ഇർവിൻ–ഗാസ് സിൻഡ്രോം
തിമിര ശസ്ത്രക്രിയയ്ക്കുശേഷം കാഴ്ച നഷ്ടപ്പെടാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് സ്യൂഡോഫാകിക് സിസ്റ്റോയ്ഡ് മാക്കുലാർ എഡിമ അല്ലെങ്കിൽ പോസ്റ്റ്കാറ്ററാക്റ്റ് സിഎംഇ എന്നീ പേരുകളിലും അറിയപ്പെടുന്ന ഇർവിൻ–ഗാസ് സിൻഡ്രോം.[1][2] എസ്. റോഡ്‌മാൻ ഇർവിൻ [3][4], ജെ. ഡൊണാൾഡ് എം. ഗാസ് എന്നിവരുടെ ബഹുമാനാർത്ഥമാണ് സിൻഡ്രോം നാമകരണം ചെയ്യപ്പെട്ടത്.[5]
Irvine–Gass Syndrome | |
---|---|
മറ്റ് പേരുകൾ | Pseudophakic cystoid macular edema, Postcataract CME |
സ്പെഷ്യാലിറ്റി | Ophthalmology |
പഴയ തരത്തിലുള്ള തിമിര ശസ്ത്രക്രിയയിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. അതിൽ 20-60% രോഗികളിൽ പോസ്റ്റ്കാറ്ററാക്റ്റ് സിഎംഇ സംഭവിക്കാനിടയുണ്ട്, [6] എന്നാൽ ആധുനിക തിമിര ശസ്ത്രക്രിയയിലൂടെ, ഇർവിൻ-ഗ്യാസ് സിൻഡ്രോം സംഭവിക്കുന്നത് ഗണ്യമായി കുറഞ്ഞു.[7]
തിമിരത്തിനുള്ള ചികിത്സയായി ലെൻസിനെ മാറ്റിസ്ഥാപിക്കുന്നത് സ്യൂഡോഫാകിക് മാക്കുലാർ എഡിമയ്ക്ക് കാരണമാകും. ('സ്യൂഡോഫാകിയ' എന്നാൽ 'റീപ്ലേസ്‌മെന്റ് ലെൻസ്' എന്നാണ് അർത്ഥമാക്കുന്നത്) ഇതിൽ ഉൾപ്പെടുന്ന ശസ്ത്രക്രിയ ചിലപ്പോൾ റെറ്റിനയെ (കണ്ണിന്റെ മറ്റ് ഭാഗങ്ങൾ) പ്രകോപിപ്പിക്കും, ഇത് റെറ്റിനയിലെ കാപ്പിലറികൾ വിഘടിച്ച് റെറ്റിനയിലേക്ക് ദ്രാവകം ഒഴുക്കുന്നു. ആധുനിക ലെൻസ് മാറ്റിസ്ഥാപിക്കൽ സാങ്കേതിക വിദ്യകൾ കാരണം ഇത് ഇന്ന് വളരെ കുറവാണ്.
അവലംബം
തിരുത്തുക- ↑ Flach, A J (1998). "The incidence, pathogenesis and treatment of cystoid macular edema following cataract surgery". Trans Am Ophthalmol Soc. 96: 557–634. PMC 1298410. PMID 10360304.
- ↑ Kiernan, Daniel F.; Hariprasad, Seenu M. (1 November 2013). "Controversies in the management of Irvine–Gass syndrome". Ophthalmic Surgery, Lasers and Imaging Retina. 44 (6): 522–527. doi:10.3928/23258160-20131105-01. PMID 24221459.
- ↑ Straatsma, Bradley R. (2000). "S. Rodman Irvine, MD". Transactions of the American Ophthalmological Society. 98: 9–10. PMC 1298207.
- ↑ Irvine, Alexander (2000). "S. Rodman Irvine, MD (1906–1999". Archives of Ophthalmology. 118 (6): 863. doi:10.1001/archopht.118.6.863.
- ↑ Flynn, Harry W.; Curtin, Victor T. (2005). "J. Donald M. Gass, MD (1928–2005)". Archives of Ophthalmology. 123 (7): 1023. doi:10.1001/archopht.123.7.1023.
- ↑ Telander, David G; Cessna, Christopher T (2019-10-20). "Pseudophakic (Irvine–Gass) Macular Edema".
{{cite journal}}
: Cite journal requires|journal=
(help) - ↑ Bélair, Marie-Lyne; Kim, Stephen J.; Thorne, Jennifer E.; Dunn, James P.; Kedhar, Sanjay R.; Brown, Diane M.; Jabs, Douglas A. (July 2009). "Incidence of Cystoid Macular Edema after Cataract Surgery in Patients with and without Uveitis Using Optical Coherence Tomography". American Journal of Ophthalmology. 148 (1): 128–135.e2. doi:10.1016/j.ajo.2009.02.029. PMC 2722753. PMID 19403110.
പുറം കണ്ണികൾ
തിരുത്തുകClassification | |
---|---|
External resources |