Asifwayanad
ബി. സി. 1301 മുതൽ 1235 വരെ ഈജിപ്ത് ഭരിച്ചിരുന്ന ചക്രവർത്തിയാണ് രാംസെസ്സ് രണ്ടാമൻ എന്ന ഫിർഔൻ. മഹത്തായ ഗൃഹം പെറോ എന്ന വാക്കിൽ നിന്നാണ് ഫറവോ എന്ന വാക്ക് ഉണ്ടായത്. അതിക്രൂരമായ മർദ്ദന മുറകളിലൂടെയായിരുന്നു അദ്ദേഹം ഭരണം നടത്തിയിരുന്നത്. താൻ ദൈവം ആണെന്ന് സ്വയം അവകാശപ്പെട്ടാണ് അവർ ജനങ്ങളെ ഭരിച്ചിരുന്നത് .ഇത്രയും ക്രൂരൻ ആയ ഒരു ഭരണാധികാരി ലോകത്തിൽ ഉണ്ടായിരുന്നോ എന്ന് സംശയമാണ്.
കൃസ്ത്യൻ മത ഗ്രന്ഥ മായ പഴയ നിയമ പുസ്തകം എന്നറിയപ്പെടുന്ന ഉല്പത്തി ,പുറപ്പാടു എന്നിവയിൽ ഇതേ കുറിച്ച് വെക്തമാക്കിയിട്ടുണ്ട്. കൂട്ടത്തിൽ ഒരു കാര്യം കൂടി ഉണർത്തട്ടെ ബൈബിളിൽ പറഞ്ഞിരിക്കുന്ന എല്ലാ പ്രവാചകൻ മാരെയും ഇസ്‌ലാം ബഹുമാനിക്കുന്നുണ്ട് . ഞാനിത് എടുത്തു പറയാൻ കാരണം പലരും ഇന്നു പലതരത്തിൽ പരസ്പരം തെറ്റിദ്ധാരണകൾ വച്ചു പുലർത്തുന്നു.കുറ്റപ്പെടുത്തുന്നു .എല്ലാ മതങ്ങളും പറയുന്നതും പഠിപ്പിക്കുന്നത് ഏക ദൈവ വിശ്വാസമാണ്. പിന്നെ ഒരു മുതലാളി ഉണ്ടാവുമ്പോൾ അവർക്ക് സേവകർ ഉണ്ടാവുക എന്നത് സോഭാവികം ആണ്. പലകാര്യങ്ങളും നമുക്ക് നേരിട്ട് പറയാൻ കഴിഞ്ഞു ഇന്നു വരില്ല അതുപോലെ തൻറെ ഇഷ്ട ഭ്രുത്യന്മാർ മുഖേന കേൾക്കുമ്പോൾ അത് കൂടുതൽ സ്വീകാര്യമായെക്കാം. അതവിടെ നിൽക്കട്ടെ.
ഇനി ഫറവോയെ ബൈബിളിൽ വിവരിചിരിക്കുനത് ഒന്ന് കാണാം ഉല്പത്തി പുസ്തകത്തിൽപറഞ്ഞിരിക്കുന്നത് അബ്രാഹാമിന്റെ മകൻ ഇസഹാക്ക്.,.,മകൻ യാക്കൂബ് .,.മകൻ ജോസഫ് മകൻ മോശ.. ഇവരെ ഏകദൈവ വിശ്വാസം പ്രചരിപ്പിക്കാനും ഇസ്രായിലിനെ രക്ഷിക്കാന് മായി ഫറവോയുടെ അടുത്തേക്കയച്ചു എന്നാണ്.വി ഖുർആൻ അത് പറയുന്നതും കേൾക്കുക .ഏകദൈവമായ അല്ലാഹുവിൽ വിശ്വസിക്കാനും, അല്ലാഹുവിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ജീവിക്കാനും ഉപദേശിക്കാനായി, പ്രവാചകനായ മൂസാനബി(അ) യെ, അല്ലാഹു ഫിർഔന്റെ അടുക്കലേക്കയച്ചു. ഫിർഔൻ വിശ്വസിച്ചില്ല. താനല്ലാതെ, തന്റെ ജനങ്ങൾക്ക് വേറെ ഒരു രക്ഷിതാവില്ല എന്ന് അഹങ്കരിച്ച ഫിർഔൻ മൂസാനബി(അ)യേയും അനുയായികളേയും വധിക്കാനായി പരിവാരങ്ങളുമായി പുറപ്പെട്ടു.
മൂസാനബി(അ) യ്ക്കും അനുയായികൾക്കും രക്ഷപ്പെടാനായി ചെങ്കടൽ പിളർത്തി അതിനു നടുവിലൂടെ അല്ലാഹു വഴിയൊരുക്കി. അവർ മറുകരയിലെത്തിയപ്പോൾ, അവരെ പിന്തുടർന്നുവന്ന ഫിർഔനേയും പരിവാരങ്ങളേയും ശിക്ഷിക്കാൻ, ചെങ്കടലിനെ അല്ലാഹു പൂർവ്വസ്ഥിതിയിലാക്കി. താൻ മരിക്കാൻ പോകുന്നു എന്നറിഞ്ഞ ഫിർഔൻ അപ്പോൾ അല്ലാഹുവിനെ അംഗീകരിക്കുകയും, തന്നെ രക്ഷപ്പെടുത്താൻ അല്ലാഹുവിനോട് പ്രാർഥിക്കുകയും ചെയ്തു. അപ്പോൾ ഫിർഔനോട് പറഞ്ഞവാചകങ്ങൾ അല്ലാഹു ഖുർആനിലൂടെ വെളിപ്പെടുത്തുന്നതു ശ്രദ്ധിക്കൂ. 'ഇന്ന് നിന്റെ ശവം മാത്രമേ നാം രക്ഷപ്പെടുത്തൂ. പിന്നാലെ വരുന്നവർക്ക് നീ ഒരു ദൃഷ്ടാന്തമാകണം. ജനങ്ങളധികവും നമ്മുടെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് അശ്രദ്ധരാണല്ലോ'. (ഖുർആർ 10:9192).
ഇതിൽ നിന്നെല്ലാം നാം ഒരു കാര്യം മനസ്സിൽ ആക്കണം പരസ്പരം കുറ്റപ്പെടുതുന്നത്തിനും പഴിചാരുന്നതിനും മുൻപ് ഏതു കാര്യവും നമ്മൾ ഒന്ന് സ്വയം പഠിക്കുന്നത് നല്ലതാണ് .അല്ലാഹു ഫിർഓനെ ശപിച്ചത് കാണുക നിന്നെ ഭൂമിയിൽ ഒരാളും സ്വീകരിക്കില്ല വെള്ളമോ ,തീയോ മണ്ണോ ഒന്നിനും നിന്നെ ഉൾകൊള്ളാൻ ആവില്ല ,അതിന്നും ദൈവ നിക്ഷേധികൾക്ക് ഒരു പാടമായി നിലനിൽക്കുന്നു ആ സത്യം .
ദൈവീക ഗ്രന്ഥ്ങ്ങൾക്ക് അതിൻറെതായ ശക്തിയും കഴിവും ഉണ്ട് കാരണം ചെങ്കടലിൽ ഇത്ര അടി താഴെ ഫറവോയുടെ ശരീരം ഉണ്ട് എന്നും അതിനു യാതൊന്നും സംഭവിച്ചിട്ടില്ല എന്നും ഇത്ര വെക്തമായി പറയണമെങ്കിൽ ഒന്ന് ചിന്തിച്ചു കൂടെ നമുക്കും .
നമുക്കൊക്കെ ദൃഷ്ടാന്തമാകാൻ വേണ്ടി അല്ലാഹു കാത്തുസൂക്ഷിച്ച ഫിർഔന്റെജഡം 1898-ൽ ചെങ്കടലിൽനിന്ന് കണ്ടെടുത്തു. 3116 വർഷങ്ങൾ കടലിൽ കിടന്നിട്ടും ചീഞ്ഞുപോവുകയോ മത്സ്യം തിന്നുകയോ ചെയ്യാതിരുന്ന ഈ ജഡം ഇന്ന് ഈജിപ്ഷ്യൻ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോഴും യാതൊരു കേടും കൂടാതെ അല്ലാഹു അതിനെ കാത്തുസൂക്ഷിക്കുന്നു. ഇതിൽ പ്രത്യേകം എടുത്തു പറയേണ്ട കാര്യം ഫിർഔൻറെ ജഡം മമ്മിയല്ല എന്നതാണ്. അല്ലാഹുവിന്റെ കഴിവും ഖുർആന്റെ അമാനുഷികതയും ബോധ്യപ്പെടാൻ ഇതിൽപരം ഒരുദാഹരണം ആവശ്യമുണ്ടോ?ഇതൊന്നു ഇങ്ങനെ എഴുതാൻ എന്നെ പ്രേരിപ്പിച്ചത് ചില പോസ്റ്റുകളും കമെന്റുകളും ആണ്.ജനങ്ങൾ ഏതു പലരിൽ നിന്നും കേട്ട് കേട്ട് മടുത്ത വിഷയം ആണ് എങ്കിലും മത സൌഗാർത്ഥം നശിക്കാതിരിക്കാൻ പരസ്പരം മനസ്സിലാക്കുക എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കാൻ ശ്രമിക്കുക .
ഫിർഔന്റെ ജഡവും, അല്ലാഹു നശിപ്പിച്ച നാടുകളുടെ അവശിഷ്ടങ്ങളും മറ്റും കാണിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന 'ഖുർആനിന്റെ ചരിത്രഭൂമികളിലൂടെ' എന്ന വീഡിയോയുടെ ലിങ്ക് താഴെ കൊടുക്കുന്നു.
http://www.youtube.com/watch?v=fhFRGdyHYlA
ആസിഫ് വയനാട്