സൗത്ത് ഏഷ്യാ ബുക്സാണ് പ്രസിദ്ധീകരിച്ചത്. സാമ്പത്തികവികസനത്തിലെ സാമ്പത്തികേതര ഘടകങ്ങളെക്കുറിച്ച് പൊതുവെയും സിഖ് മതത്തിന്റെ സാമ്പത്തിക വ്യതിയാനത്തെക്കുറിച്ചും പ്രത്യേകിച്ച്ും ഈ പുസ്തകം വിശദീകരിക്കുന്നു. അപൂർവമായ ഒരു വിഭാഗത്തിൽ പെടുന്ന ഇതുപോലുള്ള ഗവേഷണ പ്രവർത്തനങ്ങൾ അപൂർവമാണെന്ന് പ്രൊഫ. എ. സാധു ഇതെ സംബന്ധിച്ച് എഴുതുകയുണ്ടായി. ഈ കൃതി മൊത്തത്തിൽ ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച നൽകുന്നു.[2]

'സിഖ് സമൂഹത്തിലെ സ്ത്രീകളുടെ സ്ഥാനവും അവസ്ഥയും' എന്ന യഥാർത്ഥ ഗവേഷണ പ്രബന്ധത്തിന് ഡോ. ഗന്ദ സിംഗ് സ്മാരക പുരസ്കാരം ലഭിച്ചു.[3]

രാഷ്ടീയ ജീവിതം

തിരുത്തുക

1997 ൽ സുൽത്താൻപൂരിൽ നിന്ന് ആദ്യമായി അകാലിദൾ ടിക്കറ്റിൽ പഞ്ചാബ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[4] പ്രകാശ് സിംഗ് ബാദൽ സർക്കാരിൽ കാബിനറ്റ് മന്ത്രിയായി. സാങ്കേതിക വിദ്യാഭ്യാസം, വ്യാവസായിക പരിശീലനം, സാംസ്കാരിക കാര്യങ്ങൾ, ടൂറിസം, ഭവന, നഗരവികസനം എന്നിവയുടെ വകുപ്പ് നൽകി.[5] 2002 ലും 2007 ലും സുൽത്താൻപൂരിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2007 ൽ വീണ്ടും കാബിനറ്റ് മന്ത്രിയായി.[6][7][8] വിദ്യാഭ്യാസം, സിവിൽ ഏവിയേഷൻ, വിജിലൻസ്, ജസ്റ്റിസ് എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. 2010 ഒക്ടോബറിൽ മൻപ്രീത് സിംഗ് ബാദലിനെ നീക്കിയതിന് ശേഷം അവർ ധനമന്ത്രിയായി.[9][10] പഞ്ചാബിലെ ആദ്യ വനിതാ ധനമന്ത്രിയായി അവർ. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ്സ് കമ്മിറ്റി, പബ്ലിക് അണ്ടർടേക്കിംഗ്സ് കമ്മിറ്റി, ഹൗസ് കമ്മിറ്റി തുടങ്ങി വിവിധ നിയമസഭാ കമ്മിറ്റികളിൽ അംഗമായി. 2012 ലെ പഞ്ചാബ് തെരഞ്ഞെടുപ്പിൽ 72-ാം വയസ്സിൽ വനിതകളിൽ ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥിയായിരുന്നു അവർ.[11]

  1. Sikh Religion and Economic Development
  2. https://www.amazon.com/Sikh-Religion-Economic-Development-Upinder/dp/8185135487. {{cite web}}: Missing or empty |title= (help)CS1 maint: url-status (link)
  3. https://www.amazon.com/Sikh-Religion-Economic-Development-Upinder/dp/8185135487
  4. Punjab election 1997
  5. Upinderjit Kaur Bio[പ്രവർത്തിക്കാത്ത കണ്ണി]
  6. "Punjab Assembly Election 2002 Results". Archived from the original on 2018-08-05. Retrieved 2020-02-21.
  7. Punjab Assembly Elections-2002 winners
  8. "Punjab Assembly Election 2007 Results". Archived from the original on 8 മേയ് 2013. Retrieved 14 ഏപ്രിൽ 2013.
  9. "Upinderjit Kaur is Punjab's new finance minister". Archived from the original on 2014-09-13. Retrieved 2020-02-21.
  10. Upinderjit Kaur becomes first woman Finance Minister of Punjab[പ്രവർത്തിക്കാത്ത കണ്ണി]
  11. [1]
"https://ml.wikipedia.org/w/index.php?title=ഉപീന്ദർജിത്_കൗർ&oldid=3625560" എന്ന താളിൽനിന്ന് ശേഖരിച്ചത്