കേരള സാഹിത്യ അക്കാദമിയുടെ 2015ലെ കനകശ്രീ എൻഡോവ്‌മെന്റ് അവാർഡ് നേ‌ടിയ കവയിത്രിയാണ് ശാന്തി ജയകുമാർ. 'ഈർപ്പം നിറഞ്ഞ മുറികൾ' എന്ന കവിതാ സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]

ശാന്തി ജയകുമാർ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽകവിയിത്രി
അറിയപ്പെടുന്നത്കവിത

ജീവിതരേഖ

തിരുത്തുക

ആലപ്പുഴ സ്വദേശിയാണ്. കെ. ജയകുമാറിന്റെയും ജയശ്രീയുടെയും മകൾ. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി. തുറവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ്. സ്‌കൂൾവിദ്യാർഥിയായിരിക്കുമ്പോൾ മുതൽ കവിതയെഴുതാറുണ്ട്. 2013 ഡിസംബറിൽ ആദ്യ സമാഹാരം 'ഈർപ്പം നിറഞ്ഞ മുറികൾ' ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചു. കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റേതായിരുന്നു അവതാരിക. ചില കവിതകളിൽ തിരുത്തുവേണമെന്നും പല കവിതകളും ഒഴിവാക്കാമായിരുന്നെന്നും തോന്നിയതിനെത്തുടർന്ന്, 2014 ഒക്ടോബറിൽ പുസ്തകം പിൻവലിച്ചു.

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമിയുടെ 2015ലെ കനകശ്രീ എൻഡോവ്‌മെന്റ് അവാർഡ്
  1. http://www.mathrubhumi.com/books/news/kerala-sahitya-akademi-awards-1.1830490
"https://ml.wikipedia.org/w/index.php?title=ശാന്തി_ജയകുമാർ&oldid=2671234" എന്ന താളിൽനിന്ന് ശേഖരിച്ചത്