ഉപയോക്താവ്:Shaktyavesh/എഴുത്തുകളരി/1
നശീകരണം ഒഴിവാക്കാൻ , ദയവായി ചോദിച്ചിട്ട് മാത്രം തിരുത്തുക . |
പ്രിയ മഹാഭാരതപ്രിയരേ,
പലരെയും പലപ്പോഴും അലട്ടുന്ന പ്രശ്നം ആണ് ഏതു മഹാഭാരതം ആണ് യഥാർത്ഥം ഏതാണ് അല്ലാത്തവ എന്നത്. അതിനുള്ള പരിഹാരം ആണ് എൻ്റെ ഈ താൾ.ഇതിൽ ഞാൻ ലോകത്തുള്ള പണ്ഡിതന്മാർ വിശ്വസനീയമായി അംഗീകരിച്ച പുസ്തകങ്ങളുടെ പേരുകളും അവയെ കുറിച്ച് ചെറു വിവരണവും അവയിലോട്ടുള്ള ലിങ്കും പങ്കുവെക്കുന്നത് ആണ്.
ആധികാരികമായ വ്യാസ മഹാഭാരതങ്ങൾ
തിരുത്തുകമലയാളം
തിരുത്തുകവിദ്വാൻ കെ പ്രകാശത്തിൻ്റെ മലയാളഗദ്യ പരിഭാഷ
തിരുത്തുക വിദ്വാൻ്റെ വ്യാസമഹാഭാരത പരിഭാഷ | |
ഭാഷ | മലയാളം |
---|---|
വിഭാഗം | ഇതിഹാസം |
ഗ്രന്ഥകർത്താവ് | വിദ്വാൻ കെ പ്രകാശം |
പ്രസാധകൻ | ശ്രെയസ് (pdf)
ഡിസി ബുക്ക്സ് (paper book) |
വർഷം | സെപ്റ്റംബർ 1968 |
വ്യാസമഹാഭാരതത്തിന്റെ ഗദ്യവിവർത്തകൻ എന്ന നിലയിൽ പ്രശസ്തനായ വിദ്വാൻ കെ പ്രകാശത്തിൻ്റെ മലയാളഗദ്യ പരിഭാഷ.ഇന്ന് ലഭ്യമായ മിക്യവാറും എല്ലാ വ്യാസമഹാഭാരതപുസ്തകങ്ങളുടെയും മൂലസ്രോതസ് ഈ പുസ്തക സംഹിത ആണ്.
മഹാഭാരതം എന്ന വലിയ പുസ്തകസംഹിത ആദ്യമായി വായിക്കാൻ പോകുന്നവർക്കും ഗദ്യ രൂപത്തിൽ മഹാഭാരതം വേണ്ടവർക്കും ഇതാണ് ഏറ്റവും നല്ലത്.
പുസ്തകത്തിലേക്ക് ഉള്ള സ്രോതസുകൾ
നോട്ട് : പ്രിൻറ് ചെയ്യാൻ ഉള്ള എളുപ്പത്തിന് ആണ് 6 പുസ്തകം ആക്കി ഇറക്കിയിരിക്കുന്നത്, ശെരിക്കും പി.ഡി.എഫ് പോലെ 3 എണ്ണം ഉള്ളു.
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെ മലയാളപദ്യ പരിഭാഷ
തിരുത്തുക
കേരളവ്യാസൻ എന്ന് അറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെ പദ്യ വിവർത്തനം ആണ് അടുത്തത് . നേരത്തെ പറഞ്ഞ വിദ്വാൻ്റെ ഗദ്യമഹാഭാരതം ഇതിൻ്റെ വിവർത്തനം ആണ് ശ്ലോകം വായിക്കാൻ ഇഷ്ടമുള്ളവർക്ക് ഇത് തെരെഞ്ഞെടുക്കാം.
പുസ്തകത്തിലേക്ക് ഉള്ള സ്രോതസുകൾ
നോട്ട് : പ്രിൻറ് ചെയ്യാൻ ഉള്ള എളുപ്പത്തിന് ആണ് 6 പുസ്തകം ആക്കി ഇറക്കിയിരിക്കുന്നത്, ശെരിക്കും പി.ഡി.എഫ് പോലെ 7 എണ്ണം ഉണ്ട് .
ഇംഗ്ലീഷ്
തിരുത്തുകകിസരി മോഹൻ ഗാംഗുലിയുടെ ആംഗ്ലേയഗദ്യ പരിഭാഷ
തിരുത്തുകഭാരതത്തിൽ ആദ്യമായി വ്യാസമഹാഭാരതം സംസ്‌കൃതത്തിൽ നിന്നും ആംഗ്ലേയഭാഷയിലേക്ക് വിവർത്തനം ചെയ്ത വ്യക്തി എന്ന നിലയിൽ പ്രശസ്തനായ കെ . എം .ജി . എന്ന കിസരി മോഹൻ ഗാംഗുലിയുടെ ആംഗ്ലേയഗദ്യ പരിഭാഷ.ഇന്ന് ലഭ്യമായ ഏറ്റവും പുരാതനമായ ആംഗ്ലേയപരിഭാഷ ആണിത് .
വ്യാസമഹാഭാരതം ആംഗ്ലേയഭാഷയിൽ വായിക്കാൻ ആഗ്രഹിക്കുന്നവർക്കു ഏറ്റവും നല്ല പുസ്തകസംഹിതകളിൽഒന്നാണ് ഇത് .
പുസ്തകത്തിലേക്ക് ഉള്ള സ്രോതസുകൾ
ബിബേക് ദെബ്രോയുടെ ആംഗ്ലേയഗദ്യ പരിഭാഷ
തിരുത്തുക ബിബേക് ദെബ്രോയുടെ ആംഗ്ലേയ ഗദ്യ വിവർത്തനം | |
ഭാഷ | ഇംഗ്ലീഷ് |
---|---|
വിഭാഗം | ഇതിഹാസം |
ഗ്രന്ഥകർത്താവ് | ബിബേക് ദെബ്രോയ് |
പ്രസാധകൻ | പെൻഗ്യുൻ (pdf &paper book) |
വർഷം | ??? |
സാമ്പത്തിക ശാസ്ത്രജ്ഞനായ ബിബേക് ദെബ്രോയ് വേദങ്ങളും പുരാണങ്ങളും വാൽമീകിരാമായണവും വ്യാസമഹാഭാരതവും ഉൾപ്പടെ ധാരാളം ഇതിഹാസങ്ങൾ ആംഗ്ലേയഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട് .
പുസ്തകത്തിലേക്ക് ഉള്ള സ്രോതസുകൾ
നോട്ട് : പ്രിൻറ് ചെയ്യാൻ ഉള്ള എളുപ്പത്തിന് ആണ് 6 പുസ്തകം ആക്കി ഇറക്കിയിരിക്കുന്നത്, ശെരിക്കും പി.ഡി.എഫ് പോലെ 7 എണ്ണം ഉണ്ട്