ഇഷ്കൂൾ തടാകം
വടക്കൻ ടുണീഷ്യയിലെ ഒരു തടാകമാണ് ഇഷ്കൂൾ തടാകം (ഇംഗ്ലീഷ്: Ichkeul Lake)(അറബി: بحيرة اشكل). ആഫ്രിക്കയിലെ വടക്കേ അറ്റത്തുള്ള നഗരമായ ബിസർതെയിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഓരോ വർഷവും ആയിരക്കണക്കിന് ദേശാടന പക്ഷികൾ ഇഷ്കൂൾ ദേശീയോദ്യാനത്തിലെ ഈ തടാകത്തിലും തണ്ണീർത്തടത്തിലുമായി എത്താറുണ്ട്. തടാകത്തിൽ വരുന്ന ദേശാടന പക്ഷികളിൽ താറാവ്, വാത്ത, കൊറ്റി, അരയന്നക്കൊക്ക് എന്നിവ കാണപ്പെടാറുണ്ട്. ഇഷ്കൂൾ തടാകത്തിന്റെ അനുബന്ധ ഭാഗങ്ങളിൽ അണക്കെട്ട് നിർമ്മാണം തടാകത്തിന്റേയും തണ്ണീർത്തടത്തിന്റേയും പാരിസ്ഥിതിക സന്തുനാവസ്ഥയിൽ പ്രതികൂലമായ മാറ്റങ്ങളുണ്ടാക്കിയിരിക്കുന്നു.
Ichkeul National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Tunisia |
Nearest city | Mateur |
Coordinates | 37°10′0″N 9°40′0″E / 37.16667°N 9.66667°E |
Area | 126 km² |
Established | 1980 |
Type | Natural |
Criteria | x |
Designated | 1980 (4th session) |
Reference no. | 8 |
State Party | ടുണീഷ്യ |
Region | Arab States |
Endangered | 1996–2006 |
ഇഷ്കൂൾ ദേശീയോദ്യാനം
തിരുത്തുകടുണീഷ്യയ്ക്ക് വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ലോക പൈതൃക സ്ഥലമാണ് ഇഷ്കൂൾ ദേശീയോദ്യാനം.[1] 1980 മുതൽ ഇത് യുനെസ്കോയുടെ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിലുണ്ട്. ടുണീഷ്യയിലെ കാർഷിക മന്ത്രാലയമാണ് ഈ ഉദ്യാനം കൈകാര്യം ചെയ്യുന്നത്.
-
Sight of Ichkeul National Park
-
Paysage du lac
-
Rive du lac
ചിത്രശാല
തിരുത്തുക-
Sight of Ichkeul National Park
-
Paysage du lac
-
Rive du lac
References
തിരുത്തുക- ↑ "Ichkeul National Park 8" (PDF). UNESCO: World Heritage. Retrieved 31 May 2015.
ബാഹ്യകണ്ണികൾ
തിരുത്തുക- UNESCO website
- WCMC datasheet Archived 1997-07-10 at Archive.is
- ACST Photos: Exploring Lak Ichkeul
- National Aeronautics and Space Administration Archived 2006-10-01 at the Wayback Machine.