ഇല്ലിനോയി കോൺഫെഡറേഷൻ, ഇല്ലിനിവെക്ക് അല്ലെങ്കിൽ ഇല്ലിനി എന്നും അറിയപ്പെടുന്ന മിസിസിപ്പി നദീതടത്തിൽ ജീവിച്ചിരുന്ന 12 മുതൽ 13 വരെ ഗോത്രങ്ങൾ ചേർന്ന ഒരു ഗോത്ര വർഗ്ഗ കൂട്ടായ്മയാണ്. ആത്യന്തികമായി അംഗ ഗോത്രങ്ങൾ മിഷിസിഗാവോ (മിഷിഗൺ) തടാക പ്രദേശത്തുനിന്ന് ഐയവ, ഇല്ലിനോയി, മിസോറി, അർക്കൻസാസ് എന്നിവിടങ്ങളിലേയ്ക്ക് വ്യാപിച്ചു. കഹോകിയ, കസ്കാസ്കിയ, മിഷിഗാമിയ, പിയോറിയ, താമറോവ എന്നിവയാണ് ഈ കൂട്ടായ്മയിലെ അഞ്ച് പ്രധാന ഗോത്രങ്ങൾ.[1]

ഇല്ലിനോയി കോൺഫെഡറേഷൻ
Illiniwek
Engraving from drawing by General Georges-Henri-Victor Collot (1796)
പിൻഗാമിഒക്ലഹോമയിലെ പിയോറിയ ഇന്ത്യൻ ഗോത്രം
രൂപീകരണം5
തരംഗോത്ര സഖ്യം
Location
തുടക്കംമിസിസ്സിപ്പി നദീതടം
അംഗത്വം
ഔദ്യോഗിക ഭാഷ
Miami-Illinois language
Main organ
Great Chief and lower peace chiefs and war chiefs

നാമം തിരുത്തുക

ഗോത്രങ്ങളുമായുള്ള ഇടപെടലുകൾ രേഖപ്പെടുത്തിയ ഫ്രഞ്ച് മിഷനറിമാർ, ആളുകൾ അവർക്കിടയിൽ ഇനോക എന്ന് പരാമർശിച്ചതായി ശ്രദ്ധിച്ചു. ഈ വാക്കിന്റെ അർത്ഥം തികച്ചും അജ്ഞാതമാണ്. ഫ്രഞ്ച് ജെസ്യൂട്ട് മിഷനറിയായ ജാക്വസ് മാർക്വെറ്റ് അവകാശപ്പെടുന്നത് ഇല്ലിനോയി എന്നത് അവരുടെ ആൾഗോൺക്വിയൻ ഭാഷയിലെ 'പുരുഷന്മാർ' എന്നർത്ഥം വരുന്ന ഇല്ലിനി എന്ന പദത്തിൽ നിന്നാണ് ഉത്ഭവിച്ചതെന്നാണ്.

അവലംബം തിരുത്തുക

  1. "Algonquian languages". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 2020-10-21.
"https://ml.wikipedia.org/w/index.php?title=ഇല്ലിനോയി_കോൺഫെഡറേഷൻ&oldid=3637938" എന്ന താളിൽനിന്ന് ശേഖരിച്ചത്