ഇന്റലിന്റെ x86-64 ഇൻസ്ട്രക്ഷൻ സെറ്റിലുള്ള 64-ബിറ്റ് ഡ്യുവൽ കോർ, 2x2 എംസിഎം(MCM-മൾട്ടി-ചിപ്പ് മൊഡ്യൂൾ) ക്വാഡ്-കോർ സിപിയു ബ്രാൻഡാണ് കോർ 2. കോർ മൈക്രോ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള സിംഗിൾ, ഡ്യുവൽ, ക്വാഡ് കോർ മൈക്രോപ്രൊസസ്സറുകൾ ഉൾപ്പെടുത്തിയിരിയിക്കുന്നു. സിംഗിൾ-ഡ്യുവൽ-കോർ മോഡലുകൾ സിംഗിൾ-ഡൈ ആണ്, അതേസമയം ക്വാഡ്-കോർ മോഡലുകളിൽ രണ്ട് ഡൈകൾ ഉൾപ്പെടുന്നു, ഓരോന്നിനും രണ്ട് കോറുകൾ വീതം അടങ്ങിയിരിക്കുന്നു, ഇത് മൾട്ടി-ചിപ്പ് മൊഡ്യൂളിൽ പാക്കേജ് ചെയ്‌തിരിക്കുന്നു.[2]ഫ്രണ്ട് സൈഡ് ബസ് ഉപയോഗിക്കുന്ന ഇന്റൽ ഡെസ്‌ക്‌ടോപ്പ് പ്രോസസറുകളിൽ അവസാനത്തെ മുൻനിര ശ്രേണിയാണ് കോർ 2 ശ്രേണി.

കോർ 2
ഒരു ഇന്റൽ കോർ 2 ഡ്യുവോ E7500 "വോൾഫ്ഡേൽ-3 എം"
ProducedFrom July 26, 2006 to June 8, 2012[1]
Common manufacturer(s)
  • Intel
Max. CPU clock rate1.06 GHz to 3.5 GHz
FSB speeds533 MT/s to 1600 MT/s
Min. feature size65 nm to 45 nm
Instruction setx86, x86-64
MicroarchitectureCore
Cores1, 2, or 4
Core name(s)
  • Allendale, Conroe, Conroe-L, Merom-2M, Merom, Merom-L, Kentsfield, Wolfdale, Yorkfield, Penryn
Socket(s)
PredecessorPentium D (dual-core) (desktop)
Pentium 4 (single-core) (desktop)
Yonah (mobile)
SuccessorCore i3, i5, i7, i9

കോർ 2 ന്റെ വരവോട് കൂടി പെന്റിയം ബ്രാൻഡിനെ മിഡ്-റേഞ്ച് വിപണിയിലേക്ക് തരംതാഴ്ത്തി, ലാപ്‌ടോപ്പ്, ഡെസ്‌ക്‌ടോപ്പ് സിപിയു ലൈനുകൾ വിപണന ആവശ്യങ്ങൾക്കായി ഒരേ ഉൽപ്പന്നത്തിന്റെ പേരിൽ പുനഃസംയോജിപ്പിച്ചു, മുൻകാലങ്ങളിൽ പെന്റിയം 4, പെന്റിയം ഡി, പെന്റിയം എം ബ്രാൻഡുകളായി വിഭജിക്കപ്പെട്ടു.

കോർ 2 പ്രോസസർ ലൈൻ 2006 ജൂലൈ 27-ന് അവതരിപ്പിച്ചു,[3]2007-ൽ ക്വാഡ് (ക്വാഡ് കോർ) കൂടാതെ സോളോ (സിംഗിൾ-കോർ) ഉപ ബ്രാൻഡുകളും, ഡ്യുവോ (ഡ്യുവൽ കോർ), എക്‌സ്ട്രീം (ഡ്യുവൽ അല്ലെങ്കിൽ ക്വാഡ് കോർ സിപിയു എന്ത്യൂസിയസ്റ്റുകൾക്ക് വേണ്ടിയുള്ളത്(enthusiasts):-ഒരു പ്രത്യേക പ്രവർത്തനത്തിലോ വിഷയത്തിലോ വളരെ താൽപ്പര്യമുള്ള ഒരു വ്യക്തി.) എന്നിവ ഉൾപ്പെടുന്നു,[4]വിപ്രോ(vPro) സാങ്കേതികവിദ്യയുള്ള ഇന്റൽ കോർ 2 പ്രോസസറുകളിൽ (ബിസിനസ്സുകൾക്കായി രൂപകൽപ്പന ചെയ്‌തത്) ഡ്യുവൽ കോർ, ക്വാഡ് കോർ എന്നീ ബ്രാഞ്ചുകൾ ഉൾപ്പെടുന്നു. [5]

വുഡ്‌ക്രെസ്റ്റ് പ്രോസസറുകളും കോർ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, അവ സിയോൺ ബ്രാൻഡിന് കീഴിൽ ലഭ്യമാണ്. 2006 ഡിസംബർ മുതൽ, എല്ലാ കോർ 2 ഡ്യുവോ പ്രൊസസറുകളും അരിസോണയിലെ ഫാബ് 12 ഫാക്ടറിയിലും, അയർലണ്ടിലെ കൗണ്ടി കിൽഡെയറിലെ ഫാബ് 24-2 ഫാക്ടറിയിലും വെച്ച് 300 മില്ലിമീറ്റർ പ്ലേറ്റുകളിൽ നിന്നാണ് നിർമ്മിച്ചിട്ടുള്ളത്.

ഡ്യുവോ,ക്വാഡ്,എക്സ്ട്രീം

തിരുത്തുക
ഇൻറൽ കോർ 2 പ്രോസസ്സർ കുടുംബം
ലോഗോ * ഡെസ്ക്ടോപ്പ് ലാപ്‌ടോപ്പ്
കോഡ് നേം കോർ Date released കോഡ് നേം കോർ Date released
  കോണോർ
Allendale
വൂൾഫ്ഡേൽ
ഡ്യുവൽ (65 nm)
ഡ്യുവൽ (65 nm)
ഡ്യുവൽ (45 nm)
ഓഗസ്റ്റ് 2006
ജനുവരി 2007
ജനുവരി 2008
മെറോം
പെന്റൈൻ
ഡ്യുവൽ (65 nm)
ഡ്യുവൽ (45 nm)
ജൂലൈ 2006
ജനുവരി 2008
  കോണോർ XE
കെൻറസ്ഫീൽഡ് XE
യോർക്ഫീൽഡ് XE
ഡ്യുവൽ (65 nm)
ക്വാഡ് (65 nm)
ക്വാഡ് (45 nm)
ജൂലൈ 2006
നവംബർ 2006
നവംബർ 2007
മെറോം XE
പെന്റൈൻ XE
പെന്റൈൻ XE
ഡ്യുവൽ (65 nm)
ഡ്യുവൽ (45 nm)
ക്വാഡ് (45 nm)
ജൂലൈ 2007
ജനുവരി 2008
ഓഗസ്റ്റ് 2008
  കെൻറസ്ഫീൽഡ്
യോർക്ഫീൽഡ്
ക്വാഡ് (65 nm)
ക്വാഡ് (45 nm)
ജനുവരി 2007
മാർച്ച് 2008
പെന്റൈൻ ക്വാഡ് (45 nm) ഓഗസ്റ്റ് 2008
 
ഡെസ്ക്ടോപ്പ് പതിപ്പ് കിട്ടാനില്ല
മെറോം
പെന്റൈൻ
സോളോ (65 nm)
സോളോ (45 nm)
സെപ്റ്റംബർ 2007
മേയ് 2008
* Sort by initial date released
List of Intel Core 2 microprocessors

പ്രോസസ്സർ കോർ

തിരുത്തുക

കോണോർ എന്ന് കോഡ് നേമിൽ അറിയപ്പെട്ട ആദ്യ ഇൻറൽ കോർ 2 പ്രോസസ്സറുകൾ 2006, ജൂലൈ 27-ന് പുറത്ത് വന്നു. ഈ പ്രോസസ്സറുകൾ 65 nm നിർമ്മാണ പ്രക്രിയ വഴി 300 എം.എം. വാഫറുകളിൽ ചേർത്താണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. പെൻറിയം ഡി പ്രോസസ്സറുകളേൽക്കാൽ 40 ശതമാനം കൂടുതൽ പെർഫോമൻസ് കോണോറിനുണ്ടെന്ന് ഇൻറൽ പറയുന്നു.

Matched പ്രോസസ്സർ and റാം ratings
പ്രോസസ്സർ മോഡൽ ഫ്രണ്ട് സൈഡ് ബസ് Matched memory and maximum bandwidth
സിംഗിൽ ചാനൽ / ഡ്യുവൽ ചാനൽ
DDR1 DDR2 DDR3
മൊബൈൽ: T5200, T5300, U2n00, U7n00 533 MT/s PC-2100 (DDR-266)
2.133 GB/s / 4.267 GB/s
PC2-4200 (DDR2-533)
4.264 GB/s / 8.528 GB/s
PC2-8500 (DDR2-1066)
8.500 GB/s / 17.000 GB/s
PC3-8500 (DDR3-1066)
8.530 GB/s / 17.060 GB/s
ഡെസ്ക്ടോപ്പ്: E6n00, E6n20, X6n00, E7n00, Q6n00 and QX6n00
മൊബൈൽ: T9400, T9600, P7350, P8400, P8600, P9500, X9100
1066 MT/s
മൊബൈൽ: T5n00, T5n50, T7n00, L7200, L7400 667 MT/s PC-2700 (DDR-333)
2.667 GB/s / 5.334 GB/s
PC2-5300 (DDR2-667)
5.336 GB/s / 10.672 GB/s
PC3-10600 (DDR3-1333)
10.670 GB/s / 21.340 GB/s
ഡെസ്ക്ടോപ്പ്: E6n40, E6n50, E8nn0, Q9nn0, QX6n50, QX9650 1333 MT/s
മൊബൈൽ: T5n70, T7n00 (Socket P), L7300, L7500, X7n00, T8n00, T9300, T9500, X9000
desktop: E4n00, Pentium E2nn0, Celeron 4n0
800 MT/s PC-1600 (DDR-200)
1.600 GB/s / 3.200 GB/s
PC-3200 (DDR-400)
3.200 GB/s / 6.400 GB/s
PC2-3200 (DDR2-400)
3.200 GB/s / 6.400 GB/s
PC2-6400 (DDR2-800)
6.400 GB/s / 12.800 GB/s
PC3-6400 (DDR3-800)
6.400 GB/s / 12.800 GB/s
PC3-12800 (DDR3-1600)
12.800 GB/s / 25.600 GB/s
ഡെസ്ക്ടോപ്പ്: QX9770, QX9775 1600 MT/s
  1. "Product Change Notification #110665-00" (PDF). Intel Corp. June 6, 2011. Retrieved October 14, 2019.
  2. "Intel Clovertowns step up, reduce power". TG Daily. Archived from the original on September 11, 2007. Retrieved September 5, 2007.
  3. "Intel Unveils World's Best Processor". Intel. Archived from the original on April 3, 2007. Retrieved August 14, 2007.
  4. "Intel to unify product naming scheme". TG Daily. Archived from the original on September 26, 2007. Retrieved August 6, 2007.
  5. "Intel Centrino 2 with vPro technology and Intel Core2 processor with vPro technology" (PDF). Intel. Retrieved August 7, 2008.
"https://ml.wikipedia.org/w/index.php?title=ഇൻ്റൽ_കോർ_2&oldid=3824783" എന്ന താളിൽനിന്ന് ശേഖരിച്ചത്