ഇ.ടി. ടൈസൺ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(ഇ.ടി ടൈസൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു രാഷ്ട്രീയപ്രവർത്തകനും സി.പി.ഐ നേതാവുമാണ് ഇ.ടി. ടൈസൻ മാസ്റ്റർ.[2] പതിനാലാം കേരളനിയമസഭയിൽ കയ്പമംഗലം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനാണ്.[3] 1965 ജനുവരി 20ന് ശ്രീ. ഇ. സി തോമസിന്റെയും ശ്രീമതി. അനസ്തേഷ്യ തോമസിന്റെയും മകനായി തൃശ്ശൂർ ജില്ലയിലെ എടവിലങ്ങ് എന്ന സ്ഥലത്ത് ജനിച്ചു.

ഇ.ടി. ടൈസൺ മാസ്റ്റർ
വിക്കിവിദ്യാർത്ഥി സംഗമം 2018 ഉദ്ഘാടനവേളയിൽ
കേരള നിയമസഭയിലെ അംഗം.
പദവിയിൽ
ഓഫീസിൽ
മേയ് 21 2016
മുൻഗാമിവി.എസ്. സുനിൽകുമാർ
മണ്ഡലംകയ്പമംഗലം
വ്യക്തിഗത വിവരങ്ങൾ
ജനനം (1965-01-20) 20 ജനുവരി 1965  (59 വയസ്സ്)
എടവിലങ്ങ്
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിസുമിത ജോസ് സി.ജെ.
കുട്ടികൾരണ്ട് മകൻ
മാതാപിതാക്കൾ
  • ഇ.സി. തോമസ് (അച്ഛൻ)
  • അനസ്തേസിയ തോമസ് (അമ്മ)
വസതികൊടുങ്ങല്ലൂർ[1]
As of ജൂലൈ 28, 2020
ഉറവിടം: നിയമസഭ

സി.പി.ഐ. തൃശ്ശൂർ ജില്ലാക്കമ്മിറ്റിയംഗം, സി.പി.ഐ. കയ്പമംഗലം മണ്ഡലം സെക്രട്ടറി, എടവിലങ്ങ് ഗ്രാമപഞ്ചായത്ത് മെമ്പർ, കൊടുങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തംഗം, തൃശ്ശൂർ ജില്ലാപഞ്ചായത്തംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ മാനവ കാരുണ്യ സംഘം പ്രസിഡന്റ്‌, ബഹദൂർ സ്മൃതി കേന്ദ്രം ചെയർമാൻ, ദയ സാധുജന സംരക്ഷണ സമിതി രക്ഷാധികാരി, സുമേധ രക്ഷാധികാരി എന്നീ ചുമതലകൾ വഹിക്കുന്നു.

അവലംബം തിരുത്തുക

  1. "Official website of Thrissur DISTRICT". thrissur.nic.in. Retrieved 18 January 2018.
  2. "ET Tyson - Kaipamangalam LDF Candidate Kerala Assembly Elections 2016, Votes, Lead". www.keralaassembly.com (in ഇംഗ്ലീഷ്). Retrieved 18 January 2018.
  3. Legislature, Kerala. "Members - Kerala Legislature". www.niyamasabha.org. Retrieved 18 January 2018.
"https://ml.wikipedia.org/w/index.php?title=ഇ.ടി._ടൈസൺ&oldid=3552530" എന്ന താളിൽനിന്ന് ശേഖരിച്ചത്