==ശിവപ്രസാദ് പാലോട്==
                          
                കവി,നോവലിസ്റ്റ്,ചെറുകഥാകൃത്ത്, അധ്യാപകൻ എന്നീ മേഖലകളിൽ പ്രശസ്തനാണ് ശിവപ്രസാദ് പാലോട്.2022 ലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ ഗോത്രജീവിതം പ്രമേയമാക്കി എഴുതിയ മണ്ണേനമ്പി, കോവിഡ് കാലം പ്രമേയമായി ഇന്ത്യൻ ഭാഷകളിലെ ആദ്യ നോവലായ [1],ചിന്നക്കനാൽ മേഖലയിലെ കുടിയേറ്റ ജനതയുടെയും ഗോത്രവർഗങ്ങളുടെയും ജീവിതവും അരിക്കൊമ്പൻ എന്ന കാട്ടാനയുടെ ജീവിതവും പ്രമേയമായ അരിക്കൊമ്പൻ എന്നീ നോവലുകളും തായ് ലാന്റിലെ താം ലുവാങ്ങ് ഗുഹയിൽ അകപ്പെട്ട കുട്ടികളുടെ അനുഭവം പ്രനേയമായ താം ലുവാങ്ങിലെ കൂട്ടുകാർ, പക്ഷിശാസ്ത്രം എന്നീ ബാലനോവലുകളും പാടിപ്പതിഞ്ഞ കളിപ്പാട്ടുകൾ,അറിയപ്പെടാത്ത ആനക്കഥകളുടെ സമാഹാരമായ എലിപണ്ടാന, ഏതു കിളി പാടണം?എന്നീ ബാലസാഹിത്യകൃതികളും രസക്കുടുക്ക, കുട്ടികൾക്ക് ശാസ്ത്ര പരീക്ഷണങ്ങൾ എന്നീ ശാസ്ത്ര പുസ്തകങ്ങളും കൊറോണക്കാലത്തെ കഥകൾ, നൂറു നുറുകഥകൾ  എന്നി മിനിക്കഥാ സമാഹാരങ്ങളും ടെമ്പിൾ റൺ, വരവുപോക്കുകൾ എന്നീ കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.മണ്ണേ നമ്പി എന്ന നോവലിന് കമലസുരയ്യ നോവൽ പുരസ്കാരവും ടെമ്പിൾ റൺ എന്ന കവിതയ്ക്ക് രാജലക്ഷ്മി പുരസ്കാരവും നാവേറ് എന്ന ചെറുകഥയ്ക്ക് വിദ്യാരംഗം കഥാ പുരസ്കാരവും ഊഴം എന്ന കവിതയ്ക്ക്  വിദ്യാരംഗം കവിതാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.ദേശീയ അധ്യാപക ഫെഡറേഷൻ മികച്ച അധ്യാപകർക്ക് നൽകി വരുന്ന 2021ലെ ഗുരുശ്രേഷ്ഠ പുരസ്കാരവും നേടി. 
    കവിഭാഷ എന്ന ഡിജിറ്റൽ മാസികയുടെ പത്രാധിപരാണ്.നെല്ലിപ്പുഴ സംരക്ഷണ സമിതി അംഗമായി പുഴ നടത്തം പരിപാടിക്ക് നേതൃത്വം നൽകി. ലേണിങ്ങ് ടീച്ചേഴ്സ് എന്ന ശാസ്ത്ര അധ്യാപക കൂട്ടായ്മയുടെ എക്സിക്കുട്ടീവ് അംഗമാണ്. സംസ്ഥാനത്തുടനീളം ശാസ്ത്ര പാർക്ക്, ജിയോ ലേണിങ് ലാബ്, അഡാപ്റ്റഡ് സയൻസ് പാർക്ക് എന്നിവ സ്ഥാപിക്കുന്നതിൽ പങ്കാളിയായി. സംസ്ഥാനത്തെ എഴുത്തുകാരായ അധ്യാപകരുടെ കൂട്ടായ്മയായ വിദ്യാസാഹിതിക്ക് കീഴിൽ കാഴ്ചയിൽ വെല്ലുവിളി നേരിടുന്നവർക്കായി ഒാഡിയോബുക്ക് എന്ന പേരിൽ സാഹിത്യ കൃതികൾ വായിച്ചു നൽകുന്നതിന് നേതൃത്വം നൽകി വരുന്നു.ശ്രദ്ധയമായ സ്കൂൾ പ്രവേശനോത്സവ ഗാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ശാസ്ത്ര പരീക്ഷണങ്ങൾ, പക്ഷിശാസ്ത്രം, താം ലുവാങ്ങിലെ കൂട്ടുകാർ, പാടിപ്പതിഞ്ഞ കളിപ്പാട്ടുകൾ എന്നീ പുസ്തകങ്ങൾ ഡിപിഐ സ്കൂൂൾ ലൈബ്രറികളിലേക്ക് വാങ്ങുന്നതിന് ശുപാർശ ചെയ്തിരുന്നു,

ജീവിത രേഖ

തിരുത്തുക

1975ൽ പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പാലോടിൽ ജനനം. പിതാവ് കുന്നത്ത് രാമമഗുപ്തൻ മാതാവ് പാറുകുട്ടി. ഗവ എൽപി സ്കൂൾ പഴഞ്ചേരി, വിപിഎയുപി സ്കൂൾ കുണ്ടൂർക്കുന്ന്, കുണ്ടൂർക്കുന്ന് ഹൈസ്കൂൾ, മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജ്, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഗവ ടിടിഐ ചിറ്റൂർ നിന്നും അധ്യാപക പരിശീലനം പൂർത്തിയാക്കി.കോഴിക്കോട് സർവകലാശാലയിൽ നിന്നും മലയാളത്തിൽ ബിരുദം നേടി. ഇപ്പോൾ കുണ്ടൂർക്കുന്ന് വിപിഎയുപി സ്കൂൾ അധ്യാപകനാണ്. ഭാര്യ സൗമ്യ മക്കൾ ആതിര, ആദിത്യൻ

കവിതാ സമാഹാരങ്ങൾ

തിരുത്തുക
  • വരവുപോക്കുകൾ(കവിതാ സമാഹാരം ലോഗോസ് പബ്ലിക്കേഷൻസ്)
  • ടെമ്പിൾ റൺ(കവിതാ സമാഹാരം ആപ്പിൾ ബുക്സ് )
  • തളിരിനോടു പറയാനുള്ളത്(കവിതാ സമാഹാരം ആപ്പിൾ ബുക്സ് എഡിറ്റർ)
  • കഥാകവിതകൾ](ആമസോൺ കിൻഡിൽ)
  • സമരമുഖങ്ങൾ(ആമസോൺ കിൻഡിൽ)
  • മഴ പുഴ മല(ആമസോൺ കിൻഡിൽ)
  • മഴയേ തൂമഴയേ(ആമസോൺ കിൻഡിൽ)
  • Rain Drops (English haikku poems ആമസോൺ കിൻഡിൽ)

നോവലുകൾ

തിരുത്തുക

ബാല നോവലുകൾ

തിരുത്തുക

ശാസ്ത്രം=

തിരുത്തുക
  • കുട്ടികൾക്ക് വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ(ശാസ്ത്രം ആപ്പിൾ ബുക്സ്)
  • രസക്കുടുക്ക(ശാസ്ത്രം ടെൽബ്രെയിൻ പബ്ലിക്കേഷൻസ്)
  • ശാസ്ത്രകഥകൾ(ആമസോൺ കിൻഡിൽ)
  • ശാസ്ത്ര ഭാരതം: ശാസ്ത്രജ്ഞരുടെ ലഘു ജീവചരിത്രങ്ങൾ

ബാല സാഹിത്യം

തിരുത്തുക
  • പാടിപ്പതിഞ്ഞ കളിപ്പാട്ടുകൾ(ബാല സാഹിത്യം H&C books )
  • എലി പണ്ടാന(ബാല സാഹിത്യം ടെൽ ബ്രെയിൻ പബ്ലിക്കേഷൻസ്)
  • ഏതു കിളി പാടണം?(ബാല സാഹിത്യം ശാസ്ത്ര സാഹിത്യ പരിഷത്ത്)

കഥാ സമാഹാരങ്ങൾ

തിരുത്തുക
  • വനജർവാടി(ആമസോൺ കിൻഡിൽ)
  • ക്വിറ്റ് ഇന്ത്യ (ആമസോൺ കിൻഡിൽ)
  • പ്രളയകഥകൾ (ആമസോൺ കിൻഡിൽ)
  • കടത്തുതോണി (ആമസോൺ കിൻഡിൽ)
  • കൊറോണക്കാലത്തെ കഥകൾ(മിനിക്കഥാസമാഹാരം ബുക്ക് കഫേ പബ്ലിക്കേഷൻസ്)
  • നൂറു നുറുകഥകൾ(മിനിക്കഥാസമാഹാരം ആപ്പിൾ ബുക്സ്)

ജീവചരിത്രം

തിരുത്തുക
  • മഹാന്മാരുടെ ഇന്ത്യ(ലഘു ജീവചരിത്രങ്ങൾ ആമസോൺ കിൻഡിൽ)

ലേഖനങ്ങൾ

തിരുത്തുക
  • Essays on literature: malayalam (ആമസോൺ കിൻഡിൽ)

'പുരസ്കാരങ്ങൾ

തിരുത്തുക
  • സംസ്ഥാന അധ്യാപക അവാർഡ് പൊതു വിദ്യാഭ്യാസ വകുപ്പ്
  • ഗുരുശ്രേഷ്ഠ അധ്യാപക അവാർഡ് ദേശീയ അധ്യാപക ഫെഡറേഷൻ
  • ഭാഷാപഠന കേന്ദ്രം ചെങ്ങന്നൂർ ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച ഭാഷാ അധ്യാപകനുള്ള മാതൃഭാഷ പുരസ്കാരം
  • തൃശ്ശൂർ നുറുങ്ങ് മാസിക കഥാ പുരസ്കാരം - കഥ കടത്തു തോണി
  • പൊതു വിദ്യാഭ്യാസ വകുപ്പ് 2017ലെ വിദ്യാരംഗം അധ്യാപക കലാസാഹിത്യ വേദി കഥാ അവാർഡ് - കഥ നാവേറ്
  • 2018 രാജലക്ഷ്മി കവിത പുരസ്കാരം കവിത ടെമ്പിൾ റൺ
  • വിരൽ മാസിക കവിത പുരസ്കാരം
  • 2019 ലെ വിദ്യാരംഗം അധ്യാപക കലാസാഹിത്യ വേദി കവിതാ അവാർഡ് കവിത ഊഴം
  • പുലാപ്പറ്റ ജയപ്രകാശ് സ്മാരക കഥാപുരസ്കാരം
  • കേളി ചെറുകഥ പുരസ്കാരം കഥ ഉയിരൊഴുക്കുകൾ
  • സമന്വയ കഥാപുരസ്കാരം
  • കമലാ സുരയ്യ നോവൽ പുരസ്കാരം മലപ്പുറം അൽഹുദാ കലാ സാഹിത്യ വേദി
  1. https://www.goodreads.com/author/show/20463220.sivaprasad_palode
  2. https://www.madhyamam.com/local-news/malappuram/2018/jan/09/412007
  3. https://newspaper.mathrubhumi.com/palakkad/news/palakkad-1.8641535
  4. https://www.madhyamam.com/local-news/malappuram/2018/apr/28/47551
  5. https://www.madhyamam.com/kerala/local-news/palakkad/guru-shreshta-puraskar-1098528
  6. https://literaryjournal.in/index.php/clri/article/view/340
  7. https://www.madhyamam.com/local-news/malappuram/2018/apr/28/475513
  8. https://sahitya-akademi.gov.in/pdf/LF_27-October-2019.pdf
  9. https://www.literaryjournal.in/index.php/clri/article/download/340/449?inline=1
  10. https://learningpointnew.blogspot.com/2022/03/blog-post.html?m=1
  11. https://keralabookstore.com/book/rasakkudukka/15854/
  12. https://mentorskerala.blogspot.com/2021/05/not-official.html
  13. http://campuslib.keralauniversity.ac.in/cgi-bin/koha/opac-detail.pl?biblionumber=686139&shelfbrowse_itemnumber=897206
  14. https://www.amazon.com/Kindle-Store-%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%8D-%E0%B4%AA%E0%B4%BE%E0%B4%B2%E0%B5%8B%E0%B4%9F%E0%B5%8D/s?rh=n%3A133140011%2Cp_27%3A%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%8D++%E0%B4%AA%E0%B4%BE%E0%B4%B2%E0%B5%8B%E0%B4%9F%E0%B5%8D
  15. https://www.manoramaonline.com/news/latest-news/2023/06/13/kerala-state-best-teachers-award-2021-22.html
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sivaprasadpalode&oldid=4078129" എന്ന താളിൽനിന്ന് ശേഖരിച്ചത്