ഇഷാര നായർ
ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ഇഷാര നായർ (ശരണ്യ) തമിഴ് , തെലുങ്ക് സിനിമകളിലാണ് പ്രവർത്തിച്ചിട്ടുള്ളത്. ഇഷാര ഒരു മലയാളിയാണ്. കുമളിയിലെ കൊല്ലംപട്ടട എന്നഗ്രാമത്തിലാണ് ഇഷാര ജനിച്ചത്.
Ishaara Nair | |
---|---|
ജനനം | c.1990 |
തൊഴിൽ | Actress |
സജീവ കാലം | 2012-present |
കരിയർ
തിരുത്തുക' വെൺമേഗം' (2014) എന്ന ചിത്രത്തിലൂടെയാണ് ഇഷാര നായർ ആദ്യമായി അരങ്ങേറ്റം കുറിച്ചത്. ആദ്യസിനിമ പുറത്തിറങ്ങുന്നിതിനുമുൻപേ നാലു സിനിമകളിൽ വേഷം ലഭിച്ചു. [1] ആദ്യസിനിമ ശ്രദ്ധയിൽ പെട്ടില്ലെങ്കിലും കോമേഡിയനായ വിനോതിന്റെ സതുരംഗ വേട്ടയിൽ ഒരു നിരപരാധിയായ സെയിൽസ് ഗേളായ വേഷം വളരെയധികം പ്രശംസിക്കപ്പെട്ടു. [2] സിഫി.കോമിലെ നിരൂപകൻ ഇഷാര ഈ കഥാപാത്രത്തിന് അങ്ങേയറ്റം യോജിച്ചതാണെന്ന് വിലയിരുത്തി. 4-ാം സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകളിൽ മികച്ച നവാഗത നടിക്കുള്ള നാമനിർദ്ദേശവും ലഭിച്ചു . [3] പപ്പരപാനം എന്ന ചിത്രത്തിൽ 1980 കളിൽ ഏഴ് വയസ് പ്രായമുള്ള കുട്ടിയുടെ അമ്മയുടെ വേഷം അവതരിപ്പിക്കുന്നു. [4] [5] കൂടാതെ അവൾ വി.ജെ. സുരേഷ് കൂടെ ആദി മെധാവിഗൽ എന്ന ചിത്രത്തിൽ കോളേജ് പെൺകുട്ടിയുടെ വേഷം ചെയ്തു. സെൽഫി എന്ന പ്രേതസിനിമയിൽ പ്രധാനവേഷത്തിലും അഭിനയിച്ചു. [6] പിന്നീട് കെവിൻ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത എംഗഡ ഇരുന്ധീങ്ക ഇവാലവു നാല എന്ന പാട്ട് പാടി. [7]
സിനിമകൾ
തിരുത്തുകവർഷം | ഫിലിം | പങ്ക് | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2014 | വെണ്മേഗം | രാജി | തമിഴ് | |
2014 | പാപ്പലി | സുബ്ബലക്ഷ്മി | തമിഴ് | |
2014 | സതുരങ്ക വെട്ടൈ | ഭാനു | തമിഴ് | |
2017 | ഇവൻ യാരെണ്ട്രു തെരികിരത | തമിഴ് | ||
2017 | പപ്പാരപ്പാം | തമിഴ് | പൂർത്തിയായി |
റെഫറൻസുകൾ
തിരുത്തുക- ↑ "Ishaara loves to play a rural housewife". Timesofindia.indiatimes.com. 2014-03-09. Retrieved 2015-12-16.
- ↑ "Ishaara Nair - Hot new face in K-town". Sify.com. Archived from the original on 2015-03-23. Retrieved 2015-12-16.
- ↑ "Review : Sathuranga Vettai". Sify.com. Archived from the original on 2015-03-15. Retrieved 2015-12-16.
- ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑ "It's Busy Time for Ishaara". The New Indian Express. 2015-03-12. Archived from the original on 2015-12-22. Retrieved 2015-12-16.
- ↑
{{cite news}}
: Empty citation (help)