പ്രമേഹ രോഗി കൾക്ക് ഇൻസുലിൻ കുത്തിവെയ്ക്കാൻ ഉപയോഗിക്കുന്ന കുത്തിവെയ്പ്പ് ഉപകരണമാണ് ഇൻസുലിൻ പെൻ (Insulin Pen). ഇൻസുലിൻ അടക്കം ചെയ്ത ഒരു കാട്ട്രിജ് (cartridge), ഡോസ് അളക്കുന്ന സംവിധാനം, പ്രത്യേക സൂചി, (pen needle), എന്നിവ അടങ്ങുന്നതാണ് പെൻ. ഡാനിഷ് കമ്പനി ആയ Novo Nordisk ആണ് 1985ൽ ആദ്യമായി ഇവ ഇറക്കിയത്.

രണ്ട് തരം പെന്നുകളാണ് പ്രചാരത്തിലുള്ളത്,
ഡിസ്പോസിബിൾ അഥവാ പ്രീഫിൽഡ് : ഇൻസുലിൻ തീർന്നാൽ ഉപകരണം മൊത്തത്തിൽ കളയുന്നു. ഡൂറബിൾ അഥവാ റീഫില്ലബൾ : ഇൻസുലിൻ അടക്കം ചെത് കാട്ട്രിഡ്ജ് , ഇൻസുലിൻ തീരുമ്പോൾ മാറ്റിവയ്ക്കുന്നു.

വിവിധ മോഡലിലുള്ള പെന്നുകൾ

ലഭ്യത/വ്യാപനം : നിലവിൽ ഇൻസുലിൻ നിർമ്മിക്കുന്ന മിക്ക കമ്പനികളും ഇൻസുലിൻ പെൻ വിപണനം ചെയ്യുന്നുണ്ട് .[1]

ഉപയോഗിക്കുന്ന രീതി

തിരുത്തുക
  • സൂചി പെന്നിൽ ഘടിപ്പിക്കുക,/ പിരിച്ചു കയറ്റുക.
  • വായു കുമിള ഇല്ലെന്ന് ഉറപ്പാക്കുക
  • ഡയൽ തിരിച്ച് ആവശ്യമുള്ള അളവിലേക്ക് കൊണ്ടെത്തിക്കുക
  • ത്വക്കിനടിയിലേക്ക് സൂചി കുത്തിയിറക്കുക
  • പെനിലെ ബട്ടൺ ഞെക്കി ഇൻസുലിൻ സാവാധാനം ഇഞ്ചെക്ട് ചെയ്യുക
  • പെൻ ഊരി മാറ്റി, സൂചി കളയുക.

പെനിന്റെ മെച്ചങ്ങൾ

തിരുത്തുക
  • ഇൻസുലിൻ വയലും (vial) , സിറിഞ്ചും വെവ്വേറെ കൊണ്ട് നടക്കണ്ട, ചുമക്കാനും കൂടെകൊണ്ട് പോകാനും സൗകര്യം
  • ആവർത്തിച്ച് എടുക്കുന്ന മരുന്നായതിനാൽ അളവ് കൂടുതൽ സൂക്ഷമവും കൃത്യവും ആയിരിക്കും
  • കാഴ്ച വൈകല്യം, കൈവിറയിൽ എന്നിവയുള്ളവർക്ക് കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാം
  • വയലിൽ ആദ്യം മരുന്ന് കുത്തിയെടുത്ത്, പിന്നെ ത്വക്കിൽ കുത്തുന്നതിനാൽ പരമ്പരാഗത സൂച്ചികൾക്ക് സംഭവിക്കുന്ന മൂർച്ചക്കുറവ് ഇവിടെയില്ല. അതിനാൽ കുത്തിവെയ്പ്പ് വേദന ഗണ്യമായി കുറയുന്നു.

പോരായമകൾ

തിരുത്തുക
  • രണ്ട് വ്യത്യസ്ത തരം ഇൻസുലിൻ ഉപയോഗിക്കുന്നവർക്ക് പരമ്പരാഗത സിറിഞ്ചുകൾ തന്നെ വേണം. രണ്ട് മരുന്നുകൾ ഒരുമിച്ച് കലർത്തി കുത്തിവെയ്ക്കാൻ പെന്നിൽ സാധ്യമല്ല എന്നാൽ പുതിയ ഇൻസുലിനുകളിൽ ഏറെയും കലർത്തി ഉപയോഗം അനുവദിക്കാത്തവയാണ്. [2]
  • പരമ്പരാഗത സിറിഞ്ച് സംവിധാനത്തേക്കാൾ ചെലവ് ഏറെയാണ് പെനിന്ന്. ഇൻഷുറൻസ് കമ്പനികൾ പലപ്പോഴും ഇവ അനുവദിച്ച് കൊടുക്കാറുമില്ല

പുത്തൻ സാങ്കേതികതകൾ

തിരുത്തുക

കഴിഞ്ഞ 25 വർഷത്തിനുള്ളിൽ കാര്യമായ മാറ്റങ്ങളൊന്നും പെൻ രംഗത്ത് സംഭവിച്ചിട്ടില്ലെങ്കിലും, കൂടുതൽ ഉപയോഗ സൗഹൃദമായ അനുബന്ധ ഘടകങ്ങൾ (accessories) വികസിപ്പിച്ചെടുത്തിട്ടുണ്ട്.

  • ഇൻസുലിൻ പിന്നീട് ഉപയോഗത്തിനായി തണുപ്പിച്ച് സൂക്ഷികാൻ ഉതുകുന്ന പേഴ്സ് (wallet), യു.കെ യിലെ Frio വികസിപ്പിച്ചെടുത്തിട്ടുണ്ട്.ഇൻസുലിൻ അടങ്ങിയ വാളറ്റ് തണുത്ത വെള്ളത്തിൽ മുക്കിയെടുത്താൽ ഏതാനം ദിവസത്തേയ്ക്ക് ഇൻസുലിൻ ഉപയോഗ യോഗ്യമായി ഇരുന്നുകൊള്ളും. പിന്നീട് വിണ്ടും മുക്കിയാൽ കാലാവധി വീണ്ടും ദീർഘിക്കുന്നു.[3]
  • ടൈംസുലിൻ (timesulin) പെനിന്റെ ഒരു ക്യാപ്പ് ആയിട്ട് രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നു. അവസാന കുത്തിവെയ്പ്പ് എത്ര നേരം മുമ്പായിരുന്നു അന്നറിയിക്കുന്ന സംവിധാനം. ഡോസ് വിട്ടു പോകാതിരിക്കാനും അബദ്ധത്തിൽ ആവർത്തിക്കാതിരിക്കാനും ഇതിലൂടെ ഈ ക്യാപ്പ് സഹായിക്കുന്നു.[4]
  • ബീ (Bee- Vigilant) .വിജിലാന്റ് കമ്പനി ഇറക്കുന്ന ബ്ലൂടൂത്ത് സംവിധാനമാണ് . ഇതും ഒരു ക്യാപ്പ് ആണ് . കുത്തിവെയ്പ്പ് വിവരങ്ങളും പഞ്ചസാര നില വിവരങ്ങളും സ്മാർട്ട് ഫോണുകളിലെക്കും ടാബ്ലെറ്റുകളിലേക്കും ബ്ലൂടൂത്ത് ചെയ്യുന്നു.[5] by Vigilant <ref>
  1. Taking Control of Your Diabetes: Education, Motivation, Self-Advocacy by Steven V. Edelman, MD and Friends Archived 2008-09-07 at the Wayback Machine.
  2. "Diabetes Insulin Pen". Archived from the original on 2007-12-09. Retrieved 2016-10-13.
  3. [Frio UK - www.friouk.com] [1]
  4. Timesulin Insulin Pen Cap
  5. [Bee Product Review] [2]
"https://ml.wikipedia.org/w/index.php?title=ഇൻസുലിൻ_പെൻ&oldid=3625338" എന്ന താളിൽനിന്ന് ശേഖരിച്ചത്