കനേഡിയൻ-അമേരിക്കൻ നേത്രരോഗവിദഗ്ദ്ധനായിരുന്നു ജോൺ ഡൊണാൾഡ് മാക്ഇന്റയർ ഗാസ് (1928 ഓഗസ്റ്റ് 2, മോണ്ടേഗ്, പ്രിൻസ് എഡ്വേർഡ് ദ്വീപ് - 26 ഫെബ്രുവരി 2005, നാഷ്വില്ലെ, ടെന്നസി).[1] പല മാക്യുലർ രോഗങ്ങളും ആദ്യമായി വിവരിച്ചത് അദ്ദേഹമാണ്.[2]

പ്രമുഖ ക്ഷയരോഗ വിദഗ്ധൻ ആർ.എസ്. ഗാസ് ആണ് അദ്ദേഹത്തിൻ്റെ പിതാവ്. കുട്ടിക്കാലത്ത് ഡൊണാൾഡ് ഗാസ് കുടുംബത്തോടൊപ്പം കാനഡയിൽ നിന്ന് നാഷ്‌വില്ലിലേക്ക് മാറി. 1950 ൽ വാണ്ടർബിൽറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം 1950 മുതൽ 1953 വരെ യുഎസ് നേവിയിൽ കൊറിയൻ യുദ്ധസമയത്ത് ആക്ടീവ് ലൈൻ ഓഫീസറായി സേവനമനുഷ്ഠിച്ചു. 1957 ൽ വാൻഡർബിൽറ്റ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്ന് എംഡി നേടി. അയോവ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ആന്റ് ക്ലിനിക്സിൽ ഇന്റേണും ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റലിലെ വിൽമർ ഐ ഇൻസ്റ്റിറ്റ്യൂട്ടിൽ റെസിഡൻറുമായിരുന്നു ഗാസ്. തുടർന്ന് അദ്ദേഹം ആംഡ് ഫോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാത്തോളജിയിൽ ഫെലോഷിപ്പ് നേടി. മിയാമി യൂണിവേഴ്സിറ്റി മെഡിക്കകൽ സ്കൂളിൻ്റെ ബാസ്‌കോം പാമർ ഐ ഇൻസ്റ്റിറ്റ്യൂട്ടിൽ 1963 മുതൽ 1972 വരെ അസിസ്റ്റന്റ് പ്രൊഫസറും 1972 മുതൽ 1995 വരെ ഫുൾ പ്രൊഫസറുമായിരുന്നു. 1995-ൽ അദ്ദേഹവും ഭാര്യയും നാഷ്‌വില്ലിലേക്ക് മടങ്ങി, അവിടെ വാൻഡർബിൽറ്റ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിൽ പ്രൊഫസറായി.

"സ്റ്റീരിയോസ്കോപ്പിക് അറ്റ്ലസ് ഓഫ് മാക്കുലാർ ഡിസീസസ്: ഡയഗ്നോസിസ് ആൻഡ് ട്രീറ്റ്മെന്റ്" എന്ന പുസ്തകം നൂറുകണക്കിന് ജനന, പകർച്ചവ്യാധി, പ്രായവുമായി ബന്ധപ്പെട്ട, കോശജ്വലന രോഗങ്ങൾ എന്നിവ വിവരിക്കുന്നു. ഫോട്ടോഗ്രാഫുകളും ഡ്രോയിംഗുകളും ഉപയോഗിച്ച് ആ തകരാറുകൾ ചിത്രീകരിക്കുന്ന ഈ കൃതി ഗാസ്സ് അറ്റ്ലസ് എന്നറിയപ്പെടുന്നു, ഇപ്പോൾ അതിന്റെ നാലാമത്തെ പതിപ്പ് ഇറങ്ങി. തന്റെ പുസ്തകം തയ്യാറാക്കുന്നതിനിടയിൽ, ഡോ. ഗാസ് റെറ്റിനയ്ക്കുള്ളിലെ രക്തക്കുഴലുകളിലേക്ക് ഒരു പച്ചക്കറി ചായം കുത്തിവക്കുന്ന ഫ്ലൂറസെൻ ആൻജിയോഗ്രാഫി ഉപയോഗിക്കുന്നതിന് തുടക്കമിട്ടു, അതിലൂടെ ററ്റിന വെസ്സലുകളുടെ ചോർച്ചയുടെയും തടസ്സത്തിന്റെയും രീതികൾ വെളിപ്പെടുന്നു. രോഗങ്ങൾക്കിടയിലെ സൂക്ഷ്മമായ വ്യത്യാസങ്ങൾ വിശദീകരിക്കാൻ ഡോ. ഗാസ് ആ പരിശോധന ഉപയോഗിച്ചു, ആൻജിയോഗ്രാഫി മറ്റ് നിരീക്ഷണങ്ങളുമായി സംയോജിപ്പിച്ച് മാക്യുലർ ഡീജനറേഷന്റെ വെറ്റ് രൂപം വിവരിക്കുന്നതിലും മറ്റ് വൈകല്യങ്ങളുടെ നിലവിലുള്ള വിവരണങ്ങൾ പരിഷ്കരിക്കുന്നതിലും അത് ഉപയോഗിച്ചു. 1967 ൽ, ഡോ. ഗാസ് തിമിര ശസ്ത്രക്രിയയെത്തുടർന്നുണ്ടാകുന്ന കാഴ്ച വൈകല്യത്തിന്റെ ഏറ്റവും സാധാരണമായ കാരണം വിവരിക്കാൻ സഹായിച്ചു. ഇത് ഇർവിൻ-ഗാസ് സിൻഡ്രോം എന്നറിയപ്പെടുന്ന മാക്യുലർ വീക്കം ആണ്.

അക്യൂട്ട് സോണൽ അമാൾട്ട് ഔട്ടർ റെറ്റിനോപ്പതിയും (AZOOR) മറ്റ് റെറ്റിന സിൻഡ്രോമുകളും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിലും സബ്- അക്യൂട്ട് ന്യൂറോറെറ്റിനൈറ്റിസ് ചികിത്സയിലും അദ്ദേഹം പ്രശസ്തനാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്ന ഈ രോഗം രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കുന്ന ഒരു പുഴു മൂലമാണ് ഉണ്ടാകുന്നത്. റെറ്റിനയ്ക്കും കോറോയിഡിനുമിടയിലുള്ള പ്രദേശത്ത് പുഴു കടന്നുകയറുകയും ഒരു കണ്ണിൽ കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്നു.

മരണസമയത്ത് അദ്ദേഹത്തിന് ഭാര്യ, മൂന്ന് ആൺമക്കൾ, ഒരു മകൾ, അഞ്ച് പേരക്കുട്ടികൾ എന്നിവരുണ്ടായിരുന്നു.

അവാർഡുകളും ബഹുമതികളുംതിരുത്തുക

  • 1987 - മക്കുല സൊസൈറ്റി അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം ഗാസ് മെഡൽ സ്ഥാപിച്ചു
  • 1999 - അമേരിക്കൻ അസോസിയേഷൻ ഫോർ റിസർച്ച് ആൻഡ് വിഷൻ ഇൻ ഒഫ്താൽമോളജിയിലെ നേത്രശാസ്ത്രത്തിലെ മികവിന് മിൽ‌ഡ്രഡ് വീസെൻ‌ഫെൽഡ് അവാർഡ്
  • 2001 - ഹെലൻ കെല്ലർ ഫൗണ്ടേഷന്റെ വിഷൻ റിസർച്ചിനുള്ള ഹെലൻ കെല്ലർ സമ്മാനം
  • 2004 - അമേരിക്കൻ അക്കാദമി ഓഫ് ഒഫ്താൽമോളജിയുടെ ലോറേറ്റ് റെക്കഗ്നിഷൻ അവാർഡ്

തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. The 10 most influential ophthalmologists in the 20th century, squintmaster.com
  2. Oransky, Ivan (9 April 2005). "Obituary. J. Donald M. Gass". The Lancet. 365 (9467): 1302. doi:10.1016/S0140-6736(05)61016-1. PMID 15864835.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജെ._ഡൊണാൾഡ്_എം._ഗാസ്&oldid=3572366" എന്ന താളിൽനിന്ന് ശേഖരിച്ചത്