ഉത്‌പൽ കുമാർ ബസു
ഇന്ത്യന്‍ എഴുത്തുകാരന്‍
ബംഗാളി സാഹിത്യകാരനും അദ്ധ്യാപകനുമാണ് ഉത്‌പൽ കുമാർ ബസു(ജനനം :3 ഓഗസ്റ്റ് 1939). 'പിയാ മനാ ഭാവെ' എന്ന കാവ്യ സമാഹാരത്തിന്റെ രചനയ്ക്ക് 2014 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]
ഉത്‌പൽ കുമാർ ബസു | |
---|---|
ജനനം | കൊൽക്കത്ത പശ്ചിമ ബംഗാൾ | ജൂലൈ 3, 1939
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അദ്ധ്യാപകൻ, ബംഗാളി കവി |
ജീവിതരേഖ
തിരുത്തുകപഴയ കൊൽക്കത്തയിലെ ബിഭാനിപൂരിൽ ജനിച്ചു. ജിയോളജസ്റ്റായി പരിശീലനം നേടി. ധാരാളം വിദേശ രാജ്യങ്ങൾ സന്ദർശിച്ചു. അദ്ധ്യാപകനാണ്. 1950 ൽ കോളേജിലെ അദ്ധ്യാപക ജോലി ഉപേക്ഷിച്ചു. യൂറോപ്പിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുമായി അടുത്ത ബന്ധം പുലർത്തി. അമേരിക്കൻ കവി അലൻ ഗിന്നസ്ബർഗ്ഗിന്റെ സുഹൃത്തായിരുന്നു. ഉത്പലിന്റെ അബർ പുരി സീരിസ്, പുരി സീരിസ് തുടങ്ങിയ യാത്രാ കവിതാ പരമ്പരകൾ പ്രസിദ്ധമാണ്.[2] [3] [4]
കൃതികൾ
തിരുത്തുക- ചിത്രയേ രൊചിതോ കൊബിത (Chaitrye Rochito Kobita (চৈত্রে রচিত কবিতা) [1956])
- പുരി സീരിസ് (Puri Series (পুরী সিরিজ) [1964])
- നരോഖദോക് (Narokhadok, collection of short stories (নরখাদক) [1970])
- അബർ പുരി സീരിസ് (Abar Puri Series (আবার পুরী সিরিজ) [1978])
- ലോഖൻദാസ് കരിഗർ (Lochondas Karigar(লোচনদাস কারিগর) [1982])
- ഖണ്ഡോബൈചിത്രേർ (Khandobaichitrer Din (খন্ডবৈচিত্র্যের দিন) [1986])
- ശ്രേഷ്തോ കൊബിത (Srestho kobita (শ্রেষ্ট কবিতা) [1991])
- ധൂസർ അടഗാച്ച്, കാവ്യ സമാഹാരം (Dhusar Atagach, collection of free prose (ধূসর আতাগাছ) [1994])
- സൽമ ജോരീർ കാജ് (Salma Jorir Kaaj (সলমা জরির কাজ) [1995])
- കഹബോതിർ നാച്ച് (Kahabotir Nach (কহবতীর নাচ) [1996])
- നൈറ്റ് സ്കൂൾ (Night School (নাইটস্কুল) [1998])
- തുസു അമർ ചിന്താമൊണി (Tusu Amar Chintamoni (তুসু আমার চিন্তামনি))
- മീൻയുദ്ധ (Meenyuddha (মীনযুদ্ধ))
- ഭോക്ഷികുഞ്ജേ പദമപരെ (Bokshigunje Padmapare (বক্সিগঞ্জে পদ্মাপাড়ে))
- അന്നദത്ത ജോസഫ് (Annadata Joseph (অন্নদাতা জোসেফ))
- സുഖ് ദുഖേർ സതി (Sukh Duhkher sathi (সুখদুঃখের সাথী))
- സാഫോ വിവർത്തനം (Translation from Safo [সাফোর কবিতা (অনুবাদ))
- സമാഹൃത കവിതകൾ (Collected poems (কবিতা সংগ্রহ))
- സമാഹൃത ഗദ്യം (Collected prose (গদ্যসংগ্রহ))
- സകൽ ഏകരോതാർ റൊഡൂർ (Sakal Egarotar Roddur)
- പിയാ മനാ ഭാവെ (Piya Mana Bhabe (കവിത))
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014[5]
അവലംബം
തിരുത്തുക- ↑ http://www.mangalam.com/print-edition/india/263562
- ↑ "KAURAB Online :: Utpal Kumar Basu". Kaurab.tripod.com. Retrieved 2013-12-31.
- ↑ http://downloads.bbc.co.uk/radio4/transcripts/20130214-ob-calcutta-ch1.pdf
- ↑ Budhaditya Bhattacharya (2013-02-27). "Calcutta chronicles". The Hindu. Retrieved 2013-12-31.
- ↑ http://sahitya-akademi.gov.in/sahitya-akademi/pdf/sahityaakademiawards2014-e.pdf