നിയ്യത്ത്

അറബി ഭാഷയിൽ നിയ്യത്ത് (Arabic: نیّة) ചെയ്യുക എന്നു പറഞ്ഞാൽ ഒരു പ്രവ്രുത്തി ചെയ്യാൻ ഉദ്ദേശിക്കുക എന്നതാണ്.അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചുകൊണ്ടും അവന്റെ കൽപ്പന അനുസരിച്ചുകൊണ്ടും ഒരു കാര്യം ചെയ്യാൻ കരുതുകയെന്നതാണു ഇസ്ലാമിന്റെ ഭാഷയിൽ നിയ്യത്തിന്റെ സാരം. വുദു ചെയ്യാൻ നിയ്യത്ത് ആവശ്യമാണ്. കുളിക്കാൻ നിയ്യത്ത് ആവശ്യമാണ്. നമസ്കരിക്കാനും, ഹജ്ജ് ചെയ്യുവാനും, ഉമ്ര ചെയ്യുവാനും എല്ലാം നിയ്യത്ത് ചെയ്യേണ്ടതുണ്ട്. നിയ്യത്ത് പോലെ മയ്യിത്ത് എന്നൊരു പഴമൊഴിയുണ്ട്. അതായത് ഏതൊരുവനും എന്തുദ്ദേശിച്ച് ജീവിച്ചുവോ അതുപോലെയായിരിക്കും അവന്റെ മരണവും.നിയ്യത്ത് കേവലം മനസ്സിന്റെ പ്രവർത്തനമാണു.അതിൽ നാവിനു തീരെ പ്രവേശനമില്ല.അത് പറയാൻ ശരീഅത്തിൽ വിധിയുമില്ല.നിയ്യത്ത് നിർബ്ബന്ധമാണെന്നതിനു തെളിവ് ഉമർ(റ)നിവേദനം ചെയ്ത ഈ നബിവചനമത്രെ:"കർമ്മങ്ങളെല്ലാം ഉദ്ദേശ്യമനുസരിച്ചാകുന്നു.ഓരോ മനുഷ്യനും താൻ ഉദ്ദേശിച്ചത് മാത്രമാണുള്ളത്".

"https://ml.wikipedia.org/w/index.php?title=നിയ്യത്ത്&oldid=3725079" എന്ന താളിൽനിന്ന് ശേഖരിച്ചത്