ഈസ്ട്രജൻ ( മരുന്ന്)
ഹോർമോൺ ജനന നിയന്ത്രണത്തിലും ആർത്തവവിരാമ ഹോർമോൺ തെറാപ്പിയിലും സ്ത്രീകളെ കൂടുതൽ സ്ത്രീവത്കരിക്കുന്ന ഹോർമോൺ തെറാപ്പിയുടെ ഭാഗമായി ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഒരു തരം മരുന്നാണ് ഈസ്ട്രജൻ ( ഇ ). [1] ഇംഗ്ലീഷ്: Estrogen. സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ തുടങ്ങിയ ഹോർമോൺ സെൻസിറ്റീവ് ക്യാൻസറുകളുടെ ചികിത്സയിലും മറ്റ് പല അവസ്ഥകൾക്കും ഇവ ഉപയോഗിക്കാം. ഈസ്ട്രജനുകൾ ഒറ്റയ്ക്കോ പ്രോജസ്റ്റോജനുകളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നു. [1] അവ വൈവിധ്യമാർന്ന ഫോർമുലേഷനുകളിലും വിവിധ രീതിയിൽ ശരീരത്തിലേക്ക് കടത്തിവിടാം. [1]
ഈസ്‌ട്രജൻ ( മരുന്ന്) | |
---|---|
Drug class | |
Class identifiers | |
Use | Contraception, menopause, hypogonadism, transgender women, prostate cancer, breast cancer, others |
ATC code | G03C |
Biological target | Estrogen receptors (ERα, ERβ, mERs (e.g., GPER, others)) |
External links | |
MeSH | D004967 |
കൃത്രിമ ഈസ്ട്രജന്റെ ഉദാഹരണങ്ങളിൽ ബയോഐഡെന്റിക്കൽ എസ്ട്രാഡിയോൾ, നാച്ചുറൽ കോൻജുഗേറ്റഡ് ഈസ്ട്രജൻ, എഥിനൈൽസ്ട്രാഡിയോൾ പോലുള്ള സ്റ്റിറോയിഡൽ ഈസ്ട്രജൻ, ഡൈതൈൽസ്റ്റിൽബെസ്ട്രോൾ പോലുള്ള സിന്തറ്റിക് നോൺ-സ്റ്റിറോയിഡൽ ഈസ്ട്രജൻ എന്നിവ ഉൾപ്പെടുന്നു. [1] ഈസ്ട്രജനുകൾ മൂന്ന് തരം ലൈംഗിക ഹോർമോൺ അഗോണിസ്റ്റുകളിൽ ഒന്നാണ്, മറ്റുള്ളവ ടെസ്റ്റോസ്റ്റിറോൺ പോലെയുള്ള ആൻഡ്രോജൻ / അനാബോളിക് സ്റ്റിറോയിഡുകൾ, പ്രോജസ്റ്ററോൺ പോലുള്ള പ്രോജസ്റ്റോജനുകൾ എന്നിവയാണ്.
റഫറൻസുകൾ
തിരുത്തുക- ↑ 1.0 1.1 1.2 1.3 "Pharmacology of estrogens and progestogens: influence of different routes of administration" (PDF). Climacteric. 8 (Suppl 1): 3–63. 2005. doi:10.1080/13697130500148875. PMID 16112947.