വഴുതനയുടെ ജീനോമിൽ മണ്ണിൽ കാണപ്പെടുന്ന ബാസില്ലസ് തുറിൻജിയെൻസിസ് എന്ന ബാക്ടീരിയയുടെ ക്രിസ്റ്റൽ ജീൻ യോജിപ്പിച്ചാണ് ബി ടി വഴുതന അഥവാ ബാസില്ലസ് തുറിൻജിയെൻസിസ് വഴുതന ഉണ്ടാക്കിയത്. മറ്റ് ജനിതക ഘടകങ്ങളായ പ്രമോട്ടറുൿ(Promoters) ടെർമിനേറ്ററുകൾ(Terminators) രോഗപ്രതിരോധ ജീനുകൾ തുടങ്ങിയവയ്ക്കൊപ്പം വഴുതനയുടെ ജീൻ യോജിപ്പിച്ചത് അഗ്രോബാക്ടീരിയം മീഡിയേറ്റഡ് റീകോമ്പിനേഷൻ ഉപയോഗിച്ചാണ്.ലെപ്പിഡോപ്റ്ററോൺ കീടങ്ങളേയും ഷൂട്ട് ബോറർ കീടങ്ങളെയും പ്രതിരോധിക്കാൻ വേണ്ടിയാണ് ബി ടി വഴുതന നിർമ്മിച്ചത്.അമേരിക്കയിലെ മൊൺസാന്റോ എന്ന കമ്പനിയും ഇന്ത്യയിലെ മഹാരാഷ്ട്ര ഹൈബ്രിഡ് സീഡ്സ് എന്ന കമ്പനിയും ചേർന്ന് ഇത് വികസിപ്പിച്ചെടുത്ത് 2009ൽ ഇന്ത്യയിൽ വാണിജ്യവത്കരിച്ചെങ്കിലും പിന്നീട് ഗവൺമെന്റ് ഇത് റദ്ദാക്കുകയാണ് ഉണ്ടായത്.

മൊൺസാന്റോയിൽനിന്നും ലഭിച്ച ക്രിസ്റ്റൽ ജീനുകളും മറ്റ് രണ്ട് സഹായകജീനുകളും യോജിപ്പിച്ച് മഹൈകോ ഇതിന്റെ ഡി എൻ എ വികസിപ്പിച്ചെടുത്തു.കോളിഫ്ലവർ മൊസൈക് വൈറസ് 35s എന്ന പ്രമോട്ടർ ജീനിന്റെ സഹായത്തോടെ ക്രിസ്റ്റൽ ജിൻ എല്ലാ കലകളിലും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നു.മേൽപ്പറഞ്ഞ ക്രിസ്റ്റൽ ജീനുകൾ ട്രാൻസ്ജെനുക് ജീനുകളും നോൺ ട്രാൻസ്ജെനിക് ജീനുകളും വേർതിരിച്ചറിയാനും മറ്റ് രണ്ടുജീനുകൾ ബാക്ടീരിയൽ പ്രമോട്ടർ ആയും പ്രവർത്തിക്കുന്നു.ഇങ്ങനെ പൂർത്തീകരിച്ച ശേഷം ഇവ പുതിയ ബീജപത്രത്തിലേക്ക് കയറ്റുന്നു.ഇങ്ങനെ ജനിതകമാറ്റം വരുത്തിയ ചെടികൾ സതേൺ ബ്ലോട്ടിങ്ങിലൂടെ നിരീക്ഷിക്കുകയും വേണ്ട മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. ഇവ മനുഷ്യനിൽ സൃഷ്ടിച്ചേക്കാവുന്ന പരിണതഫലങ്ങൾ ഇതുവരെ ഉറപ്പാക്കിയിട്ടില്ലാത്തതിനാൽ ഇവയുടെ ഉപഭോഗം നിയന്ത്രണവിധേയമാക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയിലെ വാണിജ്യവത്കരണം

തിരുത്തുക

മഹൈകോ പുറത്തുവിട്ട ബയോസേഫ്റ്റി ഡാറ്റ പരിശോധിക്കാൻ 2006ൽ ഒരു വിദഗ്ദ്ധ കമ്മിറ്റി നിയോഗിക്കപ്പെട്ടു. ബി ടി വഴുതന ഭദ്രമാണെന്നും അതിന്റെ ബി ടിഅല്ലാത്ത കൌണ്ടർ പാർട്ടിനോട് തുല്യമാണെന്നും അവർ കണ്ടെത്തി.പിന്നീട് 2009ൽ രണ്ടാമത്തെ വിദഗ്ദ്ധ കമ്മിറ്റി ബി ടി വഴുതനയെപറ്റി കൂടുതൽ പഠിക്കുകയും മുൻ കമ്മിറ്റിയുടെ അഭിപ്രായത്തോട് യോജിക്കുകയും ചെയ്തു.ഈ കമ്മിറ്റി ജനിതക എൻജിനിയറിങ്ങ് അപ്രൈസൽ കമ്മിറ്റി(GEAC)യോട് ബി ടി വഴുതനയുടെ വാണിജ്യവത്കരണത്തിനായി നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ പൊതുസമൂഹം ആപൽക്കരമായ ഒരു ഉപഭോഗവസ്തുവെന്ന നിലയിലാണ് ബി.ടി.വഴുതനയെ കാണുന്നത്. അങ്ങനെ ജി ഇ എ സി ബി ടി വഴുതനയുടെ വാണിജ്യവത്കരണം 14 ഒക്ടോബർ 2009ൽ തുടങ്ങിവച്ചു.

ഉത്പാദനവും ഉപഭോഗവും

തിരുത്തുക

ചില ഗവേഷകരുടേയും കർഷകരുടേയും എതിർപ്പ് പരിഗണിച്ച് 9 ഫെബ്രുവരി 2010ൽ ബി ടി വഴുതനയുടെ ഉത്പാദനം നിർത്തിവച്ചു.17ഫെബ്രുവരി 2010ൽ കേന്ദ്രപരിസ്ഥിതിമന്ത്രി ജയറാം രമേശ് പറഞ്ഞു "ബി ടി വഴുതനയുടെ ഉത്പാദനം താത്ക്കാലികമായി നിർത്തിവച്ചിട്ടേയുള്ളൂ അല്ലാതെ നിരോധിച്ചിട്ടില്ല.”ബി ടി വഴുതനയുടെ വിത്ത് കൈവശം വച്ചിരിക്കുന്ന സ്ഥാപനങ്ങൾ ഗവൺമെന്റിൽനിന്നും അത് സൂക്ഷിക്കാനായി പ്രത്യേക അനുമതി വാങ്ങണമെന്ന് നിർദ്ദേശിച്ചു.ഇതിനെപറ്റി കൂടുതൽ ഗവേഷണങ്ങൾ നടത്താൻ സ്വതന്ത്ര പരീക്ഷണശാലകൾ ഇപ്പോൾ നിർമിച്ചുകൊണ്ടിരിക്കുകയാണ്.

"https://ml.wikipedia.org/w/index.php?title=ബി.ടി._വഴുതന&oldid=2284634" എന്ന താളിൽനിന്ന് ശേഖരിച്ചത്