ഉഡോൺ താനി, വടക്കുകിഴക്കൻ തായ്ലൻഡിലെ ഒരു പ്രവിശ്യയാണ്. വടക്ക് നോങ് ഖായി, കിഴക്ക് സകോൻ നഖോൺ, തെക്കുകിഴക്ക് കലാസിൻ, തെക്ക് ഖോൻ കായ്ൻ, പടിഞ്ഞാറ് ലോയി, നോങ് ബൌ ലാംഫു എന്നീ പ്രവിശ്യകളാണ് ഇതിന്റെ അതിർത്തികൾ. 11,730 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണം.[2] തലസ്ഥാനമായ ഉഡോൺ താനി നഗരമാണ് പ്രവിശ്യയിലെ പ്രധാന നഗരം.

ഉഡോൺ താനി പ്രവിശ്യ
อุดรธานี
പതാക ഉഡോൺ താനി പ്രവിശ്യ
Flag
Amphoe 042.svg
Seal
   Udon Thani in    Thailand
Coordinates: 17°25′N 102°45′E / 17.417°N 102.750°E / 17.417; 102.750
CapitalUdon Thani
ഭരണസമ്പ്രദായം
 • GovernorChayawut Chanthon (since October 2015)
വിസ്തീർണ്ണം
 • ആകെ11,730 ച.കി.മീ.(4,530 ച മൈ)
ജനസംഖ്യ
 (2014)
 • ആകെ1,572,300[1]
Human Development Index
 • HDI (2010)0.810 (very high) (1st)
സമയമേഖലUTC+7 (ICT)
Postal code
41xxx
Calling code042
വാഹന റെജിസ്ട്രേഷൻอุดรธานี
Accession into Kingdom of Thailand1868
Accession into Kingdom of Thailand1932
വെബ്സൈറ്റ്www.udonthani.go.th

ചരിത്രം

തിരുത്തുക

ബാങ്കോക്ക് കാലഘട്ടത്തിലാണ് ഉഡോൺ താനി ചരിത്രത്തിൽ പ്രാമുഖ്യം നേടുന്നത്. വിയെന്റിയെനിലെ അനുവോങ് തായ് ഭരണത്തിനെതിരേ ഒരു വിപ്ലവം നടത്തുകയും അദ്ദേഹത്തിന്റെ സൈന്യം  1826-ൽ നഖോൺ റാച്ചസിമയിലേയ്ക്കു മാർച്ച് ചെയ്തു. അദ്ദേഹം ഒരു കൌശലത്തിലൂടെ  പട്ടണം പിടിച്ചടക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്താൽ നഗരം സൂക്ഷിക്കുവാനേൽപ്പിക്കപ്പെട്ട ദുർഗ്ഗസൈനികർക്ക് നഖോൺ റാച്ചസിമയിലെ ഗവർണറുടെ പത്നിയായ ലേഡി മോയുടെ നേതൃത്വത്തിലുള്ള നിരായുധരായ പ്രാദേശിക ശക്തികൾ അതിശക്തമായ ചെറുത്തുനിൽപ്പുകൾ നടത്തി. അനുവോങ് സരബുരി വരെ മുന്നേറിയിരുന്നുവെങ്കലും പിന്മാറാൻ നിർബന്ധിതനായിത്തീർന്നു. തായ് സൈന്യം അദ്ദേഹത്തെ പിന്തുടർന്നു. ശത്രു സൈന്യത്തിന് ഇന്നത്തെ ഉഡോൺ താനിക്കു സമീപത്തുള്ള ഒരു ചെറു പട്ടണമായ നോങ് ബുവാ ലാംഫുവിൽവച്ച് തായ് സൈന്യവുമായി ഏറ്റുമുട്ടേണ്ടിവന്നു. രണ്ടുദിവസത്തെ കഠിനമായ പോരാട്ടത്തിനുശേഷം അനുവോങിന്റെ സൈന്യം പരാജയപ്പെടുകയും ലാവോസിലേക്ക് തുരത്തപ്പെടുകയും ചെയ്തു.

ഒരിക്കൽ ബാൻ മാക് കായെങ് എന്നറിയപ്പെട്ടിരുന്ന ഉഡോൺ താനി, വടക്കുകിഴക്കൻ നഗരമായ ലോവ പുവാനിൽ രൂപമെടുത്ത ഒരു പ്രക്ഷോഭത്തെ അടിച്ചമർത്താനായി പ്രാചക് രാജകുമാരൻ ഒരു സൈനിക കേന്ദ്രമായി ആദ്യകാലത്തു രൂപപ്പെടുത്തിയതായിരുന്നു. ബാൻ മാക്-കായെങ് എന്ന ഒരു ചെറിയ ഗ്രാമീണ പട്ടണത്തിൽ നിന്ന് വളരെ സാവധാനം ഇതു വളരുകയും ഇന്നത്തെ ആധുനിക നഗരമായ ഉഡോൺ താനിയായി മാറുകയും ചെയ്തു.

ഈ പ്രവിശ്യ അതിന്റെ ചരിത്രാതീത കാലത്തെ പുരാവസ്തു ഗവേഷണ പ്രദേശമായ ബാൻ ചിയാങിന്റേയും അതിലെ വെങ്കല യുഗത്തിലെ അവശിഷ്ടങ്ങളുടേയും പേരിലാണ് ഏറ്റവും കൂടുതലായി അറിയപ്പെടുന്നത്. ഇത് ഉഡോണിന് ഏകദേശം 50 കിലോമീറ്റർ (31 മൈൽ) കിഴക്കായുള്ള ഒരു കുഗ്രാമമാണ്.

തായ്ലാൻഡിന്റെ വരണ്ട വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാർഷിക ഉൽപ്പന്നങ്ങളുടെ കൂടുതൽ തിരക്കുപിടിച്ച വിപണങ്ങളിൽ ഒന്നായിരുന്നു ഉഡോൺ താനി. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കൻ ഐക്യനാടുകൾ ഒരു സംയുക്ത മിലിട്ടറി ബേസ് Z എന്ന നിലയിൽ ഇവിടെ ഉഡോൺ റോയൽ തായ് എയർ ഫോഴ്സ് ബേസ് നിർമ്മിച്ചത് 1960 കളിൽ പ്രദേശം അതിന്റെ ഏറ്റവും വലിയ സാമ്പത്തിക കുതിപ്പു നടത്തുവാൻ കാരണമായി. മിൽ ഗിബ്സ്ന്റെ സിനിമയായ “എയർ അമേരിക്ക”യിൽ ഉഡോൺ നഗരവും ഇവിടുത്തെ എയർബേസിന്റെ ദൃശ്യങ്ങളും ഉൾക്കൊള്ളുന്നു. തായ്ലൻഡിലേയും ലാവോസിലേയും സി.ഐ.എയുടെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണത്തിന്റെ മേഖലയിലെ ഏറ്റവും വലിയ അടിത്തറയും ഉഡോൺ താനി പ്രവിശ്യയായിരുന്നു. അമേരിക്ക ഈ ബേസിന്റെ നിയന്ത്രണം 1976 ൽ റോയൽ തായ് എയർ ഫോഴ്സിനു കൈമാറിയെങ്കിലും അതിന്റെ സാന്നിദ്ധ്യം മൂന്നു തരത്തിൽ ഉഡോണിനെ ബാധിച്ചിരുന്നു. ഒന്നാമതായി പ്രാദേശക ജനതയ്ക്ക് നല്ല രീതിയിലുള്ള പ്രതിഫലം ലഭിച്ചതു കൂടാതെ അവർക്ക് അടിസ്ഥാനപരമായ ഇംഗ്ലീഷ് സംഭാഷണം പഠിക്കുവാൻ സാധിച്ചു. ഇത് അവരെ പുറംലോകത്ത് കൂടുതൽ മൂല്യമുള്ളവരാക്കി മാറ്റുകയും വലിയൊരു വിഭാഗം ആളുകൾ പശ്ചിമേഷ്യൻ എണ്ണപ്പാടങ്ങളിലും മറ്റും ജോലിക്കായി പോകാനിടയാകുകയും ചെയ്തു. രണ്ടാമതായി, ഈ ബേസ് അമേരിക്കയുമായുള്ള ദീർഘകാലബന്ധം ഊട്ടയുറപ്പിക്കുന്നതിനു സഹായകമാകുകയും ഒരു യു.എസ്. കോൺസുലേറ്റ് ഉഡോണിൽ തുറക്കുന്നതിനു വഴിതെളിക്കുകയും ചെയ്തു (1995 ൽ ഇത് അടച്ചുപൂട്ടി). ഏറ്റവും പ്രധാനമായി, ബേസും കോൺസുലേറ്റും ഈ നഗരത്തെ വടക്കുകിഴക്കൻ മേഖലയിലെ ഒരു പ്രധാന പ്രാദേശിക കേന്ദ്രമാക്കി മാറ്റുകയും ഇന്നും അതു തുടരുകയും ചെയ്യുന്നു.

സമീപ വർഷങ്ങളിൽ വലിയ പൊട്ടാഷ് നിക്ഷേപം കണ്ടെത്തിയതിന്റെ പേരിൽ ഉഡോൺ താനി അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മേഖല ഈ ധാതുവിന്റെ പ്രധാന കയറ്റുമതിക്കാരാകുമെന്ന ചിലർ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഖനനത്തിനെതിരെയുള്ള പൊതുജനങ്ങളുടെ എതിർപ്പുകൾ കാരണം ഖനനത്തിന് ആവശ്യമായ അംഗീകാരങ്ങൾ ലഭിക്കുന്നതിൽ കാലതാമസം വരുന്നു. ഖനന കമ്പനിയുടെ പാരിസ്ഥിതിക ആഘാതം വിലയിരുത്തൽ (EIA) ഭൂഗർഭജലത്തിന്റെയും മണ്ണിന്റെയും ലവണത്വം വർദ്ധിക്കുന്നത്, മണ്ണിടിയൽ പോലെയുള്ള പ്രശ്നങ്ങളെ നേരിടുന്നതിനു പര്യാപ്തമല്ലായെന്ന് നിർദ്ദിഷ്ട ഖനി സൈറ്റ് സ്ഥിതിചെയ്യുന്ന ഗ്രാമത്തിനു സമീപം ജീവിക്കുന്ന പല ഗ്രാമവാസികളും ഭയപ്പെടുന്നു. വരുമാനത്തിനായി നെൽകൃഷിയെ ആശ്രയിക്കുന്ന പ്രാദേശിക സമൂഹങ്ങളുടെ സാമ്പത്തിക സ്ഥിരതയ്ക്ക് ഈ ഖനികൾ ഒരു ഗൌരവതരമായ ഭീഷണിയാണ്. നിലവിലുള്ള ഒരു പൊട്ടാഷ് മൈനായ ഉഡോൺ നോർത്ത് മൈൻ പ്രാദേശിക ജനങ്ങളുടെ എതിർപ്പിനെ ക്ഷണിച്ചുവരുത്തുന്നതാണ്.


  1. "Population of the Kingdom" (PDF). Department of Provincial Affairs (DOPA) Thailand (in തായ്). 2014-12-31. Retrieved 19 Mar 2015.
  2. "Expanded Administrative Units". GeoHive. Retrieved 2014-12-05.
"https://ml.wikipedia.org/w/index.php?title=ഉഡോൺ_താനി_പ്രവിശ്യ&oldid=3487763" എന്ന താളിൽനിന്ന് ശേഖരിച്ചത്