ഇൻ റിട്ടേൺ : ജസ്റ്റ് എ ബുക്ക്

മലയാള ചലച്ചിത്രം

ഷൈനി ജേക്കബ്ബ് ബഞ്ചമിൻ സംവിധാനം ചെയ്ത ഡോക്യുഫിക്ഷൻ ചലച്ചിത്രമാണ് ഇൻ റിട്ടേൺ : ജസ്റ്റ് എ ബുക്ക്. 2016 ലെ രാജ്യാന്തര ചലച്ചിത്രമേളയിലെ കഥേതര വിഭാഗത്തിലേക്ക് ഈ ചിത്രത്തെ തെരഞ്ഞെടുത്തിരുന്നു. [1]

ഇൻ റിട്ടേൺ : ജസ്റ്റ് എ ബുക്ക്
പോസ്റ്റർ
സംവിധാനംഷൈനി ജേക്കബ്ബ് ബഞ്ചമിൻ
നിർമ്മാണംബേബി മാത്യു സോമതീരം
രചനസക്കറിയ
കഥസക്കറിയ
ആസ്പദമാക്കിയത്പെരുമ്പടവം ശ്രീധരൻ രചിച്ച 'ഒരു സങ്കീർത്തനം പോലെ' എന്ന നോവൽ
അഭിനേതാക്കൾവ്‌ളാദിമിർ പോസ്ത്നിക്കോവ്
ഒക്‌സാനകർമഷീന
പെരുമ്പടവം ശ്രീധരൻ
സംഗീതംശരത്
ഛായാഗ്രഹണംകെ.ജി. ജയൻ
ചിത്രസംയോജനംബി. അജിത് കുമാർ
സ്റ്റുഡിയോസോമ ക്രിയേഷൻസ്
റിലീസിങ് തീയതി2016 (2016 ലെ രാജ്യാന്തര ചലച്ചിത്രമേള])
രാജ്യംഇന്ത്യ
ഭാഷമലയാളം / റഷ്യൻ
സമയദൈർഘ്യം45 minutes

ഉള്ളടക്കം തിരുത്തുക

പെരുമ്പടവം ശ്രീധരൻ രചിച്ച 'ഒരു സങ്കീർത്തനം പോലെ' എന്ന മലയാള നോവലിലെ നായകൻ എഴുത്തുകാരൻ ദസ്തയേവ്‌സ്‌കിയും കാമുകി അന്നയും താമസിച്ച റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബർഗിലേക്ക് പെരുമ്പടവം നടത്തുന്ന യാത്രയാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം. പെരുമ്പടവം അന്ന് സങ്കൽപ്പത്തിൽ കണ്ട സ്ഥലങ്ങൾ ഇന്ന് അദ്ദേഹം നേരിട്ട് കാണുമ്പോഴുള്ള അവസ്ഥയാണ് ചിത്രം ചർച്ച ചെയ്യുന്ന പ്രമേയം.[2] പെരുമ്പടവത്തിലും റഷ്യയിലുമായാണ് ഈ ഹ്രസ്വചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഇപ്പോൾ മ്യൂസിയമായി പ്രവർത്തിക്കുന്ന ദസ്തയേവ്‌സ്‌കിയുടെ വീട്, സെന്റ് പീറ്റേഴ്‌സ് ബർഗ് എന്നിവ ചിത്രത്തിൽ കാണിക്കുന്നുണ്ട്. ദെസ്തൊവിസ്‌കി ജീവിച്ചിരുന്നതും ഉപയോഗിച്ചതുമായ സ്ഥലങ്ങളും സാമഗ്രികളുമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിൽ മലയാളവും റഷ്യനും ഉപയോഗിച്ചിട്ടുണ്ട്. ദസ്തയേവ്‌സ്‌കിയുടേയും അന്നയുടേയും സംഭാഷണങ്ങൾ റഷ്യൻ ഭാഷയിലാണ്. [3]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-21. Retrieved 2016-11-21.
  2. http://www.marunadanmalayali.com/cinema/views/shyni-kacob-benjamins-in-return-just-a-book-57661
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-18. Retrieved 2016-11-21.