ശാന്തി ജയകുമാർ രചിച്ച കവിതാ സമാഹാരമാണ് 'ഈർപ്പം നിറഞ്ഞ മുറികൾ'.[1]കേരള സാഹിത്യ അക്കാദമിയുടെ 2015ലെ കനകശ്രീ എൻഡോവ്‌മെന്റ് അവാർഡ് ഈ സമാഹാരത്തിനായിരുന്നു.

ഈർപ്പം നിറഞ്ഞ മുറികൾ

ഉള്ളടക്കം തിരുത്തുക

2013 ഡിസംബറിൽ ഡി.സി. ബുക്സാണ് 'ഈർപ്പം നിറഞ്ഞ മുറികൾ' പ്രസിദ്ധീകരിച്ചു. കൽപ്പടവിലിരുന്ന് നിലാവ് കാണുന്നവർ, ദർപ്പണം, മോർഫിൻ, ഗാലപ്പോഗോസിൽ, ഒരു പുഴയുണ്ടായിരുന്നു, ശുക്രാചാര്യൻ, ആത്മഹത്യയ്ക്കു ശേഷം, മുജ്ജന്മത്തിന്റെ മൂടുപടം എന്നിങ്ങനെ 56 കവിതകളാണ് ശാന്തി ജയകുമാറിന്റെ ഈ കവിതാസമാഹാരത്തിലുളളത്. കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റേതായിരുന്നു അവതാരിക. ചില കവിതകളിൽ തിരുത്തുവേണമെന്നും പല കവിതകളും ഒഴിവാക്കാമായിരുന്നെന്നും തോന്നിയതിനെത്തുടർന്ന്, 2014 ഒക്ടോബറിൽ പുസ്തകം പിൻവലിച്ചു. "മൂന്നുവർഷം മുമ്പ് പിൻവലിച്ച, അവാർഡിന് അയയ്ക്കാത്ത കവിതാപുസ്തകത്…". 2017-04-03. Archived from the original on 2022-05-17. Retrieved 2017-04-03.{{cite web}}: CS1 maint: bot: original URL status unknown (link)

വിവാദങ്ങൾ തിരുത്തുക

രചയിതാവോ പ്രസാധകരോ സമർപ്പിക്കാത്തതും പിൻവലിച്ചതുമായ ഒരു പുസ്തകം അവാർഡിനായി പരിഗണിച്ചത് വിവാദമായിരുന്നു. [2]

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സാഹിത്യ അക്കാദമിയുടെ 2015ലെ കനകശ്രീ എൻഡോവ്‌മെന്റ് അവാർഡ്

അവലംബം തിരുത്തുക

  1. http://www.mathrubhumi.com/books/news/kerala-sahitya-akademi-awards-1.1830490
  2. http://www.mathrubhumi.com/print-edition/kerala/alappuzha-1.1842277[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഈർപ്പം_നിറഞ്ഞ_മുറികൾ&oldid=3968861" എന്ന താളിൽനിന്ന് ശേഖരിച്ചത്