ഇൻവിക്റ്റസ് (ചലച്ചിത്രം)
2009-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ഇൻവിക്റ്റസ്. ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത ചിത്രത്തിൽ നെൽസൺ മണ്ടേലയായി മോർഗൻ ഫ്രീമൻ അഭിനയിച്ചു. ദക്ഷിണാഫ്രിക്കയുടെ ദേശീയ റഗ്ബി ടീമായ സ്പ്രിങ്ബോക്സിന്റെ നായകനായി മാറ്റ് ഡാമൺ വേഷമിട്ടു. ജോൺ കാർലിന്റെ പ്ലേയിങ് ദി എനിമി: നെൽസൺ മണ്ടേല ആന്റ് ദി ഗേയിം ദാറ്റ് മേയിഡ് എ നേഷൻ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് തിരക്കഥ.[2] 82-ആം അക്കാദമി പുരസ്കാരത്തിനു ഇൻവിക്റ്റസിലെ അഭിനയത്തിനു ഫ്രീമാന് മികച്ച നടനുള്ള നാമനിർദ്ദേശവും ഡാമണെ മികച്ച സഹനടനുള്ള നാമനിർദ്ദേശവും ലഭിച്ചു.[3] മണ്ടേലയുടെ ഇഷ്ടകവിതയായ വില്യം ഏണസ്റ്റ് ഹെൻലിയുടെ ഇൻവിക്റ്റസ് തന്നെയാണ് ചിത്രത്തിനെ പേര്.[2]
ഇൻവിക്റ്റസ് | |
---|---|
സംവിധാനം | ക്ലിന്റ് ഈസ്റ്റ്‌വുഡ് |
നിർമ്മാണം | ക്ലിന്റ് ഈസ്റ്റ്‌വുഡ് Lori McCreary Robert Lorenz Mace Neufeld |
തിരക്കഥ | Anthony Peckham |
ആസ്പദമാക്കിയത് | പ്ലേയിങ് ദി എനിമി: നെൽസൺ മണ്ടേല ആന്റ് ദി ഗേയിം ദാറ്റ് മേയിഡ് എ നേഷൻ by ജോൺ കാർലിൻ |
അഭിനേതാക്കൾ | മോർഗൻ ഫ്രീമൻ മാറ്റ് ഡാമൺ |
സംഗീതം | കൈൽ ഈസ്റ്റ്‌വുഡ് Michael Stevens |
ഛായാഗ്രഹണം | Tom Stern |
ചിത്രസംയോജനം | Joel Cox Gary D. Roach |
സ്റ്റുഡിയോ | Revelations Entertainment Malpaso Productions Spyglass Entertainment |
വിതരണം | വാർണർ ബ്രോസ്. |
റിലീസിങ് തീയതി |
|
രാജ്യം |
|
ഭാഷ | ഇംഗ്ലീഷ് ആഫ്രിക്കാൻസ് മൗരി |
ബജറ്റ് | $50 million |
സമയദൈർഘ്യം | 135 minutes |
ആകെ | $122,233,971[1] |
അവലംബം
തിരുത്തുക- ↑ http://www.boxofficemojo.com/movies/?id=eastwood09.htm
- ↑ 2.0 2.1 "മണ്ടേലയുടെ കഥയുമായി 'ഇൻവിക്റ്റസ്'". മാതൃഭൂമി.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "The 82nd Academy Awards (2010) Nominees and Winners". oscars.org. Archived from the original on 2014-10-06. Retrieved 2014-01-04.