V.hareesh(വി.ഹരീഷ്)

എഴുത്തുകാരൻ,നാടക പ്രവർത്തകൻ അഭിനേതാവ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.[1]

കേരളത്തിന്റെ വടക്കേ അറ്റത്ത് കാസർഗോഡ് ജില്ലയിലെ പനയാൽ ഗ്രാമത്തിലെ പള്ളാരം പ്രദേശത്ത് 1989 മെയ് പതിനഞ്ചിന് ജനിച്ചു.ആദ്യ കാലങ്ങളിൽ ഹരീഷ് പള്ളാരം എന്ന പേരിലായിരുന്നു എഴുതിയിരുന്നത്.പിന്നീട് വി.ഹരീഷ് എന്ന് മാറ്റപ്പെട്ടു.

തന്റെ ഇരുപതാം വയസിൽ ആദ്യ കവിതാസമാഹാരം 'ഭ്രാന്തി' തുളുനാട് ബുക്സ് പ്രസിദ്ധീകരിച്ചു.വർത്തമാനകാല ആകുലതകളുടെ നേർ ചിത്രമാണ് ഭ്രാന്തി എന്ന പുസ്തകം പറയുന്നത്. 2012 ദേശാഭിമാനി വാരിക വിഷുപ്പതിപ്പിൽ 'കുമ്മുറു' എന്ന കഥ പ്രസിദ്ധീകരിച്ചു വന്നു. കാസർകോടൻ ഗ്രാമീണ ഭാഷയുടെ സൗന്ദര്യം തുളുമ്പുന്ന രചനയാണ് കുമ്മുറു. 'കാരിയും പൊട്ടനും' എന്ന നാടകത്തിന് 2012ലെ വിശ്വമലയാളമഹോത്സവം യുവനാടകരചനാ പുരസ്കാരം നേടി.2013ൽ സ്കൂൾ ഓഫ് ഡ്രാമ തൃശ്ശൂരിൽ നാടകപഠനത്തിന് ചേർന്നു.2013 ലെ ഡോ.വയലാ വാസുദേവൻ പിള്ള പ്രഥമ സാകേതം പുരസ്കാരവും കാരിയും പൊട്ടനും നാടകത്തിന് തന്നെ ലഭിച്ചു. പ്രൊഫസർ രാമാനുജം, ദാവീദ് സിൻഡർ, കുമാരവർമ്മ തുടങ്ങി നിരവധി പ്രമുഖ നാടകം പ്രവർത്തകരോടൊപ്പം പ്രവർത്തിച്ചു.സ്കൂൾ ഓഫ് ഡ്രാമയിലെ ഫിലിം കോർ കോഴ്സിന്റെ ഭാഗമായി കോട്ടയം കെ.ആർ നാരായണ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരാഴ്ചത്തെ ഫിലിം ആപ്രീസിയേഷൻ വർക്ക് ഷോപ്പിൽ പങ്കെടുത്തു. [2]2014ൽ 'കാരിയും പൊട്ടനും' എന്ന നാടകം സംവിധാനം ചെയ്ത് അരങ്ങിലെത്തിച്ചു.കാഞ്ഞങ്ങാട് കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തിലായിരുന്നു ആദ്യാവതരണം.2016ൽ പൂർണബുക്സ് ഏർപ്പെടുത്തിയ പൂർണ-ഉറൂബ് ചെറുകഥാ പുരസ്കാരം'ഒരു കൽപ്പണിക്കാരന്റെ കഥ കുഞ്ഞമ്മ പറയുന്നു' എന്ന കഥയ്ക്ക് ലഭിച്ചു.കാസർകോടൻ വാമൊഴി സൗന്ദര്യം തുളുമ്പുന്ന രചനയായിരുന്നു അതും. 2017 ൽ 'ലോത്തിന്റെ പെൺമക്കൾ' എന്നൊരു നോവൽ പുറത്തിറങ്ങി.ലൗലി ബുക്സ് മലപ്പുറം പ്രസിദ്ധീകരിച്ച നോവൽ ബൈബിളിലെ ലോത്തെന്ന ദുരന്തകഥാപാത്രത്തിന്റെ ജീവിതം അനാവരണം ചെയ്യുന്നു.2017 ൽ 'പ്രണയിനിക്ക്' എന്നൊരു കവിതാസമാഹാരം പുറത്തിറങ്ങി. തുടർന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല റീജണൽ സെന്റർ പയ്യന്നൂരിൽ എം.എ മലയാളം പൂർത്തിയാക്കി.2018 ൽ കേരളത്തിലെ യുവകലാകരന്മാർക്ക് സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ വജ്രജൂബലി ഫെല്ലോഷിപ്പ് (നാടകാഭിനയം)രണ്ട് വർഷത്തേക്ക് ലഭിച്ചു.എം.എ പഠനത്തിന് ശേഷം 'കുമ്മുറു തീയ്യറ്റർ ഗ്രൂപ്പ് ഉണ്ടാക്കിയെടുക്കുന്നതിന് നേതൃത്വം നൽകി.2019 ൽ കേരളപ്പിറവി ദിനത്തിൽ കുമ്മുറു തീയ്യറ്റർ ഗ്രൂപ്പിന്റെ ആദ്യ നാടകാവതരണം തൃശ്ശൂർ ടൗൺ ഹാളിൽ ടാസ്ക് തൃശ്ശൂർ പ്രൊഫഷണൽ നാടകോത്സവത്തിന്റെ അവാർഡ് ദാനച്ചടങ്ങിൽ വച്ച് നടന്നു.നാടക പരിശീലകനായി കാസർഗോഡ് ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ ഫെല്ലോഷിപ്പിന്റെ ഭാഗമായി ജോലി ചെയ്തു.കൊറോണ സമയത്ത് ശബ്ദനാടകമായി ചെയ്ത 'ഭയം' നാടക് തൃക്കരിപ്പൂർ, റേഡിയോ മലയാളം നാടകോത്സവം,ജവഹർ വായനശാല വെള്ളൂർ, പാട്യം ഗോപാലൻ സ്മാരക ഗ്രന്ഥാലയം കണ്ടോത്ത് പയ്യന്നൂർ,നാടക് വൈക്കം എന്നിവിടങ്ങളിലായി ഓൺലൈൻ ഫ്ലാറ്റ് ഫോമുകളിൽ അവതരിപ്പിച്ചു. 2020 ൽ കുമ്മുറു കഥകൾ ക്ഷമിക്കണം കവിതകൾ എന്ന കുട്ടികളുടെ കഥകൾ ഇ-പബ്ലിക്ക,കുമ്മുറു ബുക്സ് എന്നീ പ്രസാധകരിലൂടെ പുറത്തിറങ്ങി. 2021ൽ വർഷങ്ങളിലായി ഇ-പബ്ലിക്ക,ലോഗോസ് ബുക്സ് എന്നീ പ്രസാധകരിലൂടെ 'ലോക്ഡൗൺ ചിൽഡ്രൻസ്' എന്ന കഥാസമാഹാരം പുറത്തിറങ്ങി.2021ൽ കുമ്മുറു തീയ്യറ്റർ ഗ്രൂപ്പിന്റെ ആദ്യ നാടകോത്സവം ഫെബ്രുവരി 19,20,21 കാഞ്ഞങ്ങാട് വച്ച് നടത്തുന്നതിന് മുൻകൈയെടുത്തു. കുമ്മുറുവിന്റെ 'ഭയം', തീയ്യറ്റർ കളക്ടീവ് തൃശ്ശൂരിന്റെ 'പ്രിയപ്പെട്ട അവിവാഹിത', പാർട്ട് ഒ.എൻ.ഒ തൃശ്ശൂരിന്റെ 'പ്ലാസ്റ്റിക് കണ്ണുകളുള്ള അൽസേഷ്യൻ പട്ടി', അഭിനയ തിരുവനന്തപുരത്തിന്റെ 'കിങ്ഡം ഓഫ് അനിമേലിയ' ജ്വാല കരുവാക്കോടിന്റെ 'ബാവുൾ' നാടകങ്ങൾ അരങ്ങേറി.2021 ൽ 2021ൽ മിനുക്ക് ശാല നാടകം കേരള സംഗീതനാടക അക്കാദമി അമച്വർ നാടകോത്സവത്തിൽ അഭിനയ തിരുവനന്തപുരത്തിന് വേണ്ടി പ്രകാശ് കലാകേന്ദ്രം കൊല്ലം, തിരുവനന്തപുരം രംഗപ്രഭാത് എന്നിവിടങ്ങളിൽ അരങ്ങേറി. 2021 ൽ മിനുക്ക് ശാല,കാരിയും പൊട്ടനും, ഭയം,പനിയവിചാരം എന്നീ നാടകങ്ങൾ ഉൾക്കൊള്ളിച്ച് 'മിനുക്ക് ശാല' നാടകസമാഹാരം കുമ്മുറു ബുക്സ് പുറത്തിറക്കി. 2022 ൽ ലോകനാടകദിനത്തോടനുബന്ധിച്ച് കുമ്മുറു തീയ്യറ്റർ ഗ്രൂപ്പിന്റെ ഏകദിന ഏകപാത്ര നാടകോത്സവം സംഘടിപ്പിക്കുന്നതിലും മുൻകൈയെടുത്തു.കുമ്മുറുവിന്റെ 'കൗഡോഗ്',രംഗചേദന തൃശ്ശൂരിന്റെ 'മൂത്തോര്', ജനകീയ നാടക സമിതി പാലക്കാടിന്റെ 'പറൈ', നാടകങ്ങൾ അരങ്ങേറി. 2023 ൽ കരന്റ് ബുക്സ് തൃശ്ശൂർ 'ഒരു കാസർകോടൻ രാമായണം' എന്ന രണ്ടാമത്തെ നോവൽ പുറത്തിറക്കി. 2024 'കാരിയും പൊട്ടനും'എന്ന നാടകസമാഹാരം ഡി.സി ബുക്സ് കോട്ടയം പുറത്തിറക്കി.

സംവിധാനം നിർവഹിച്ച നാടകങ്ങൾ

കാരിയും പൊട്ടനും -2014,2019(വി.ഹരീഷ്) അഴിമുഖത്തേക്ക് - (എൻ.കൃഷ്ണപ്പിള്ള- 2013 സീൻ വർക്ക് SOD Thrissur). മിസ് ജൂലി - (2013 മോണോലോഗ്,- സ്ട്രിൻബർഗ് വിവർത്തനം-ടി.എം എബ്രഹാംSOD Thrissur) ആജിർ -(മഹാശ്വേത ദേവി-2014SOD Thrissur) മിനുക്ക് ശാല -2015 വി.ഹരീഷ് SOD Thrissur)

ഭയം -2020,2021 വി.ഹരീഷ് spreaded radio drama in online platforms, staged in kanhangad kummuru drama festival) കൗഡോഗ് -2022 solo performance, staged in kanhangad kummuru drama festival)

പനിയവിചാരം -2018 വി.ഹരീഷ്

അഭിനയിച്ചിട്ടുള്ള നാടകങ്ങൾ

മിസ് ജൂലി - കഥാബീജം - ( വൈക്കം മുഹമ്മദ് ബഷീർ) പാട്ടബാക്കി - ( കെ.ദാമോദരൻ, സംവിധാനം സുരേഷ് കുരുവട്ടൂർ). കുടുക്ക - ( പി.എം താജ്, സംവിധാനം പ്രവീൺ കാടകം). കറുത്ത ദൈവത്തെ തേടി - ( ജി.ശങ്കരപ്പിള്ള , സംവിധാനം ഷൈൻ എ ഉണ്ണി). നാട്ടുഗദ്ദിഗ - ( കെ.ജെ ബേബി, സംവിധാനം അഖിൽനാഥ്). സോക്രട്ടീസ് - ( സംവിധാനം ശ്രീകാന്ത്). അബുവിന്റെ ലോകം -( സംവിധാനം കണ്ണൻ) അലമാരി - ( സംവിധാനം വിഷ്ണു). പ്ലൂട്ടോ - ( സംവിധാനം രാജേഷ്). വിസാർഡ് ഓഫ് ഓസ് - ( സംവിധാനം നജ്മുൽ ഷാഹി). അൻഡോറ -( മാർക്സ് ഫ്രിഷ്, സംവിധാനം കുമാരവർമ്മ). പരേതനായ സിംഹവും മൂന്ന് പണ്ഡിതന്മാരും -( ജി.ശങ്കരപ്പിള്ള, സംവിധാനം ഷിബു എസ് കൊട്ടാരം). പനിയൻ തമ്പാച്ചി-(2020 കൊറോണ ബോധവത്കരണം)

Save aghil - ( street performance). Clown in town - ( street performance). Cow Dog - ( solo performance)

വി.ഹരീഷിന്റെ നാടകങ്ങൾ

കാരിയും പൊട്ടനും (2012) വിഷകണ്ടൻ(2013) വണ്ണാത്തി പോതിയും കരുവാൾ ഭഗവതിയും(2014) മിനുക്കു ശാല(2015) ഉമ്മച്ചിത്തെയ്യം(2016) പനിയവിചാരം(2017) ഭയം(2018) വട്ട്യൻ പൊള്ള(2019) ബാർ ഹോട്ടൽ (2020) സമസ്യാപൂരണം (2021) കൗഡോഗ് (2022) സർ വില്യം ഷേക്സ്പിയറുമായൊരു അഭിമുഖം (2023).

(കാരിയും പൊട്ടനും ഡി.സി ബുക്സ് കോട്ടയം 2024)

വി.ഹരീഷിന്റെ കഥകൾ.

പനയാല്(2005) സിനിക്(2006) ടി.ടി ബസ്റ്റോപ്പ്(2007) ഗോലിയാത്തിന്റെ മരണവും റ്റൊന്റി റ്റൊന്റിയും തമ്മിൽ (2008) ഓണം(2009) ഇങ്കുടു(2010) കുമ്മുറു(2011) പെര്പാമ്പ്(2012). ചിന്നു ഒരു പാവം പശുവാണ്(2013). കുടുപീഡ്യ,മിശ്രവിവാഹം(2014) ഒരു കൽപ്പണിക്കാരന്റെ കഥ കുഞ്ഞമ്മ പറയുന്നു(2015) ഭാഷാന്തരങ്ങളിലൂടെ വിവരണം അട്ടപ്പാടി അക്ഷരമാല രംഗമൂപ്പൻ വികസിപ്പിച്ചത്(2016) നിരാഹാരസമരം,അധികാരനിയുക്തമായ കൊലപാതകം (2017). കുഹാനത്ത്,സഹൃദയൻ(2018) സ്മാർട്ട് ഫോൺ (2019) കർഷകസമരം (2020) 1121ബിട്ടുവിശേഷം,പുലിപ്പൂച്ച,(2021). കാന്തികAI,കാട്ടാനചരിതം(2022). കുമ്മുറു

കഥകൾകക്ഷമിക്കണം കവിതകൾ (കഥാസമാഹാരം 2020,2022).

ലോക്ഡൗൺ ചിൽഡ്രൻസ് (കഥാസമാഹാരം ലോഗോസ് ബുക്സ് പാലക്കാട് 2021)


വി.ഹരീഷിന്റെ കവിതകൾ

ഒരു തുള്ളി ഊർജ്ജം (2000) ശവത്തിന്റെ അവകാശികൾ(2001) ഉപദേശകൻ(2002) പണം(2003). ഭ്രാന്തി (കവിതാസമാഹാരം 2009). പ്രണയിനിക്ക് (കവിതാസമാഹാരം 2017) വി.ഹരീഷിന്റെ കവിതകൾ (കവിതാസമാഹാരം,2023)

വി.ഹരീഷിന്റെ നോവലുകൾ

ലോത്തിന്റെ പെൺകുട്ടികൾ (2017). (ലൗലി ബുക്സ് മലപ്പുറം)

ബൈബിളിലെ ദുരന്ത കഥാപാത്രമായ ലോത്തിനെ വർത്തമാനകാലത്തേക്ക് വരുത്തി നർമ്മത്തിൽ ചാലിച്ച് എഴുതിയ കൃതിയാണ് ലോത്തിന്റെ പെൺമക്കൾ എന്ന നോവൽ. ലോത്തും കുടുംബവും കർത്താവിനാൽ വേട്ടയാടപ്പെട്ട് പാലായനം ചെയ്യാനുള്ള കാരണങ്ങൾ പുതിയകാല പരിസരത്ത് നിന്ന് കൊണ്ട് അന്വേഷിക്കുന്നു.

ഒരു കാസർകോടൻ രാമായണം(2023) (കരന്റ് ബുക്സ് തൃശ്ശൂർ)


വി.ഹരീഷിന്റെ ലേഖനങ്ങൾ

കാൽപനിക സൗന്ദര്യ സങ്കൽപങ്ങളും ജീവിത യാഥാർത്ഥ്യങ്ങളും(2018). 'അവുടെ' അതിർവരമ്പുകളില്ലാത്ത അരങ്ങുഭാഷ്യം(2015,നാടകാസ്വാദനം). ഒറ്റപ്പെടുന്നവന്റെ രാഷ്ട്രീയമെന്താണ്(2015,നാടകാസ്വാദനം) ഉത്തരാധുനിക നാടകത്തിന്റെ വർത്തമാനങ്ങൾ(2016). കവിതാപഠനങ്ങൾ- (ഒ.എൻ.വി- ശാർങകപക്ഷികൾ), (കടമ്മനിട്ട രാമകൃഷ്ണൻ-കടമ്മനിട്ട),(എ.അയ്യപ്പൻ-ബുദ്ധനും ആട്ടിൻകുട്ടിയും), കുരീപ്പുഴ ശ്രീകുമാർ -ഇഷ്ടമുടിക്കായൽ),(അനിത തമ്പി -ആലപ്പുഴ വെള്ളം)[3]

  1. Chaimbru, Chambru (Face book hareeshpallarampallaram.). [വി.ഹരീഷ്, എഴുത്തുകാരൻ, മലയാളം, നാടക പ്രവർത്തകൻ, "വി.ഹരീഷ്"]. hareeshpallarampallaram Facebook. {{cite journal}}: Check |url= value (help); Check date values in: |date= (help)
  2. www.logosbooks.in www.currentbooksonline.in www.dcbooks.com mozhi app malayalam
  3. V.hareesh, V.hareesh (www.currentbooks.com, www.dcbooks.com,www.logosbooks.com,@kummurukasargod3011, hareeshpallarampallaram Facebook account,). [V hareesh, article, literature, drama,athour "V.hareesh"]. V.hareeshauthour. Anee. Retrieved www.currentbooks.com, www.dcbooks.com,www.logosbooks.com,@kummurukasargod3011, hareeshpallarampallaram Facebook account,. {{cite web}}: Check |url= value (help); Check date values in: |access-date= and |date= (help)CS1 maint: extra punctuation (link)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Chaimbru&oldid=4093146" എന്ന താളിൽനിന്ന് ശേഖരിച്ചത്