ഇവാങ്ക ട്രമ്പ്
ഇവാങ്ക മേരി ട്രമ്പ് (/ɪˈvɑːnkə/; ജനനം: ഒക്ടോബർ 30, 1981) ഒരു അമേരിക്കൻ വ്യവസായ പ്രമുഖയും ഫാഷൻ മോഡലുമാണ്. പഴയകാല ഫാഷൻ മോഡലായ ഇവാന ട്രമ്പിന്റെയും മുൻ അമേരിക്കൻ റിയൽ എസ്റ്റേറ്റ് വ്യവസായിയും മുൻ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറുമായ ഡൊണാൾഡ് ട്രമ്പിന്റെയും മകളാണ് ഇവാങ്ക. അവർ പ്രസിഡൻറിൻറെ മുഖ്യ ഉപദേശകയായി രുന്നു ജൂതവംശജനായ ജാറെഡ് കുഷ്നറെ വിവാഹം കഴിച്ചതിനു ശേഷം മതപരിവർത്തനം നടത്തുകയും അമേരിക്കൻ പ്രഥമകുടുബത്തിലെ ആദ്യ ജൂത അംഗമായി മാറുകയും ചെയ്തു.[3]
ഇവാങ്ക ട്രമ്പ് | |
---|---|
ജനനം | Ivanka Marie Trump ഒക്ടോബർ 30, 1981 |
ദേശീയത | American |
കലാലയം | University of Pennsylvania (B.S. Economics) |
തൊഴിൽ | Businesswoman, author, model[1] |
സജീവ കാലം | 1997–present |
ഉയരം | 1.80 മീ (5 അടി 11 ഇഞ്ച്) |
സ്ഥാനപ്പേര് | Executive Vice-President The Trump Organization |
രാഷ്ട്രീയ കക്ഷി | Independent[2] |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 3 |
മാതാപിതാക്ക(ൾ) | ഡോണൾഡ് ട്രംപ്, Ivana Trump |
ബന്ധുക്കൾ |
|
വെബ്സൈറ്റ് | www |
ജീവിതരേഖ
തിരുത്തുകന്യൂയോർക്കിലെ മൻഹാട്ടണിൽ ഒരു അമേരിക്കൻ ബിസിനസുകാരനായ ഡൊണാൾഡ് ട്രമ്പിന്റെയും അദ്ദേഹത്തിന്റെ പ്രഥമ പത്നിയായിരുന്ന ഇവാനയുടെയൂം മകളായി 1981 ഒക്ടോബർ 30 ന് ഭൂജാതയായി. മാതാവ് പഴയ ചെക്കോസ്ലോവാക്കിയയിൽ നിന്നുള്ള മുൻകാല മോഡലായിരുന്നു. 1991 ൽ ഇവാങ്കയ്ക്ക് 9 വയസുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചിതരായി. ഡോനാൾഡ് ജൂനിയർ, എറിക് എന്നിങ്ങനെ രണ്ടു സഹോദരന്മാരും ടിഫാനി എന്ന അർത്ഥസഹോദരിയും ബാരൊൺ എന്ന അർത്ഥസഹോദരനുമുണ്ട്.
അവലംബം
തിരുത്തുക- ↑ "Dominatrix babe is a top Trump". thesun.co.uk. News Group Newspapers Limited. Archived from the original on മേയ് 30, 2009. Retrieved ഒക്ടോബർ 1, 2016.
- ↑ LoBianco, Tom (ഏപ്രിൽ 11, 2016). "Trump children unable to vote for dad in NY primary". CNN.
- ↑ "Jewish first whether it's Trump or Clinton". USAToday (in ഇംഗ്ലീഷ്). ജൂലൈ 5, 2016. Retrieved ജനുവരി 17, 2018.