കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ
കേരളത്തിലുടനീളം ബഹുമുഖമായ ശാസ്ത്ര പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന ഒരു സ്വയം ഭരണ സ്ഥാപനമാണ് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ അഥവാ കെ.എസ്.സി.എസ്.ടി.ഇ. തിരുവനന്തപുരമാണ് ആസ്ഥാനം.
ചരിത്രം
തിരുത്തുക1972ൽ ആരംഭിച്ച ശാസ്ത്ര സാങ്കേതിക കമ്മിറ്റിയാണ് 2002 മുതൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത് .
ഘടന
തിരുത്തുകകേരള മുഖ്യമന്ത്രിയാണ് കൗൺസിൽ പ്രസിഡന്റ്. കൗൺസിലിന്റെ ഭരണ നിർവ്വഹണത്തിനായി ഒരു എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും മേൽ നോട്ടത്തിനായി ഒരു എക്സിക്യൂട്ടീവ് കൗൺസിലും ഉണ്ട്. നിലവിൽ കൗൺസിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ എക്സ് ഒഫിഷിയൊ പ്രിൻസിപ്പൽ സെക്രട്ടറി ആയ വി.എൻ. രാജശേഖരൻ പിള്ളയാണ്.
ഡിവിഷനുകൾ
തിരുത്തുകകെ.എസ്.സി.എസ്.ടി.ഇ. യുടെ കീഴിൽ പ്രവർത്തിക്കുന്ന ചില പ്രധാന ഡിവിഷനുകളാണ്
- ടെക്നോളജിക്കൽ ഡവലപ്മെന്റ് ആന്റു പ്രൊജക്റ്റ് മാനേജ്മെന്റ് ഡിവിഷൻ (TDPMD)
- സയൻസ് ടെക്നോളജി പ്രമോഷൻ ഡിവിഷൻ (STPD)
- വിമൻ സയന്റിസ്റ്റ് ഡിവിഷൻ (WSD)
- കോസ്റ്റൽ ആന്റ് എൻവയോൺമെന്റു ഡിവിഷൻ (CED)
- ബേസിക് സയൻസ് ഡിവിഷൻ (BSD)
- കേരള ബയോടെക്നോളജി കമ്മിഷൻ (KBC)
- ഇൻഫർമേഷൻ സിസ്റ്റംസ് ഡിവിഷൻ (ISD)
- മീഡിയ ലൈസൺ മാനേജ്മെന്റ് ഡിവിഷൻ (MLM)
വിവിധ പദ്ധതികൾ
തിരുത്തുകശാസ്ത്രം പഠിക്കാൻ തയ്യാറെടുക്കുന്ന സമർത്ഥരായ വിദ്യാർത്തികൾക്കും ,ബിരുദാനന്തര വിദ്യാഭ്യാസത്തിൽ കഴിവ് തെളിയിക്കുന്ന യുവാക്കൾക്കും ഡോക്ടറേറ്റിന് ശ്രമിക്കുന്നവർക്കും,ഡോക്ടറേറ്റ് കഴിഞ്ഞു പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും അർഹമായ ധനസഹായം കൗൺസിൽ നല്കി വരുന്നു. വർഷങ്ങളോളം ശാസ്ത്രം പഠിപ്പിക്കാനും ഗവേഷണത്തിൽ മുഴുകി ജീവിക്കാനും മാത്രം സമയം കണ്ടെത്തിയ മുതിർന്ന ശാസ്ത്രജ്ഞർക്ക് എമിറിറ്റസ് ഫെലോഷിപ്പ് നല്കാനും കൗൺസിൽ ഏർപ്പാട് ചെയ്തിട്ടുണ്ട് .
നൽകുന്ന പുരസ്കാരങ്ങൾ
തിരുത്തുക- ലോകത്തിലെ ഏറ്റവും പ്രമുഖനായ മലയാളീ ശാസ്ത്രജ്ഞനു വർഷം തോറും നല്കുന്ന കേരള ശാസ്ത്ര പുരസ്ക്കാരം
- പി.ടി. ഭാസ്കര പണിക്കർ എമിറിറ്റസ് ഫെല്ലോഷിപ്പ്
- യുവ ശാസ്ത്ര അവാർഡു സ്ക്കീം
- ഡോ .വാസുദേവ് അവാർഡ്
- ശാസ്ത്ര സാഹിത്യകാരന്മാർക്കുള്ള പുരസ്കാരങ്ങൾ
ഗവേഷണ സ്ഥാപനങ്ങൾ
തിരുത്തുക- കേരള ഫോറസറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
- മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസസ്
- നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആന്റ് റിസർച്ച് സെന്റർ (നാറ്റ്പാക്)
- സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്പ്മെന്റ് ആന്റ് മാനേജ്മെന്റ്
- ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
- കേരള സ്കൂൾ ഓഫ് മാത്തമെറ്റിക്സ്
- ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയൻസസ്
- കേരള സ്റ്റേറ്റ് സെന്റർ ഫോർ അസിസ്റ്റീവ് ടെക്നോളജീസ്