ഉമ്പായി
മലയാള ഗസൽ ഗായകരിൽ പ്രമുഖനായിരുന്നു പി.എ. ഇബ്രാഹിം എന്ന ഉമ്പായി[1]. നിരവധി പഴയ ചലച്ചിത്രഗാനങ്ങൾ ഉമ്പായി തന്റെ തനതായ ഗസൽ ആലാപന ശൈലികൊണ്ട് പുനരാവിഷ്കരിച്ചിട്ടുണ്ട്. ജോൺ എബ്രഹാമിന്റെ അമ്മ അറിയാൻ സിനിമയിൽ ഗസൽ ആലപിച്ചു. തന്റെ ശബ്ദം ആദ്യമായി റിക്കോർഡ് ചെയ്ത് കേൾപ്പിച്ചത് ജോണായിരുന്നെന്ന് ആത്മകഥയിൽ പറയുന്നു. ഉമ്പായിയും സച്ചിദാനന്ദനും ചേർന്ന് ഒരുക്കിയ ശ്രദ്ധേയമായ ഗസൽ ഗാന ആൽബമായിരുന്നു "അകലെ മൗനം പോലെ". അതിന് ശേഷം ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് ഉമ്പായി ശബ്ദാവിഷ്കാരം നൽകിയ ആൽബമായിരുന്നു "പാടുക സൈഗാൾ പാടുക" എന്നത്. ഉമ്പായി എം. ജയചന്ദ്രനുമായി ചേർന്ന് "നോവൽ" എന്ന സിനിമയ്ക്ക് സംഗീതവും നൽകിയിട്ടുണ്ട്[2]. 'രാഗം ഭൈരവി'എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[3]
ഉമ്പായി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | പി.എ. ഇബ്രാഹിം |
തൊഴിൽ(കൾ) | ഗായകൻ |
ഉപകരണ(ങ്ങൾ) | ഹാർമോണിയം, കീബോർഡ് |
കരളിലെ അർബുദത്തെ തുടർന്ന് 2018 ആഗസ്റ്റ് ഒന്നിന് ആലുവയിലെ പെയിൻ & പാലിയേറ്റീവ് കെയർ ഹോമിൽ വച്ച് ഉമ്പായി അന്തരിച്ചു. മരണസമയത്ത് അദ്ദേഹത്തിന് 68 വയസ്സായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
ഉമ്പായി ഗസലുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "പാട്ടോർമ്മ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 695. 2011 ജൂൺ 20. Retrieved 2013 മാർച്ച് 19.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "മലയാളം യാഹൂ". Archived from the original on 2007-09-16. Retrieved 2009-09-21.
- ↑ http://www.deshabhimani.com/special/umbayi-and-john-abraham/741423
- ↑ 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 "119 Umbayi Gazals – Download Free Mp3 Umbai Ghazals". Archived from the original on 2009-11-26. Retrieved 2009-09-21.
- ഹിന്ദു ഓൺലൈൻ ഫെബ്രുവരി 3,2006 Archived 2010-09-03 at the Wayback Machine.
- ഹിന്ദു ഓൺലൈൻ ജൂൺ 30,2006 Archived 2008-03-17 at the Wayback Machine.
- മേട്രോവാർത്ത ഡിസംബർ 03,2008[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഉമ്പായി വീഡിയോ ഇന്റർവ്യൂ 47 മിനിറ്റ്. Archived 2009-01-01 at the Wayback Machine.