ഉപയോക്താവ്:Irshadpp/ഗോവ സിവിൽ കോഡ്
ഇന്ത്യൻ സംസ്ഥാനമായ ഗോവയിലെ താമസക്കാരുടെ സിവിൽ നിയമങ്ങളുടെ ക്രോഡീകരണമാണ് കൂട്ടമാണ് ഗോവ സിവിൽ കോഡ് എന്നറിയപ്പെടുന്ന ഗോവ ഫാമിലി ലോ.[1][2]
1869-ൽ ഗോവയും ദാമനും പോർച്ചുഗീസ് കോളനി എന്നതിൽ നിന്ന് ഓവർസീസ് പൊസെഷൻ (പ്രൊവിൻഷ്യ അൾട്രാമറീന) എന്ന തലത്തിലേക്ക് ഉയർത്തപ്പെട്ടതിന് ശേഷമാണ് ഗോവൻ സിവിൽ കോഡ് രൂപപ്പെടുന്നത്[3]. പോർച്ചുഗീസ് നിയമവ്യവസ്ഥയുടെ ഇന്ത്യൻ വകഭേദമാണ് ഗോവൻ സിവിൽ കോഡ്. യൂറോപ്യൻ രാജ്യങ്ങളിലെ പൊതു നിയമസംവിധാനമായിരുന്ന നെപ്പോളിയൻ കോഡിൽ നിന്നാണ് ഇത് രൂപപ്പെടുന്നത്[3].
സ്വതന്ത്ര ഇന്ത്യയിൽ നിന്ന് വിഭിന്നമായി ഉള്ള നിയമസംവിധാനമാണ് ഇത്. ഇത് കണിശമായ ഒരൊറ്റ സംഹിതയാണെന്ന് കരുതാനാവില്ല. കാരണം വിവിധ മതവിഭാഗങ്ങൾക്ക് ബാധകമായ വ്യത്യസ്ഥ നിബന്ധനകൾ ഇതിലുണ്ട്. വിവിധങ്ങളായ നിയമങ്ങളുടെ ഒരു ക്രോഡീകരണം എന്ന് ഇതിനെ വിലയിരുത്താം. ഗോവ, ദാമൻ ദിയൂ, സിൽവാസ്സ എന്നിവിടങ്ങളിൽ ഈ കോഡ് നിലനിൽക്കുന്നു[4]. ഈ കോഡിന്റെ ഇംഗ്ലീഷ് പതിപ്പ് ഗോവ സർക്കാറിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്[5][6].
ചരിത്രം
തിരുത്തുകകോഡിഗോ സിവിൽ പോർച്ചുഗീസ് (1867) എന്ന പോർച്ചുഗീസ് സിവിൽ കോഡിലെ ആധാരമാക്കിയാണ് ഗോവ സിവിൽ കോഡ് രൂപപ്പെട്ടത്. 1869-ലെ ഉത്തരവ് പ്രകാരം ഈ നിയമസംഹിത പോർച്ചുഗൽ കോളനികളിലേക്ക് വ്യാപിക്കുകയായിരുന്നു[7]. 1870-ൽ ഇത് ഗോവയിൽ അവതരിപ്പിക്കപ്പെട്ടു. പിന്നീട് പല തവണ ഇതിൽ പരിഷ്കാരങ്ങൾ വരുത്തുകയുണ്ടായി[8].
- ഹിന്ദുക്കളുമായി ബന്ധപ്പെട്ട ഉത്തരവുകൾ 1880-ലെ പരിഷ്കാരത്തിലൂടെ നിലവിൽ വന്നു. ( കോഡിഗോ ഡി യുസോസ് ഇ കോസ്റ്റ്യൂംസ് ഡോസ് ഹിന്ദു ജെന്റിയോസ് ഡി ഗോവ )
- 1910-ൽ ആദ്യ പോർച്ചുഗീസ് റിപ്പബ്ലിക് രൂപീകരണത്തോടെ സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന രീതിയിൽ പരിഷ്കരണങ്ങൾ നടന്നു[9]. വിവാഹവും വിവാഹമോചനവും സംബന്ധിച്ച പോർച്ചുഗീസ് ഉത്തരവുകൾ ( Lei do Divórcio: Decreto de 3 de Novembro de 1910 ) ഇതോടെ നിലവിൽ വന്നു.
- 1946-ൽ കാനോനിക്കൽ വിവാഹങ്ങളെക്കുറിച്ചുള്ള പോർച്ചുഗീസ് കൽപ്പനകൾ ( ഡിക്രെറ്റോ 35.461: റെഗുല ഓ കാസമെന്റോ നാസ് കൊളോണിയാസ് പോർച്ചുഗീസസ് ) [10]
1961-ൽ ഇന്ത്യൻ യൂണിയനുമായി ലയിച്ചതിന് ശേഷവും ഗോവയിൽ സിവിൽ കോഡ് നിലനിർത്തി. പോർച്ചുഗലിൽ 1966-ൽ പുതിയ പോർച്ചുഗീസ് സിവിൽ കോഡ് നിലവിൽ വന്നു. ഇന്ത്യൻ യൂണിയന്റെ പൊതുനിയമങ്ങൾക്കനുസൃതമായി ഗോവയിലും ഇന്ത്യൻ നിയമങ്ങൾ ബാധകമാക്കുന്നതിനെ കുറിച്ച് പഠിക്കാൻ 1981-ൽ ഇന്ത്യൻ ഗവണ്മെന്റ് ഒരു സമിതിയെ നിശ്ചയിച്ചിരുന്നു. എന്നാൽ സമ്മിശ്രപ്രതികരണങ്ങൾ ഉയർന്നതോടെ ഗവണ്മെന്റ് പിന്മാറുകയായിരുന്നു[11].
ഇന്ത്യൻ നിയമങ്ങളുമായുള്ള വ്യത്യാസങ്ങൾ
തിരുത്തുകഗോവ സിവിൽ കോഡ് മറ്റ് ഇന്ത്യൻ നിയമങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ചില ഉദാഹരണങ്ങൾ[12]
- വിവാഹത്തിന് മുമ്പോ വിവാഹത്തിന് ശേഷമോ ഓരോ പങ്കാളിയും സ്വന്തമാക്കിയ എല്ലാ സ്വത്തുക്കളുടെയും ഉടമസ്ഥാവകാശം ദമ്പതികൾ സംയുക്തമായി കൈവശം വയ്ക്കുന്നു. വിവാഹമോചനമുണ്ടായാൽ ഓരോ പങ്കാളിയ്ക്കും സ്വത്തിന്റെ പകുതി വിഹിതത്തിന് അർഹതയുണ്ട്. എന്നിരുന്നാലും, വിവാഹത്തിന് മുൻപ് ഇരുവരും സമ്പാദിച്ചവയുടെ കാര്യത്തിൽ വിവാഹമോചനത്തോടെ നടത്തപ്പെടുന്ന വിഭജനം ഒഴിവാക്കാവുന്ന കരാറുകൾക്കുള്ള സാധുത കോഡിൽ കാണാം. ഉഭയകക്ഷി സമ്മതമില്ലാതെ സ്വത്ത് വില്പന നടത്താൻ ഇരു കക്ഷികൾക്കും അവകാശമില്ല.
- മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ അനന്തരാവകാശം നിഷേധിക്കാൻ ഒർക്കലും കഴിയില്ല. അവരുടെ സ്വത്തിന്റെ പകുതിയെങ്കിലും കുട്ടികൾക്ക് നിർബന്ധമായും കൈമാറണം. പാരമ്പര്യമായി ലഭിച്ച ഈ സ്വത്ത് കുട്ടികൾക്കിടയിൽ തുല്യമായി പങ്കിടണം.
ഏകരൂപമില്ല
തിരുത്തുകഗോവ സിവിൽ കോഡ് കർക്കശമായ ഒരു ഏകീകൃത സിവിൽ കോഡല്ല, കാരണം അതിൽ ചില സമുദായങ്ങൾക്ക് പ്രത്യേക വ്യവസ്ഥകളുണ്ട്. ഉദാഹരണത്തിന്: [13] [11]
- ഹിന്ദു പുരുഷന്മാർക്ക് വ്യവസ്ഥകൾക്ക് വിധേയമായി ദ്വിഭാര്യാത്വം അനുവദിക്കപ്പെടുന്നു. (ഭാര്യ തന്റെ 25-ആം വയസ്സിനുള്ളിൽ പ്രസവിക്കാതിരിക്കുകയോ, 30 വയസ്സിനുള്ളിൽ ആൺകുട്ടിയെ പ്രസവിക്കാതിരിക്കുകയോ ചെയ്താൽ). എന്നാൽ മറ്റ് സമുദായങ്ങൾക്ക് ഇതിനവകാശമില്ല.
- മുസ്‌ലിംകൾക്ക് ബഹുഭാര്യാത്വത്തിനോ വാക്കാലുള്ള വിവാഹമോചനത്തിനോ അനുമതി ഇല്ല.
- റോമൻ കത്തോലിക്കർക്ക് സിവിൽ രജിസ്ട്രാറിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നേടിയ ശേഷം പള്ളിയിൽ വച്ച് അവരുടെ വിവാഹം നടത്താം. മറ്റുള്ളവർക്ക്, വിവാഹത്തിന്റെ സിവിൽ രജിസ്ട്രേഷൻ മാത്രമേ വിവാഹത്തിന്റെ തെളിവായി സ്വീകരിക്കുകയുള്ളൂ. പള്ളിയിൽ വിവാഹം കഴിക്കുന്ന കത്തോലിക്കർ സിവിൽ നിയമപ്രകാരം വിവാഹമോചന വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.
- ഹിന്ദുക്കൾക്ക്, ഭാര്യയുടെ വ്യഭിചാരത്തിന്റെ പേരിൽ മാത്രമേ വിവാഹമോചനം അനുവദിക്കൂ.
- ദത്തെടുക്കപ്പെട്ടവരുടെയും നിയമവിരുദ്ധമായ കുട്ടികളുടെയും കാര്യത്തിൽ നിയമത്തിന് അസമത്വങ്ങളുണ്ട്.
അവലംബം
തിരുത്തുക- ↑ "SC's example of Goa as a state with a Uniform Civil Code is inconsistent with Article 44". The Indian Express (in ഇംഗ്ലീഷ്). 2019-09-18. Retrieved 2021-12-05.
- ↑ "Goan Civil Code a shining example of Indian democracy". Outlook India. Retrieved 2021-12-05.
- ↑ 3.0 3.1 Mathew, C. K. "Uniform Civil Code: The Importance of an Inclusive and Voluntary Approach". The Hindu Center (in ഇംഗ്ലീഷ്). Retrieved 2021-12-05.
- ↑ Nandini Chavan; Qutub Jehan Kidwai (2006). Personal Law Reforms and Gender Empowerment: A Debate on Uniform Civil Code. Hope India Publications. p. 245. ISBN 978-81-7871-079-2. Retrieved 17 January 2014.
- ↑ "ഗോവ സിവിൽ കോഡ്" (PDF).
- ↑ "Translated Portuguese Civil Code published in official gazette", The Navhind Times, 2018-10-24, retrieved 2018-10-24
- ↑ See: Vicente, Dario Moura. The Civil Code in Portugal and Goa: Common Heritage and Future Prospects. — P. 5.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Statesman20142
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Fatima da Silva Gracias (1 January 1996). Kaleidoscope of Women in Goa, 1510-1961. Concept Publishing Company. pp. 90–. ISBN 978-81-7022-591-1.
- ↑ "Decreto 35.461: regula o casamento nas colónias portuguesas" (PDF). Retrieved 2014-09-05.
- ↑ 11.0 11.1 Partha S. Ghosh (23 May 2012). The Politics of Personal Law in South Asia: Identity, Nationalism and the Uniform Civil Code. Routledge. pp. 19–22. ISBN 978-1-136-70511-3.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Statesman20143
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Vivek Jain and Shraddha Gupta (2014-05-15). "Uniform and civil". The Statesman.