ഉപേക്ഷിക്കപ്പെട്ട ഇലക്ട്രിക്കൽ/ ഇലക്ട്രോണിക് ഉപകരണങ്ങളെയും ഉപകരണഭാഗങ്ങളെയും ചേർത്താണ് ഇ-മാലിന്യം അഥവാ ഇലക്ട്രോണിക് മാലിന്യം എന്ന പേരിൽ പരാമർശിക്കുന്നത്. ഇവയിൽ ഉപയോഗശൂന്യമായ കംപ്യൂട്ടർ, ടെലിവിഷൻ, റഫ്രിജറേറ്റർ, മൊബൈൽ ഫോണുകൾ എന്നിവയടക്കം പല വസ്തുക്കളും ഉൾപ്പെടുന്നു.

Hoarding, electronic waste in Bengaluru, India
collecting, electronic waste in Bengaluru, India

പഴകിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപേക്ഷിക്കുമ്പോൾ അവ മണ്ണിൽ കിടന്നു വെയിലും മഴയും ഏറ്റ് അതിൽ നിന്നും പുറത്തുവരുന്ന വെളുത്തീയം, കാരീയം, രസം,കാഡ്‌മിയം തുടങ്ങിയ വിഷപദാർതഥങ്ങൾ മേല്മണ്ണിനെ വിഷലിപ്തമാക്കും. ഒരു ടെലിവിഷനിൽ നിന്നും മണ്ണിൽ എത്തുന്നത് രണ്ട്‌ കിലോഗ്രാം കാരീയം എന്ന അപകടകരമായ വിഷപദാർഥമാണ് . ടെലിവിഷന്‌ പത്ത് വർഷവും കമ്പ്യൂട്ടറിന്‌ ആറ് വർഷവും മാത്രമാണ് ശരാശരി ആയുസ്സ് എന്നത് ഇ-മാലിന്യത്തിന്റെ അളവ് കൂടാൻ കാരണമായിട്ടുണ്ട്. ഇവ കൂട്ടിയിട്ട് കത്തിക്കുമ്പോൾ അന്തരീക്ഷത്തിലെത്തുന്ന പുക സാധാരണ മാലിന്യപുകയുടെ ആറുമടങ്ങ് അപകടകരമാണ്‌. മൊബൈൽ ഫോണിന്റെ ഉപയോഗം കൂടി വരുന്നത്‌ മൂലം വലിയൊരു ഭവിഷ്യത്ത്‌ നേരിടാൻ പോകുന്നു.സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിന്റെ ഭാഗമായി എത്തുന്ന 5.ജി സേവനങ്ങൾ മാലിന്യങ്ങൾ വർധിക്കാൻ കാരണമാകുന്നു.

പരിഹാരം

തിരുത്തുക

മണ്ണിൽ ലയിക്കുന്ന റെസിനുകൾ ഉപയോഗിച്ച്‌ കമ്പ്യൂട്ടറിന്റെ പുറംഭാഗവും ചട്ടക്കൂടും നിർമ്മിക്കാം എന്നു ഐ.ബി.എം നിർമ്മിച്ചു വാർവിക് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞൻമാർ പരിസ്ഥിക്ക്‌ ഇണങ്ങുന്ന പോളിമർ ഉപയോഗിച്ച്‌ മൊബൈൽ ഫോണിന്റെ പുറം കവർ ഉണ്ടാക്കുന്നതിൽ വിജയിച്ചു. ഇതു ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ ഇതിനു ഒരു പരിഹാരമാവുമെന്നു കരുതുന്നു.

പ്രശ്ന പരിഹാരം വിവിധ രാജ്യങ്ങളിൽ

തിരുത്തുക

ഇന്ത്യയിൽ

തിരുത്തുക

കേരളത്തിൽ

തിരുത്തുക

സംസ്ഥാനത്ത് ഇലക്ട്രോണിക് മാലിന്യങ്ങൾ അപകടകരമാംവിധം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മാലിന്യം സുരക്ഷിതമായി ശേഖരിക്കുന്നതിനും ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യുന്നതിനുമായി കർശന നടപടികൾ സ്വീകരിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.[1] ഇതനുസരിച്ച്

  • ഇലക്ട്രോണിക് ഉല്പന്നങ്ങളുടെ നിർമ്മാതാക്കൾ ഉപയോഗ ശൂന്യമാവുന്ന തങ്ങളുടെ ഉല്പന്നങ്ങൾ ഉപഭോക്താക്കളിൽ നിന്ന് നേരിട്ടോ ഏജന്റുമാർ വഴിയോ ശേഖരിക്കുകയോ വില നൽകി മടക്കി വാങ്ങുകയോ ചെയ്യണം.
  • ശേഖരിക്കുന്ന ഇലക്ട്രോണിക് മാലിന്യങ്ങൾ അംഗീകൃത പുനരുല്പാദകർക്ക് അനുയോജ്യമായ മാർഗ്ഗത്തിൽ എത്തിച്ചു കൊടുക്കേണ്ടതും നിർമ്മാതാക്കൾ തന്നെയാണ്. അംഗീകൃത ബ്രാൻഡുകളുടെ ഇലക്ട്രിക്കൽ - ഇലക്ട്രോണിക് ഉല്പന്നങ്ങൾ ഇ-മാലിന്യമാകുമ്പോൾ ഉപഭോക്താക്കൾ അവ ഉല്പാദകർക്ക് മടക്കിനൽകുകയോ തദ്ദേശസ്ഥാപനങ്ങൾ ഏർപ്പെടുത്തുന്ന പ്രാദേശിക സംവിധാനം വഴി ഒഴിവാക്കുകയോ ചെയ്യണം.
  • സംസ്ഥാനത്തെ ഇ-മാലിന്യങ്ങൾ ശാസ്ത്രീയമായി നശിപ്പിക്കുന്നതിനോ പുനരുത്പാദനം ചെയ്യുന്നതിനോ പര്യാപ്തമായ സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനും അനുമതി നൽകുന്നതിനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടപടികളെടുക്കണം.
  • മലിനീകരണ നിയന്ത്രണ ബോർഡും പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന വകുപ്പും, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലും സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടികളിൽ ഇ-മാലിന്യ നിർമ്മാർജ്ജനം എന്ന വിഷയവും ഉൾപ്പെടുത്തണം.
  • സി.എഫ്.എൽ, എഫ്.ടി.എൽ. ലൈറ്റുകളുൾപ്പെടെയുളള ഇ-മാലിന്യങ്ങൾ വേർതിരിച്ച് വീടുകളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ അടിസ്ഥാന സൗകര്യങ്ങളൊരുക്കണം. കുടുംബശ്രീയൂണിറ്റുകളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്താം. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യങ്ങൾ സൂക്ഷിക്കുന്നതിന് സംവിധാനമുണ്ടാക്കുകയും അംഗീകൃത ഏജൻസികളെ ഏല്പിക്കുന്നതിനുളള നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്.
  • പുനരുപയുക്തമായ ഇ-മാലിന്യങ്ങൾ വീടുകളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നവർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നത് പരിഗണിക്കണം.
  • ഇ-മാലിന്യങ്ങൾ കത്തിക്കുകയോ പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി കൂട്ടിയിടുകയോ ഖരമാലിന്യങ്ങളുമായി കൂട്ടിക്കലർത്തുകയോ ചെയ്യുന്നില്ലെന്ന് തദ്ദേശസ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണ ബോർഡും ഉറപ്പുവരുത്തണം.
  • ഇലക്ട്രോണിക് - ഇലക്ട്രിക്കൽ ഉല്പന്നങ്ങളുടെ നിർമ്മാണത്തിനും വൻതോതിലുള്ള ഉപയോഗത്തിനും അനുവാദമോ ലൈസൻസോ നൽകുമ്പോൾ ഇ-മാലിന്യനിർമ്മാർജ്ജന സംവിധാനങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണം.
  • സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവ സി.എഫ്.എൽ, എഫ്.ടി.എൽ വിളക്കുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവപോലുളള ഇലക്ട്രാണിക് ഉല്പന്നങ്ങൾ വാങ്ങുന്നതിന് നിർമ്മാതാക്കളുമായി ഉണ്ടാക്കുന്ന കരാറിൽ ഉപയോഗശൂന്യമാകുമ്പോൾ ഈ വസ്തുക്കൾ തിരികെവാങ്ങുമെന്നത് നിർബ്ബന്ധിത വ്യവസ്ഥയാക്കണം.
  • ഇ-മാലിന്യം ഫലപ്രദമായി ശേഖരിക്കുകയും നിർമ്മാർജ്ജനം ചെയ്യുകയും ചെയ്യുന്ന ത്രിതല തദ്ദേശസ്ഥാപനങ്ങൾക്ക് മലിനീകരണ നിയന്ത്രണ ബോർഡ് സംസ്ഥാനതല പുരസ്‌കാരമേർപ്പടുത്തണം.
  • ഇ-മാലിന്യത്തെ അശാസ്ത്രീയമായി കൈകാര്യം ചെയ്താലുണ്ടാവുന്ന അപകടങ്ങളെയും പാരിസ്ഥിതിക പ്രശ്‌നങ്ങളെയും കുറിച്ച് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അവബോധം നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡ്, ജൈവവൈവിധ്യ ബോർഡ്, പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന ഡയറക്റ്ററേറ്റ് എന്നിവ പരിപാടികൾ തയ്യാറാക്കണം.
  1. "ഇ-മാലിന്യം : കർശന നടപടികൾക്ക് ഉത്തരവ്". പബ്ലിക് റിലേഷൻസ്, പത്രക്കുറിപ്പ്. Archived from the original on 2016-03-05. Retrieved 2014 ഫെബ്രുവരി 18. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇ-മാലിന്യം&oldid=3976516" എന്ന താളിൽനിന്ന് ശേഖരിച്ചത്