ഈപ്പൻ വർഗീസ്

കേരളത്തിലെ രാഷ്ട്രീയപ്രവർത്തകൻ

കേരള കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായിരുന്നു ഈപ്പൻ വർഗീസ്(9 ജനുവരി 1932 - 9 നവംബർ 2011). രണ്ടു തവണ ഇദ്ദേഹം കേരള നിയമസഭയിലേക്ക്[1] തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അഞ്ചാം കേരള നിയമസഭയിൽ പള്ളുരുത്തി മണ്ഡലത്തെയും[2] എട്ടാം നിയമസഭയിൽ റാന്നി മണ്ഡലത്തെയുമാണ്[3] ഇദ്ദേഹം സഭയിൽ പ്രതിനിധീകരിച്ചത്. കേരള കോൺഗ്രസിന്റെ ആരംഭം മുതൽ പാർട്ടിയുടെ വളർച്ചയിൽ സജീവ നേതൃത്വം നൽകിയവരിൽ ഒരാളായിരുന്നു ഇദ്ദേഹം.

ഈപ്പൻ വർഗീസ്
അഞ്ചാം കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
19771979
മുൻഗാമിബി. വെല്ലിങ്ങ്‌ടൺ
പിൻഗാമിടി.പി. പീതാംബരൻ മാസ്റ്റർ
മണ്ഡലംപള്ളുരുത്തി
എട്ടാം കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
19871991
മുൻഗാമിറേയ്ച്ചൽ സണ്ണി പനവേലി
പിൻഗാമിഎം.സി. ചെറിയാൻ
മണ്ഡലംറാന്നി
വ്യക്തിഗത വിവരങ്ങൾ
ജനനം(1932-01-09)ജനുവരി 9, 1932
മരണംനവംബർ 9, 2011(2011-11-09) (പ്രായം 79)
രാഷ്ട്രീയ കക്ഷികേരള കോൺഗ്രസ്
പങ്കാളിഅന്നമ്മ
കുട്ടികൾഒരാൺകുട്ടി, അഞ്ച് പെൺകുട്ടികൾ
As of നവംബർ 11, 2011
ഉറവിടം: നിയമസഭ

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ വർക്കിങ് ചെയർമാനായി പ്രവർത്തിച്ച ഈപ്പൻ പി.സി ജോർജ് കേരള കോൺഗ്രസ് സെക്കുലർ എന്ന പേരിൽ പുതിയ ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ അതിലേക്ക് തന്റെ പ്രവർത്തനങ്ങൾ മാറ്റി. തുടർന്ന് കേരള കോൺഗ്രസ് സെക്കുലർ ഗ്രൂപ്പ് മാണി ഗ്രൂപ്പിൽ ലയിച്ചപ്പോൾ അതിൽ നാല് ഉപദേശകരിൽ ഒരാളായി പ്രവർത്തിക്കുകയായിരുന്നു. കരളിന് അർബുദം ബാധിച്ച് 2011 നവംബർ 9-ന് ഈപ്പൻ വർഗീസ് അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=ഈപ്പൻ_വർഗീസ്&oldid=3765485" എന്ന താളിൽനിന്ന് ശേഖരിച്ചത്