ചരിത്രരേഖ
|
|
നവംബർ 14
- 1889 - ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം. ശിശുദിനമായി ആഘോഷിക്കുന്നു.
- ലോക പ്രമേഹ ദിനം
- 1889 - പ്രശസ്ത വനിതാ പത്രപ്രവർത്തക നെല്ലി ബ്ലൈ 80 ദിവസത്തിൽ താഴെ ഭൂമിയെ ചുറ്റാനുള്ള പ്രയത്നം ആരംഭിച്ചു. അവർ 72 ദിവസത്തിൽ ലോകം ചുറ്റി.
- 1910 - പ്രശസ്ത വൈമാനികനായ യൂജീൻ എലൈ ആദ്യമായി ഒരു കപ്പലിൽ നിന്നും വിമാനം പറത്തി.
- 1918 - ചെക്കസ്ലോവാക്യ റിപ്പബ്ലിക്കായി
- 1922 - ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കമ്പനി ബ്രിട്ടണിലെ ആദ്യ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചു.
- 1963 - 1994 -1949 കാലഘട്ടത്തെ ആഭ്യന്തരയുദ്ധത്തടവുകാരെ മോചിപ്പിക്കുമെന്ന് ഗ്രീക്ക് സർക്കാർ പ്രഖ്യാപിച്ചു.
നവംബർ 15
- 1920 - ലീഗ് ഓഫ് നേഷൻസിന്റെ ആദ്യ സമ്മേളനം ജനീവയിൽ.
- 1926 - എൻ.ബി.സി. 24 ചാനലുകളുമായി റേഡിയോ സംപ്രേക്ഷണം ആരംഭിച്ചു.
- 1949 - നാഥുറാം ഗോഡ്സെയൂം നാരായൺ ആപ്തെയും മഹാത്മാ ഗാന്ധിയെ വധിച്ച കുറ്റത്തിന് വധിക്കപ്പെട്ടു.
- 1971 - ഇന്റൽ കോർപ്പറേഷൻ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള മൈക്രോപ്രൊസസ്സർ 4004 പുറത്തിറക്കി.
- 2004 - ഭൂട്ടാനിൽ പുകയില ഉൽപ്പന്നങ്ങളും സിഗററ്റും നിരോധിക്കുന്നു. ഭൂട്ടാൻ ഇത്തരം ഒരു നടപടിയെടുക്കുന്ന ആദ്യത്തെ രാജ്യമാണ്.
- 2006 - അൽ ജസീറ ഇംഗ്ലീഷ് ചാനൽ ആരംഭിച്ചു.
|
|