ഇലമുങ്ങി ശലഭം
അതിവേഗം ഇലകൾക്കിടയിലൂടെ മറയുന്ന സ്വഭാവമുള്ള പൂമ്പാറ്റയാണ് ഇലമുങ്ങി (ശാസ്ത്രീയനാമം: Tagiades litigiosa).[1][2][3][4]
ഇലമുങ്ങി (Water Snow Flat) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. litigiosa
|
Binomial name | |
Tagiades litigiosa |
ശരീര പ്രകൃതി
തിരുത്തുകകാണാൻ ഭംഗിയുള്ള പൂമ്പാറ്റയാണ്. മുൻചിറകുകൾക്ക് ഇരുണ്ട തവിട്ടുനിറമാണ്. പിൻചിറകിന്റെ കീഴ്ഭാഗം വെണ്ണ പോലെ വെളുത്തിട്ടാണ്. ഇതിന്റെ അറ്റത്ത് കറുത്ത പാടുകൾ ഉണ്ടാവും. മുൻചിറകിന്റെ മുന്നിലും കറുത്ത പൊട്ടുകളുണ്ടാവും.[5]
ജീവിതരീതി
തിരുത്തുകശരവേഗത്തിലാണ് ഇവയുടെ സഞ്ചാരം. വെയിൽ കായുന്ന സ്വഭാവമുണ്ട്. മഴക്കാലത്തും മഴ കഴിഞ്ഞുള്ള സമയത്തുമാണ് ഇവയെ കുടുതലായി കണ്ടു വരുന്നത്. തേൻകുടിയന്മാരായ ഇലമുങ്ങി മറ്റു ശലഭങ്ങളെ അടുപ്പിക്കാറില്ല. കാട്ടുകാച്ചിൽ, കാച്ചിൽ എന്നിവയിലാണ് ഇലമുങ്ങി മുട്ടയിടുന്നത്. ഒരിലയിൽ ഒരു മുട്ട മാത്രമേ ഇടാറുള്ളൂ. പുഴുക്കളുടെ താമസം ഇലക്കൂടുകളിലാണ്. ഇവ സന്ധ്യാസമയത്താണ് ഭക്ഷണം തേടുന്നത്. ഇലകളാണ് പ്രധാന ആഹാരം. ലാർവ്വകൾക്ക് ഇളം പച്ചനിറവും ഉള്ളിലായി കറുപ്പു നിറവും കാണാം. പുഴുക്കളുടെ തലഭാഗത്തിന് കറുപ്പോ തവിട്ടോ ആണ് നിറം.[5]
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 32. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Tagiades Hübner, [1819] Snow Flats Clouded Flats Water Flats". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 146.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 48–50.
{{cite book}}
: CS1 maint: date format (link) - ↑ 5.0 5.1 Descriptive catalogue of the butterflies (Bulletin of the Madras Government Museum-1994)S.Thomas Satyamurti,M.A., D.SC., F.Z.S.
പുറം കണ്ണികൾ
തിരുത്തുക