ഇന്ത്യയിലെ ഗുജറാത്തിൽ നിന്നുള്ള ഒരു ഗുജറാത്തി നോവലിസ്റ്റും കഥാകൃത്തുമാണ് ഇല അറബ് മേത്ത (ജനനം 16 ജൂൺ 1938).

ഇല അറബ് മേത്ത
ഇല അറബ് മേത്ത 1995
ഇല അറബ് മേത്ത 1995
ജനനം (1938-06-16) 16 ജൂൺ 1938  (85 വയസ്സ്)
മുംബൈ
തൊഴിൽഎഴുത്തുകാരി
ഭാഷഗുജറാത്തി
ദേശീയതഇന്ത്യൻ
കയ്യൊപ്പ്

ജീവചരിത്രം തിരുത്തുക

1938 ജൂൺ 16 ന് ബോംബെയിൽ (ഇപ്പോൾ മുംബൈ) ഗുജറാത്തി എഴുത്തുകാരനായ ഗുൻവന്ത്രായി ആചാര്യയുടെ മകളായി മേത്ത ജനിച്ചു. അവരുടെ കുടുംബം ജാംനഗർ സ്വദേശികളായിരുന്നു. ജാംനഗർ, രാജ്കോട്ട്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് അവർ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1958-ൽ ഗുജറാത്തി ഭാഷയിൽ രാംനരേൻ റുയിയ കോളേജിൽ നിന്ന് ബിഎയും 1960-ൽ എംഎയും പൂർത്തിയാക്കി. 1960 മുതൽ 1967 വരെ റുയിയ കോളേജിലും പിന്നീട് 1970 മുതൽ 2000-ൽ വിരമിക്കുന്നതുവരെ മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളേജിലും പഠിപ്പിച്ചു.[1][2][3][4]

സാഹിത്യ രംഗത്ത് തിരുത്തുക

തന്റെ ആദ്യകാലങ്ങളിൽ മേത്ത അഖണ്ഡ് ആനന്ദ്, നവനീത്, സ്ത്രീ ജീവൻ എന്നീ മാസികകളിൽ എഴുതിയിരുന്നു. ത്രികോണി ട്രാൻ രേഖാവോ (1966), തിജേലോ അകാർ (1970), രാധ (1972), ഏക് ഹതാ ദിവാൻ ബഹാദൂർ (1976), ബത്രിസ് ലക്ഷോ (1976), വരസ്ദാർ (1978), അവതി കൽനോ സൂരജ് (1979), തുടങ്ങി നിരവധി നോവലുകൾ അവർ എഴുതിയിട്ടുണ്ട്. ബത്രിസ് പുതലിനി വേദന (1982), ആനെ മൃത്യു (1982), ദരിയാനോ മനസ് (1985), വസന്ത് ഛൽകെ (1987), നാഗ് പരീക്ഷ, പാഞ്ച് പഗല പൃഥ്വി പർ (1995), ദ ന്യൂ ലൈഫ് (2004), പർപൊതാനി പങ്ക് (1988), സിലി മി കുമ്പാൽ ഹതെലിമ (2007). ജഹർഖബർണോ മനാസ് (1985), ഷബ്‌നേ നാം ഹോതു നാതി (1981) എന്നിവ അവരുടെ വ്യത്യസ്ത വിഷയങ്ങളിലുള്ള നോവലുകളാണ്.[1][2][4] അവരുടെ വാദ് (2011) എന്ന നോവൽ ഫെൻസ് (2015) എന്ന പേരിൽ റീത്ത കോത്താരി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.[5] അവരുടെ നോവൽ ബാട്രിസ് പുട്ട്‌ലിനി വേദ്ന തങ്ങളോട് കാണിക്കുന്ന അനീതിക്കെതിരെയുള്ള സ്ത്രീകളുടെ പോരാട്ടത്തിന്റെയും സ്വന്തം വ്യക്തിത്വം സ്ഥാപിക്കാനുള്ള അവരുടെ ശ്രമത്തിന്റെയും കഥയാണ്.[6]

ഏക് സിഗരറ്റ് ഏക് ധുപ്സാലി (1981), വിയന-വുഡ്സ് (1989), ഭാഗ്യരേഖ (1995), ബാലവോ ബൽവി ബൽവു (1998), യോം കിപ്പൂർ (2006). ഇല അറബ് മേത്താനോ വാർത്ത വൈഭവ് (2009) എന്നിവ അവരുടെ കഥാസമാഹാരങ്ങളാണ്. മേത്ത, വർഷ അദാൽജയുടെ തിരഞ്ഞെടുത്ത കഥകൾ ആയ വർഷ അദൽജാനി ശ്രേഷ്ഠ വർത്താവോ (1991) എഡിറ്റ് ചെയ്തിട്ടുണ്ട്.[1][2][4]

മരണത്തെക്കുറിച്ചുള്ള വിവിധ എഴുത്തുകാരുടെ സാഹിത്യകൃതികളുടെ സമാഹാരമാണ് മൃത്യു നാം പർപോത മാരെ (1984).[2]

അവരുടെ എഴുത്ത് ഫെമിനിസ്റ്റ് ആയി കണക്കാക്കപ്പെടുന്നു.[7][8]

പുരസ്കാരങ്ങൾ തിരുത്തുക

ഗുജറാത്ത് സാഹിത്യ അക്കാദമി, മഹാരാഷ്ട്ര ഗുജറാത്തി സാഹിത്യ അക്കാദമി, ഗുജറാത്തി സാഹിത്യ പരിഷത്ത് എന്നിവയിൽ നിന്ന് അവർക്ക് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[2]

സ്വകാര്യ ജീവിതം തിരുത്തുക

1964-ൽ ഡോക്ടറായ അറബ് മേത്തയെ വിവാഹം കഴിച്ച ഇലക്ക് സലിൽ എന്ന മകനും സോണാലി എന്ന മകളുമുണ്ട്. അവർ മുംബൈയിലാണ് താമസിക്കുന്നത്. അവരുടെ പിതാവ് ഗുണ്വന്ത്രായി ആചാര്യയും ഇളയ സഹോദരി വർഷ അദാൽജയും ഗുജറാത്തി എഴുത്തുകാരാണ്.[2][8]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 Brahmabhatt, Prasad (2010). અર્વાચીન ગુજરાતી સાહિત્યનો ઈતિહાસ - આધુનિક અને અનુઆધુનિક યુગ (History of Modern Gujarati Literature – Modern and Postmodern Era) (in ഗുജറാത്തി). Ahmedabad: Parshwa Publication. pp. 265–266. ISBN 978-93-5108-247-7.
  2. 2.0 2.1 2.2 2.3 2.4 2.5 "Meet The Author: Ila Arab Mehta" (PDF). Sahitya Akademi, Delhi. 26 March 2011. Archived from the original (pdf) on 23 December 2016.
  3. K. M. George (1992). Modern Indian Literature, an Anthology: Surveys and poems. Sahitya Akademi. p. 143. ISBN 978-81-7201-324-0.
  4. 4.0 4.1 4.2 Kartik Chandra Dutt (1999). Who's who of Indian Writers, 1999: A-M. Sahitya Akademi. pp. 743–744. ISBN 978-81-260-0873-5.
  5. Desai, S. D. (18 July 2015). "Who is That Across the Fence?". The Indian Express. Retrieved 23 December 2016.
  6. Sanjukta Dasgupta; Malashri Lal (13 November 2007). The Indian Family in Transition: Reading Literary and Cultural Texts. SAGE Publications. p. 181. ISBN 978-81-321-0163-5. Retrieved 26 March 2017.
  7. Sathian, Sanjena (2016-05-16). "When a Respected Author Becomes an Accidental Feminist". OZY. Archived from the original on 2016-12-23. Retrieved 2016-12-23.
  8. 8.0 8.1 Nalini Natarajan; Emmanuel Sampath Nelson (1996). Handbook of Twentieth-century Literatures of India. Greenwood Publishing Group. p. 127. ISBN 978-0-313-28778-7.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇലാ_ആരബ്_മേത്ത&oldid=3982314" എന്ന താളിൽനിന്ന് ശേഖരിച്ചത്