റീത്ത കോത്താരി
റീത്ത കോത്താരി (ഗുജറാത്തി: રીટા કોઠારી, ജനനം: 30 ജൂലൈ 1969) ഒരു ഗുജറാത്തി, ഇംഗ്ലീഷ് ഭാഷകളിലെ രചയിതാവും ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തു നിന്നുള്ള വിവർത്തകയുമാണ്. സിന്ധി പാരമ്പര്യത്തിലെ ഒരു അംഗമെന്ന നിലയിൽ തൻറെ ഓർമ്മകളും സ്വത്വവും സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, വിഭജനത്തെക്കുറിച്ചും ആളുകളിൽ അതുണ്ടാക്കിയ അനന്തരഫലങ്ങളെക്കുറിച്ചും നിരവധി പുസ്തകങ്ങൾ കോത്താരി എഴുതി. നിരവധി ഗുജറാത്തി കൃതികൾ അവർ ഇംഗ്ലീഷ് ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
റീത്ത കോത്താരി | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | 30 ജൂലൈ 1969 | ||||||||||||||
തൊഴിൽ | Author, translation theorist, professor | ||||||||||||||
ഭാഷ | Gujarati, English | ||||||||||||||
വിദ്യാഭ്യാസം | |||||||||||||||
പഠിച്ച വിദ്യാലയം | |||||||||||||||
ശ്രദ്ധേയമായ രചന(കൾ) |
| ||||||||||||||
കയ്യൊപ്പ് | |||||||||||||||
| |||||||||||||||
വെബ്സൈറ്റ് | |||||||||||||||
ittgn |
ജീവിതരേഖ
തിരുത്തുകറീത്ത കോത്താരി 1989 ൽ അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് കോളേജിൽനിന്ന് ബാച്ചിലർ ഓഫ് ആർട്സ് ബിരുദം പൂർത്തിയാക്കി രണ്ട് വർഷത്തിന് ശേഷം, പൂനെ സർവകലാശാലയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ഓഫ് ആർട്സ് ബിരുദം നേടി. ദി എക്സ്പിരിയൻസ് ഓഫ് ട്രാസ്ലേറ്റിംഗ് ഹിന്ദി പ്രോസ് ആന്റ് ട്രാൻസ്ലേറ്റിംഗ് ഇന്ത്യ: ദ കൾച്ചറൽ പൊളിറ്റിക്സ് ഓഫ് ഇംഗ്ലീഷ് എന്ന ഗവേഷണ പ്രബന്ധത്തിന് ഗുജറാത്ത് സർവകലാശാലയിൽ നിന്ന് യഥാക്രമം 1995 ൽ മാസ്റ്റർ ഓഫ് ഫിലോസഫി ബിരുദം, 2000 ൽ ഡോക്ടർ ഓഫ് ഫിലോസഫി ബിരുദങ്ങൾ ലഭിച്ചു.[1]
സോണിപത്തിലെ അശോക സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തിൽ കോത്താരി അദ്ധ്യാപികയാണ്. 2007 മുതൽ 2017 വരെ ഗാന്ധിനഗറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഭാഗത്തിൽ ജോലി ചെയ്തു. 1992 മുതൽ 2007 വരെ അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് കോളജിൽ ഇന്ത്യൻ സാഹിത്യം ഇംഗ്ലീഷിലും പരിഭാഷയിലും അവർ പഠിപ്പിച്ചു. തുടർന്ന് അവൾ MICAയിൽ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ) കൾച്ചർ ആൻ്റ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ പ്രൊഫസറായി ചേർന്നു.[2]
അവലംബം
തിരുത്തുക- ↑ "Rita Kothari - Indian Institute of Technology Gandhinagar". Academia.edu (in ആഫ്രിക്കാൻസ്). 2015-08-03. Retrieved 2016-11-24.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Rita Kothari - Indian Institute of Technology Gandhinagar". Academia.edu (in ആഫ്രിക്കാൻസ്). 2015-08-03. Retrieved 2016-11-24.[പ്രവർത്തിക്കാത്ത കണ്ണി]