കളമശ്ശേരി ബോംബ് സ്ഫോടനം (2023)

(ഉപയോക്താവ്:Irshadpp/കളമശ്ശേരി ബോംബ് സ്ഫോടനം (2023) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കളമശ്ശേരിയിൽ 2023-ൽ നടന്ന ഒരു ഭീകരാക്രമണമാണ് കളമശ്ശേരി ബോംബ് സ്ഫോടനം[1][2]. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (IED) ഉപയോഗിച്ചുള്ള സ്ഫോടനങ്ങളിലായി എട്ടുപേർ കൊല്ലപ്പെട്ടിരുന്നു[3][4]. യഹോവാസാക്ഷികളുടെ കൺവെൻഷൻ നടക്കുന്നതിനിടെയാണ് ഈ ഭീകരാക്രമണം നടന്നത്. പോലീസുകാർ അന്വേഷണവിധേയമായി ഏതാനും ചെറുപ്പക്കാരെ പിടിച്ചെങ്കിലും ഡൊമിനിക് മാർട്ടിൻ എന്ന വ്യക്തി ഉത്തരവാദിത്തമേറ്റ് കീഴടങ്ങിയതോടെ വിട്ടയക്കുകയായിരുന്നു[5][6].

കളമശ്ശേരി ബോംബ് സ്ഫോടനം
കളമശ്ശേരി ബോംബ് സ്ഫോടനം (2023) is located in Kerala
കളമശ്ശേരി ബോംബ് സ്ഫോടനം (2023)
കളമശ്ശേരി ബോംബ് സ്ഫോടനം (2023) (Kerala)
കളമശ്ശേരി ബോംബ് സ്ഫോടനം (2023) is located in India
കളമശ്ശേരി ബോംബ് സ്ഫോടനം (2023)
കളമശ്ശേരി ബോംബ് സ്ഫോടനം (2023) (India)
സ്ഥലംസംറ ഇന്റർനാഷണൽ കൺവെൻഷൻ & എക്സിബിഷൻ സെന്റർ, കളമശ്ശേരി, കേരളം, ഇന്ത്യ
നിർദ്ദേശാങ്കം10°03′32″N 76°21′34″E / 10.05889°N 76.35944°E / 10.05889; 76.35944
തീയതി29 ഒക്ടോബർ 2023 (2023-10-29)
9:40 AM (GMT +5:30)
ആക്രമണലക്ഷ്യംയഹോവാസാക്ഷികളുടെ കൺവെൻഷൻ
ആക്രമണത്തിന്റെ തരം
ബോംബിങ്
ആയുധങ്ങൾഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്
മരിച്ചവർ8
മുറിവേറ്റവർ
50+
ആക്രമണം നടത്തിയത്ഡൊമിനിക് മാർട്ടിൻ
ഉദ്ദേശ്യംIndian ultra-nationalism

കൺവെൻഷന്റെ മൂന്നാം ദിനമായ 29 ഒക്റ്റോബർ 2023-ന് ഏതാണ്ട് രണ്ടായിരത്തിഅഞ്ഞൂറോളം സെന്ററിൽ ഒത്തുചേർന്നിരുന്നു[7]. രാവിലെ 9:40-നാണ് സ്ഫോടനങ്ങൾ നടന്നത്. തീപ്പിടിത്തവും പുകപടലങ്ങളും കൊണ്ട് ഭീതിതരായ ജനങ്ങൾ സുരക്ഷിത സ്ഥലങ്ങൾ തേടി പരക്കം പാഞ്ഞതോടെ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിച്ചു. തിക്കിലും തിരക്കിലും പെട്ടും ഒരുപാട് പേർക്ക് പരിക്കേറ്റു. ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായതായും ഹാൾ പുകയും തീയും കൊണ്ട് നിറഞ്ഞതായും ദൃക്സാക്ഷികൾ പറയുന്നു[8]. കത്തിക്കരിഞ്ഞ നിലയിൽ ആദ്യത്തെ മൃതദേഹം ഹാളിന്റെ മധ്യഭാഗത്ത് നിന്ന് ലഭിച്ചു[9]. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു[10][11]

നാശനഷ്ടങ്ങൾ

തിരുത്തുക

ഭീകരാക്രമണത്തിൽ സംഭവസ്ഥലത്തും ആശുപത്രികളിലുമായി എട്ട് പേർ (07 ഡിസംബർ 2023 വരെ) കൊല്ലപ്പെട്ടു[12]. 50 പേർക്ക് പരിക്കേറ്റതിൽ, 17 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. 50-60% പൊള്ളലേറ്റ 12 പേർ തീവ്രപരിചരണവിഭാഗത്തിലായിരുന്നു[13].

ലിയോണ പൗലോസ് എന്ന 55-കാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് സംഭവസ്ഥലത്തുനിന്നും ആദ്യം കണ്ടെത്തിയത്[14]. ഏതാനും മണിക്കൂറുകൾക്ക് ശേഷം കുമാരി പുഷ്പൻ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു[15]. പിറ്റേദിവസം, ലിബ്‌ന എന്ന പെൺകുട്ടി മരണപ്പെട്ടു[16]. ലിബ്‌നയുടെ മാതാവ് റീന സാലി പ്രദീപൻ[17], മോളി ജോയ് എന്നിവർ ഒരാഴ്ച പിന്നിട്ടപ്പോൾ മരണത്തിന് കീഴടങ്ങി[18]. ലിബ്‌നയുടെ സഹോദരൻ പ്രവീൺ പ്രദീപനാണ് അടുത്തതായി കൊല്ലപ്പെട്ടത്. ഇതോടെ ഒരു കുടുംബത്തിലെ മാത്രം മൂന്നുപേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്[19]. 02 ഡിസംബർ 2023-ന് കെ.വി. ജോൺ, 07 ഡിസംബർ 2023-ന് ലില്ലി ജോൺ എന്നിവരും മരണപ്പെട്ടതോടെ എണ്ണം എട്ടിലേക്ക് ഉയർന്നു[20].

കുറ്റാന്വേഷണം

തിരുത്തുക

പലസ്തീൻ-ഇസ്രയേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്‌ലാമിക തീവ്രവാദികളാണ് ആക്രമണത്തിന് പിറകിലെന്ന നിഗമനം ശക്തിപ്പെടുകയും[21][22], ഏതാനും മുസ്‌ലിം യുവാക്കളെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഡൊമിനിക് മാർട്ടിൻ എന്ന യഥാർത്ഥ പ്രതി കുറ്റസമ്മതം നടത്തിയത്. അതിനുശേഷവും വിദ്വേഷപ്രചാരണങ്ങൾ പഴയ നിലയിൽ തുടർന്നിരുന്നു.

ഡൊമിനിക് മാർട്ടിൻ

തിരുത്തുക

മുൻപ് യഹോവാസാക്ഷി വിശ്വാസത്തിലായിരുന്ന ഡൊമിനിക് മാർട്ടിൻ (57 വയസ്സ്) ആണ് കുറ്റമേറ്റെടുത്തുകൊണ്ട് പോലീസിൽ കീഴടങ്ങിയത്. കീഴടങ്ങുന്നതിന് മുൻപായി ഫേസ്ബുക്ക് വീഡിയോ വഴി യഹോവാസാക്ഷികളുടെ ദേശവിരുദ്ധമായ അധ്യാപനങ്ങളോട് തനിക്കുള്ള വെറുപ്പ് മാർട്ടിൻ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. കൂടുതൽ ചോദ്യം ചെയ്യാനായി പോലീസ് മാർട്ടിനെ കസ്റ്റഡിയിലെടുത്തിരുന്നു[23]. അതോടെ ടിഫിൻ ബോക്സുകളിൽ സ്ഥാപിച്ച സ്ഫോടക വസ്തു ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് വെളിപ്പെട്ടു[24][25]. മാർട്ടിന്റെ സ്കൂട്ടറിൽ നിന്ന് അനുബന്ധ തെളിവുകളും ശേഖരിച്ചിരുന്നു[26][27].

ദുബൈയിൽ ജോലി ചെയ്യുന്നതിനിടെയാണ് ആസൂത്രണം ചെയ്തതെന്നായിരുന്നു മാർട്ടിന്റെ മൊഴി[28]. എട്ട് ലിറ്റർ പെട്രോൾ, വെടിമരുന്ന് എന്നിവ ഉപയോഗിച്ചാണ് ബോംബ് നിർമ്മിച്ചത്[29]. റിമോട്ട് കൺട്രോൾ ഘടകങ്ങൾ എറണാകുളത്ത് നിന്നും വാങ്ങി എന്നും മൊഴിയിൽ പറയുന്നു[30].

  1. Sharma, Shweta (29 October 2023). "Kerala on high alert as explosion hits southern India Christian prayer gathering". The Independent (in ഇംഗ്ലീഷ്). Archived from the original on 29 October 2023. Retrieved 29 October 2023.
  2. "Woman killed, several injured in explosion at a convention centre in Kerala's Kalamassery". The Hindu (in Indian English). 29 October 2023. Archived from the original on 29 October 2023. Retrieved 29 October 2023.
  3. Devasia, Jose; Ponnezhath, Maria; Thomas, Chris (29 October 2023). "India police probe bomb blasts that killed three in Kerala". Reuters (in ഇംഗ്ലീഷ്). Archived from the original on 29 October 2023. Retrieved 29 October 2023.
  4. "Kalamassery convention centre blast: Kochi resident claims responsibility, surrenders before Kerala Police". Orissa Post. Kochi. 29 October 2023. Archived from the original on 30 October 2023. Retrieved 30 October 2023.
  5. "Kerala Blast Live: '41 people hospitalised, special team probing incident,' says CM". Hindustan Times (in ഇംഗ്ലീഷ്). 2023-10-29. Archived from the original on 29 October 2023. Retrieved 2023-10-29.
  6. "Kerala Bomb Blast News | Kalamassery Convention Centre Blast Live: One killed, 36 injured in Kochi; IED device used for explosion, confirms state police chief". The Times of India (in ഇംഗ്ലീഷ്). 2023-10-29. Archived from the original on 30 October 2023. Retrieved 2023-10-29.
  7. "2023 Convention Program—"Exercise Patience"!". JW.org. Jehovah's Witnesses. Retrieved 5 November 2023.
  8. "Kerala Blast Live: '41 people hospitalised, special team probing incident,' says CM". Hindustan Times (in ഇംഗ്ലീഷ്). 2023-10-29. Archived from the original on 29 October 2023. Retrieved 2023-10-29.
  9. "Kalamassery blasts: Death toll climbs to 3 as 12-year-old girl succumbs to burns; police identify first victim". OnManorama. Archived from the original on 30 October 2023. Retrieved 2023-10-30.
  10. Livemint (2023-10-29). "Kerala Blast Live Updates: 'This is a horrific tragedy', says Kerala Governor". mint (in ഇംഗ്ലീഷ്). Archived from the original on 29 October 2023. Retrieved 2023-10-29.
  11. "Kalamassery blasts: toll rises to three as 12-year-old girl succumbs to injuries". The Hindu. 30 October 2023. Archived from the original on 30 October 2023. Retrieved 30 October 2023.
  12. Bureau, The Hindu (2023-11-16). "Death toll in Kalamassery blasts rises to six". The Hindu (in Indian English). ISSN 0971-751X. Retrieved 2023-11-21. {{cite news}}: |last= has generic name (help)
  13. Mollan, Cherylann; Padanna, Ashraf (30 October 2023). "Kerala attacks: India police investigate deadly blasts targeting Jehovah's Witnesses". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 30 October 2023. Retrieved 2023-10-30.
  14. Staff, T. N. M. (2023-10-30). "12-year-old victim of Kalamassery blasts succumbs to burn injuries". The News Minute (in ഇംഗ്ലീഷ്). Archived from the original on 30 October 2023. Retrieved 2023-11-01.
  15. "കളമശ്ശേരി സ്ഫോടനത്തിൽ മരണം രണ്ടായി; ഗുരുതരാവസ്ഥയിലായിരുന്ന സ്ത്രീ മരിച്ചു". News18 Malayalam. 2023-10-29. Archived from the original on 31 October 2023. Retrieved 2023-11-01.
  16. "കളമശ്ശേരി സ്‌ഫോടനം: മരണസംഖ്യ മൂന്നായി, ചികിത്സയിലായിരുന്ന 12-കാരിയും മരിച്ചു". Mathrubhumi (in ഇംഗ്ലീഷ്). 2023-10-30. Archived from the original on 31 October 2023. Retrieved 2023-11-01.
  17. "മരിച്ച ലിബ്നയുടെ അമ്മ സാലിയും മരണത്തിനു കീഴടങ്ങി; കളമശേരി സ്ഫോടനത്തിൽ മരണം അഞ്ചായി". www.manoramaonline.com. Retrieved 2023-11-13.
  18. IANS (2023-11-06). "Kerala Blasts: Fourth Jehovah's Witness injured in the blast, dies". The News Minute (in ഇംഗ്ലീഷ്). Retrieved 2023-11-13.
  19. {{cite news}}: Empty citation (help)
  20. "Kalamassery blast: One more succumbs to injuries, death toll up to 7".
  21. "Kalamassery explosion triggers hate speech, fake news; Police warn of strict action". English.Mathrubhumi (in ഇംഗ്ലീഷ്). 2023-10-29. Archived from the original on 30 October 2023. Retrieved 2023-10-30.
  22. Varma, Aishwarya (2023-10-29). "False Claims About Jews Being Targeted in Kerala Blasts Go Viral on Social Media". TheQuint (in ഇംഗ്ലീഷ്). Archived from the original on 30 October 2023. Retrieved 2023-10-30.
  23. Devasia, Jose; Ponnezhath, Maria; Thomas, Chris (29 October 2023). "India police probe bomb blasts that killed two in Kerala". Reuters. Archived from the original on 29 October 2023. Retrieved 29 October 2023.
  24. "Martin Dominic, Man Behind Kerala Blasts, Wanted to Teach Jehovah Witnesses a 'Lesson' | Intel Sources". News18 (in ഇംഗ്ലീഷ്). 2023-10-30. Archived from the original on 31 October 2023. Retrieved 2023-10-30.
  25. "Martin Dominic, Man Behind Kerala Blasts, Wanted to Teach Jehovah Witnesses a 'Lesson' | Intel Sources". News18 (in ഇംഗ്ലീഷ്). 2023-10-30. Archived from the original on 31 October 2023. Retrieved 2023-10-30.
  26. "സ്റ്റേഷനിലെ തിരക്കൊഴിയാൻ ഡൊമിനിക് കാത്തുനിന്നത് അരമണിക്കൂർ; റിമോട്ട് കൺട്രോളുകളും കണ്ടെടുത്തു". www.manoramaonline.com. Retrieved 2023-11-13.
  27. "Kalamassery blasts: Libna's mom dies, toll rises to five". The Times of India. 2023-11-12. ISSN 0971-8257. Retrieved 2023-11-13.
  28. "NIA അന്വേഷണം ദുബായിലേക്ക്; മാർട്ടിന് തലേദിവസം രാത്രിവന്ന ഫോൺകോളിനെക്കുറിച്ചും അന്വേഷണം" [NIA probe into Dubai; Also investigating the phone call Martin received the night before]. Newspaper (in ഇംഗ്ലീഷ്). 2023-11-01. Archived from the original on 1 November 2023. Retrieved 2023-11-01.
  29. Praveen, M. P. (2023-10-30). "Kalamassery blast | How the accused assembled the explosive device using gundu, petrol, remote and YouTube tutorial". The Hindu (in Indian English). ISSN 0971-751X. Archived from the original on 31 October 2023. Retrieved 2023-11-01.
  30. "Dominic Martin bought bomb components on pretext of making toys, assembled explosives in flat". OnManorama. Archived from the original on 2 November 2023. Retrieved 2023-11-01.