ഇസബെല്ലാ ആൻഡ് ദ പോട്ട് ഓഫ് ബാസിൽ
1868-ൽ വില്യം ഹോൾമാൻ ഹണ്ട്, ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രം ആണ് ഇസബെല്ലാ ആൻഡ് ദ പോട്ട് ഓഫ് ബാസിൽ. ജോൺ കീറ്റ്സിന്റെ കവിത ഇസബെല്ലാ, ഓർ ദ പോട്ട് ഓഫ് ബാസിൽ നിന്നുള്ള ഒരു രംഗമാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ കവിതയിലെ നായികയായ ഇസബെല്ലാ എന്ന കഥാപാത്രത്തിന്റെ കാമുകനായ ലോറൻസോയെ കൊലചെയ്ത് അദ്ദേഹത്തിൻറെ തല കുഴിച്ചിട്ട ബേസിൽച്ചെടിച്ചട്ടിയിൽ തലചായ്ച്ച് സങ്കടത്തോടെ ചാഞ്ഞുകിടക്കുന്ന രംഗം ചിത്രകാരൻ ചിത്രീകരിച്ചിരിക്കുന്നു.
Isabella and the Pot of Basil | |
---|---|
കലാകാരൻ | William Holman Hunt |
വർഷം | 1868 |
Medium | Oil on canvas |
അളവുകൾ | 187 cm × 116 cm (74 ഇഞ്ച് × 46 ഇഞ്ച്) |
സ്ഥാനം | Laing Art Gallery[1], Newcastle upon Tyne |
1848-ൽ പ്രീ-റാഫേലൈറ്റ് ബ്രദർഹുഡ് സ്ഥാപിച്ചതിനുശേഷം, ഹണ്ട് ഈ കവിതയിൽ നിന്ന് മറ്റൊരു ചിത്രീകരണം നടത്തിയിരുന്നു. പക്ഷേ അതു പൂർത്തിയാക്കിയിരുന്നില്ല.
അവലംബം
തിരുത്തുക- ↑ "BBC – Your Paintings – Isabella and the Pot of Basil". Archived from the original on 10 May 2013. Retrieved 20 February 2015.