ഇള ഭട്ട്
പ്രമുഖയായ ഇന്ത്യൻ സാമൂഹിക പ്രവർത്തകയാണ് ഇള ഭട്ട് . (ജനനം : 7 സെപ്റ്റംബർ 1933)
ഇള ഭട്ട് | |
---|---|
ജനനം | |
തൊഴിൽ | വക്കീൽ; സാമൂഹിക പ്രവർത്തക |
മാതാപിതാക്ക(ൾ) | സുമന്തറായ് ഭട്ട്, വനലിലാ വ്യാസ് |
ജീവിതരേഖ
തിരുത്തുകഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ഇള സ്വയം തൊഴിൽചെയ്യുന്ന സ്ത്രീകളുടെ സംഘടനയായ സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (സേവ) സ്ഥാപകയാണ്. വിമൻസ് വേൾഡ് ബാങ്കിങ്ങിന്റെ സ്ഥാപകരിൽ ഒരാളുമാണ്. 1996-ലെ, വീട്ടുജോലി സംബന്ധിച്ച അന്താരാഷ്ട്ര കൺവെൻഷൻ വീട്ടിലിരുന്നു ജോലിചെയ്യുന്നവരുടെ അവകാശങ്ങളും സംഭാവനകളും അംഗീകരിക്കാൻ പ്രധാനകാരണം ഇളയുടെ നേതൃത്വമായിരുന്നു. അധികം സ്ത്രീകൾ നിയമബിരുദം നേടാത്ത 1950-കളിൽ നിയമബിരുദം നേടിയ ഇള ആ ബിരുദം പ്രാദേശിക തുണിമില്ലുകളിലെ തൊഴിലാളിസംഘടനകളുടെ ഉന്നമനത്തിനുവേണ്ടിയാണ് ഉപയോഗിച്ചത്. സ്ത്രീകൾ വീട്ടിലിരുന്ന് ചെയ്യുന്ന ജോലികളുടെ വിവരങ്ങൾ ശേഖരിക്കണമെന്നും വിലയിരുത്തണമെന്നും ഇള ഗവേഷകരെ ബോധ്യപ്പെടുത്തി. ഈ വിവരം പുറത്തുവന്നതോടെ നയരൂപകർത്താക്കൾക്ക് അക്കാര്യം അവഗണിക്കാനായില്ലെന്ന് ഹില്ലരി ചൂണ്ടിക്കാട്ടി. തന്റെ ആരാധ്യവനിതകളിൽ ഒരാളാണ് ഇള ഭട്ടെന്ന് യു.എസ്. വിദേശകാര്യസെക്രട്ടറി ഹില്ലരി ക്ലിന്റൺ വാഷിങ്ടണിൽ നടന്ന ലിംഗനീതി സംബന്ധിച്ച പരിപാടിയിൽ വെളിപ്പെടുത്തിയിരുന്നു.[1]
കൃതികൾ
തിരുത്തുക- Bhatt, E. R. (2006). We are poor but so many: the story of self-employed women in India. Oxford, Oxford University Press. ISBN 0-19-516984-0
Ela Bhatt's book has been translated in Gujarati, Urdu, Hindi and is currently being translated in French and Tamil.
പുരസ്കാരങ്ങൾ
തിരുത്തുക1985 പത്മശ്രീ 1986 പത്മഭൂഷൻ
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-21. Retrieved 2012-07-21.
അധിക വായനക്ക്
തിരുത്തുക- India’s 50 Most Illustrious Women (ISBN 81-88086-19-3) by Indra Gupta
പുറം കണ്ണികൾ
തിരുത്തുക- Biography, National Resource Centre for Women, Government of India Archived 2007-09-28 at the Wayback Machine.
- Biography of Ela Bhatt on the official site of the Magsaysay award Archived 2007-03-12 at the Wayback Machine.
- Ela Bhatt's biography on The Elders' website Archived 2010-03-10 at the Wayback Machine.