ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, കേരളം

കേരള സർക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ( IAV ). കേരളത്തിലെ 2018-ലെ നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്‌നോളജി ആൻഡ് എൻവയോൺമെന്റിന്റെ (KSCSTE) കേരള ബയോടെക്‌നോളജി കമ്മീഷൻ (KBC) മുഖേനയാണ് ഇത് സ്ഥാപിച്ചത്.[1] [2] [3]

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ തോന്നക്കലിൽ, ബയോ 360 ലൈഫ് സയൻസസ് പാർക്കിലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്. 2018 മെയ് 30 ന് IAV യുടെ തറക്കല്ലിടുകയും 2019 ഫെബ്രുവരി 9 ന് ഉദ്ഘാടനം നടത്തുകയും ചെയ്തു.[4] ഈ ഇൻസ്റ്റിറ്റ്യൂട്ട് ഗ്ലോബൽ വൈറസ് നെറ്റ്‌വർക്കുമായി (ജിവിഎൻ) അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. [5]

ക്ലിനിക്കൽ വൈറോളജി, വൈറൽ ഡയഗ്‌നോസ്റ്റിക്‌സ്, വൈറൽ വാക്‌സിനുകൾ, ആൻറിവൈറൽ ഡ്രഗ് റിസർച്ച്, വൈറൽ ആപ്ലിക്കേഷനുകൾ, വൈറൽ എപ്പിഡെമിയോളജി, വെക്‌റ്റർ ഡൈനാമിക്‌സ് ആൻഡ് പബ്ലിക് ഹെൽത്ത്, വൈറസ് ജീനോമിക്‌സ്, ബയോ ഇൻഫോർമാറ്റിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ്, ജനറൽ വൈറോളജി എന്നീ മേഖലകളിൽ ഈ ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തുന്നു.

  1. "Pinarayi inaugurates first Institute of Advanced Virology". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2019-03-18.
  2. https://iav.kerala.gov.in/
  3. Ghafur, Abdul; Kumar, A. S. Anoop; Devadasan, N.; Meena, Amit; Jose, U. V.; Zachariah, Arun; Mohandas, A. C.; Indu, P. S.; Michael, C. J. (2019). "Outbreak Investigation of Nipah Virus Disease in Kerala, India, 2018". The Journal of Infectious Diseases (in ഇംഗ്ലീഷ്). 219 (12): 1867–1878. doi:10.1093/infdis/jiy612. PMID 30364984.
  4. "Pinarayi inaugurates first Institute of Advanced Virology". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2019-03-18.
  5. "Global Virus Network (GVN) Centers of Excellence Contribute Expertise to Nipah Virus Outbreak in Kerala, India – GVN". gvn.org. 6 June 2018. Retrieved 2019-03-18.