ഇലക്ട്രോകൺവൾസീവ് തെറാപ്പി
ചില മനോരോഗാവസ്ഥകൾക്കുള്ള ഒരു ചികിത്സയാണ് ഇലക്ട്രോകൺവൾസീവ് തെറാപ്പി.(ഇ.സി.റ്റി) വിഷാദരോഗം, സ്കിസോഫ്രീനിയ, അല്ലെങ്കിൽ മതിഭ്രമം എന്നിവ പോലെ കഠിനമായ മാനസിക തകരാറുള്ള രോഗികൾക്ക് ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്തുന്ന ഒരു ചികിത്സയാണ്.[1]
ഇലക്ട്രോകൺവൾസീവ് തെറാപ്പി | |
---|---|
![]() MECTA spECTrum 5000Q with electroencephalography (EEG) in a modern ECT suite | |
Other names | ഇലക്ട്രോഷോക്ക് തെറാപ്പി |
ICD-10-PCS | GZB |
ICD-9-CM | 94.27 |
MeSH | D004565 |
OPS-301 code | 8-630 |
MedlinePlus | 007474 |
പ്രവർത്തനംതിരുത്തുക
രോഗിയുടെ തലച്ചോറിൻറെ കോശങ്ങളെ ഉത്തേജിപ്പിക്കുന്നതിനായി നെറ്റിത്തടത്തിനു സമീപത്തായി വളരെ ചെറിയ അളവിലുള്ള നന്നായി നിയന്ത്രിക്കപ്പെട്ട വൈദ്യുതി പ്രവാഹം ഏൽപ്പിക്കുന്നു. ഇത് ഏതാനും സെക്കറ്റ് നേരത്തേക്ക് രോഗിയിൽ ഒരു പ്രകമ്പനം (കോച്ചിപ്പിടുത്തം) സൃഷ്ടിക്കുന്നു. ഇ.സി.റ്റി ചെയ്യുന്നത് ലോക്കൽ അനസ്തീസിയക്ക് ശേഷമാണ്. അതിനാൽ വൈദ്യൂതി കടന്നു പോകുന്നതോ ശരീരത്തിന് കോച്ചിപ്പിടുത്തം (പ്രകമ്പനം) ഉണ്ടാകുന്നതോ രോഗി അറിയുന്നില്ല. ഇ.സി.റ്റി യുടെ എല്ലാ നടപടികൾക്കും കൂടി ഏതാനും മിനിറ്റുകൾ മാത്രമാണ് വേണ്ടി വരുന്നത്. അതിന് ശേഷം പൊതുവിൽ 15-20 മിനിറ്റിനുള്ളിൽ രോഗി ബോധം വീണ്ടെടുക്കുകയും ചെയ്യും.[2]
തെറ്റിദ്ധാരണതിരുത്തുക
ഇ.സി.റ്റി സാധാരണക്കാർക്കിടയിൽ 'ഷോക്ക് ചികിത്സ' എന്ന പേരിൽ അറിയപ്പെടുന്നു. ഈ ചികിത്സാ രീതിയെക്കുറിച്ച് ശരിയായ ശാസത്രീയമായ വിവരങ്ങൾ വേണ്ടത്ര ലഭ്യമല്ലാത്തതിനാൽ ഇതിനെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം ആളുകൾ ഈ ചികിത്സാ രീതിയെ വളരെയധികം തെറ്റിദ്ധരിച്ചിട്ടുണ്ട്. സാധാരണക്കാർക്ക് ഇതിനെക്കുറിച്ചുള്ള ശരിയായ അറിവ് എളുപ്പത്തിൽ ലഭ്യമല്ലാത്തതിനാൽ അവർക്ക് ഇ.സി.റ്റിയെക്കുറിച്ചുള്ള ധാരണ കിട്ടുന്നത് സിനിമകൾ, ടി വി സീരിയലുകൾ, ചില ഇൻറർനെറ്റ് സൈറ്റുകൾ തുടങ്ങിയ ഒട്ടും അധികാരികമല്ലാത്ത കേന്ദ്രങ്ങളിൽ നിന്നാണ്. ഇത് തെറ്റിദ്ധാരണ വർദ്ധിക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.
അവലംബംതിരുത്തുക
- ↑ ഫൗണ്ടേഷൻ, വൈറ്റ് സ്വാൻ. "എന്താണ് ഇലക്ട്രോകൺവൾസീവ് തെറാപ്പി (ഇ സി റ്റി )?" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-02-08.
- ↑ ആൽബി, ഡോ ഏലിയാസ്. "ഷോക്ക് ചികിത്സ: മിഥ്യയും യാഥാർത്ഥ്യവും" (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2022-01-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-02-08.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- ഇലക്ട്രോകൺവാൾസീവ് തെറാപ്പി (ECT) 2015 ലെ സ്ഥാന പ്രസ്താവന - അമേരിക്കൻ സൈക്കിയാട്രിക് അസോസിയേഷനിൽ നിന്ന് .
- ECT - മാനസികാരോഗ്യ ചാരിറ്റിയിൽ നിന്നുള്ള വിവരങ്ങൾ റോയൽ കോളേജ് ഓഫ് സൈക്കിയാട്രിസ്റ്റ്സ്