പരിഭാഷകളിലൂടെ പ്രശസ്തനായ മലയാള സാഹിത്യകാരനായിരുന്നു മോഹൻ ഡി. കങ്ങഴ (1932-1979 ഡിസംബർ 29). യഥാർത്ഥനാമം ആർ. മോഹൻ ദാസ്‌ എന്നായിരുന്നു. ദുർഗാപ്രസാദ് ഖത്രി‎ ഹിന്ദിയിലെഴുതിയ ശാസ്ത്രീയ കുറ്റാന്വേഷണ കഥകൾ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയാണ്‌ ഹിന്ദി അദ്ധ്യാപകനായ അദ്ദേഹം പ്രശസ്തനായത്. ‍അറുപതുകളിൽ വായനശാലകളിൽ ഏറ്റവും കൂടുതൽ വായിക്കപെട്ട പുസ്തകങ്ങൾ കാനം ഇ.ജെ യുടേയും മോഹൻ ഡി. കങ്ങഴയുടേയും ആയിരുന്നു.[1]

മോഹൻ ഡി. കങ്ങഴ
ജനനം1932
മരണം29 ഡിസംബർ 1979
ഭാഷമലയാളം
ദേശീയതഇന്ത്യൻ
Genre[അപസർപ്പക നോവൽ
വിഷയംനോവലിസ്റ്റ്, വിവർത്തകൻ
പങ്കാളിവസുമതിയമ്മ
കുട്ടികൾആമിന, അമ്മിണി, സുലേഖ, മിനി

ജീവിതരേഖ

തിരുത്തുക

സ്വാതന്ത്ര്യ സമര സേനാനി വൈക്കം രാമൻപിള്ളയുടെയും കടയനിക്കാട്‌ തയ്യിൽ ഗൗരിക്കുട്ടിപ്പിള്ളയുടെയും മകനായി 1932 ല്‌ ജനിച്ചു. വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാൻ എത്തിയ മഹാത്മജിയുടെ പ്രഭാഷണം മലയാളത്തിൽ മൊഴിമാറ്റം നടത്തിയ രാമൻപിള്ള മകനെ ഹിന്ദി പഠനത്തിനാണ്‌ വിട്ടത്‌. ഹിന്ദിയിൽ ബി.എ. യും പിന്നീട്‌` ബി.ടി. യും പാസ്സായ മോഹൻ എം.എ.എ. പഠനം പൂർത്തിയാക്കാതെ ലക്ഷദ്വീപിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട്‌ കങ്ങഴ, പത്തനാട്‌, ആലക്കോട്‌ രാജാ സ്കൂൾ എന്നിവിടങ്ങളിൽ ഹിന്ദി അദ്ധ്യാപകനായി ജോലി നോക്കി.

കുടുംബം

തിരുത്തുക

വെളിയനാട്‌ പി.ടി വാസുദേവിന്റെ മകൾ,കന്നൂരിൽ അദ്ധ്യാപിക വസുമതിയമ്മ ആയിരുന്നു ഭാര്യ. ആമിന, അമ്മിണി, സുലേഖ, മിനി എന്നിവരാണു മക്കൾ. മൃത്യുകിരണം പരിഭാഷ സമർപ്പിച്ചിരിക്കുന്നത് പരേതയായ സുലേഖയ്ക്കാണ്. പുസ്തകത്തിൽ ഇങ്ങനെ കാണാം: "ഈ നോവലിന്റെ അവസാനത്തെ മിനുക്കുപണികൾ ആരംഭിച്ച 11-6-1958-ൽ യഥാർത്ഥ മൃത്യുകിരണത്തിനിരയായ എന്റെ മകൾ 'സുലേഖ'യുടെ പാവനസ്മരണയ്ക്ക്."

1979 ഡിസംബർ 29

പരിഭാഷകൾ

തിരുത്തുക
  • ചെമന്ന കൈപ്പത്തി (ദുർഗാപ്രസാദ് ഖത്രി)
  • മൃത്യുകിരണം (4 ഭാഗം) (ദുർഗാപ്രസാദ് ഖത്രി)
  • രക്തം കുടിക്കുന്ന പേന
  • നേഫയിൽ നിന്നൊരു കത്ത്‌
  • കറുത്ത കാക്ക
  • വെളുത്ത ചെകുത്താൻ (4 ഭാഗം) (ദുർഗാപ്രസാദ് ഖത്രി)
  • ഭൂതനാഥൻ (7 ഭാഗം) (ദേവകീനന്ദൻ ഖത്രി)

സ്വന്തം കൃതി

തിരുത്തുക
  • നാട്ടുമങ്ക (കുറ്റാന്വേഷണ നോവൽ)
  • കാഞ്ചനാമില്ലിലെ ഗൂഢാലോചന (കുറ്റാന്വേഷണ നോവൽ)
  • ജയിൽപുള്ളി (കുറ്റാന്വേഷണ നോവൽ)
  • അന്തർദേശീയ കൊള്ളത്തലവൻ (കുറ്റാന്വേഷണ നോവൽ)
  • ഭ്രാന്തൻ (സാമൂഹിക നോവൽ)
  • അഗ്നിപർവ്വതം (രാഷ്ട്രീയ നോവൽ)
  • നേഫായിൽനിന്നൊരു കത്ത് (രാഷ്ട്രീയ നോവൽ)
  • ഹിറ്റ്‌ലറുടെ പ്രേതം (ഏകാങ്കങ്ങൾ)
  • വെളുത്ത കാക്ക (ചെറുകഥകൾ)
  • ആദർശബാലക് (ഹിന്ദി ജീവചരിത്രം)
  • മോഹനാ ഹൈസ്കൂൾ ഹിന്ദിഗ്രാമർ (വ്യാകരണം)
  • വിശ്വസുന്ദരി
  1. എം.എൻ. കാരശ്ശേരി (2006). "ഗുപ്തൻ നായർ സ്മരണ". ഭാഷാപോഷിണി. {{cite journal}}: Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=മോഹൻ_ഡി._കങ്ങഴ&oldid=3294421" എന്ന താളിൽനിന്ന് ശേഖരിച്ചത്